ETV Bharat / entertainment

സമയം വന്നെത്തി; 'കൽക്കി'യിൽ മരണമില്ലാത്ത അശ്വത്ഥാമാവായി ബിഗ് ബി, ടീസർ പുറത്ത് - Kalki 2898 AD Teaser - KALKI 2898 AD TEASER

'കൽക്കി 2898 എഡി'യിലെ അശ്വത്ഥാമാവിനെ പരിചയപ്പെടുത്തി ടീസർ, ഞെട്ടിക്കാൻ ബിഗ് ബി.

AMITABH BACHCHAN AS ASHWATTHAMA  IMMORTAL ASHWATTHAMA STORY  KALKI 2898 AD RELEASE  KALKI 2898 AD CAST
KALKI 2898 AD TEASER
author img

By ETV Bharat Kerala Team

Published : Apr 22, 2024, 2:30 PM IST

പ്രഭാസ് നായകനായെത്തുന്ന സയൻസ് ഫിക്ഷൻ ചിത്രം 'കൽക്കി 2898 എഡി'യുടെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ ഡിസ്റ്റോപ്പിയൻ സിനിമയിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷ പടാനി തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ ഈ സിനിമയുടെ ഏറ്റവും പുതിയ ടീസർ പുറത്തുവന്നിരിക്കുകയാണ്.

ഏറ്റവും വലിയ വെളിപ്പെടുത്തൽ എന്ന് കുറിച്ചുകൊണ്ടാണ് നിർമാതാക്കൾ ടീസർ റിലീസ് ചെയ്‌തത്. 'കൽക്കി 2898 എഡി'യിലെ അമിതാഭ് ബച്ചന്‍റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് ഈ ടീസർ. അനശ്വരനായ അശ്വത്ഥാമാവായാണ് ഈ ചിത്രത്തിൽ ബോളിവുഡിന്‍റെ ബിഗ് ബി എത്തുന്നത്.

  • " class="align-text-top noRightClick twitterSection" data="">

മരണത്തിന്‍റെ അപകട സാധ്യതയെക്കുറിച്ചുള്ള ഒരു കുട്ടിയുടെ ചോദ്യത്തിന് "ഞാൻ ദ്രോണൻ്റെ പുത്രനാണ്. അശ്വത്ഥാമാവ്!" എന്ന ഐതിഹാസിക വരിയിലൂടെ ബച്ചന്‍റെ കഥാപാത്രം മറുപടി പറയുന്നത് ടീസറിൽ കാണാം. വേറിട്ട രൂപത്തിലും ഭാവത്തിലുമാണ് താരം 'കൽക്കി'യിൽ പ്രത്യക്ഷപ്പെടുന്നത്. ഏതായാലും സിനിമയുടെ ഹൈപ്പ് ഇരട്ടിയാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ടീസർ.

മറ്റൊരാൾക്കും അവകാശപ്പെടാനില്ലാത്ത ഒരു അനുഭവമാണ് തനിക്ക് ഈ സിനിമയെന്ന് കഴിഞ്ഞ ദിവസം, ബിഗ് ബി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഈ വർഷത്തെ ഏറ്റവും വലിയ ഇന്ത്യൻ സിനിമയായിരിക്കും ഇതെന്നാണ് ആരാധകരുടെ പ്രതീക്ഷ. വൈജയന്തി മൂവീസിൻ്റെ ബാനറിൽ സി അശ്വനി ദത്ത് ആണ് ഈ സിനിമയുടെ നിർമാണം. റാണ ദഗുബാട്ടിയയുടെ സ്‌പിരിറ്റ് മീഡിയ (Rana Daggubati's Spirit Media) ഈ ചിത്രത്തിന്‍റെ അന്താരാഷ്‌ട്ര വിപണന - വിതരണ പങ്കാളിയാണ്.

ALSO READ: മിന്നല്‍ മുരളി വീണ്ടും 'അവതരിക്കുന്നു'; ബാഹുബലി താരം അവതരിപ്പിക്കുന്ന ഗ്രാഫിക് നോവലിന്‍റെ ലോഞ്ച് മുംബൈയില്‍

2898-ല്‍ ഭൂമിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്‌പദമാക്കിയുള്ളതാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രമെന്നാണ് സൂചന. എന്നാൽ ഇത് ഒരു ടൈം ട്രാവല്‍ ചിത്രമല്ലെന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ പ്രശസ്‌തമായ സാന്‍ ഡീഗോ കോമിക് കോണ്‍ 2023-ൽ ഈ സിനിമയുടെ ടൈറ്റിലും ടീസറും റിലീസ് ചെയ്‌തിരുന്നു.

അതേസമയം 2024 മെയ് 9-ന് 'കൽക്കി 2898 എഡി' ആഗോള റിലീസിനെത്തുമെന്നാണ് നിർമ്മാതാവ് സി അശ്വനി ദത്ത് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് റിലീസ് തീയതി സംബന്ധിച്ച് അപ്‌ഡേറ്റുകളൊന്നും ഉണ്ടായില്ല. എന്നിരുന്നാലും, ഈ തകർപ്പൻ സിനിമാസംരംഭത്തെ ചുറ്റിപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തമിഴ്, തെലുഗു, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ 'കൽക്കി 2898 എഡി' റിലീസ് ചെയ്യുമെന്നാണ് വിവരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.