ETV Bharat / entertainment

പ്രഭാസ്-നാഗ് അശ്വിൻ ചിത്രം 'കൽക്കി 2898 AD' ; ഗാനത്തിന്‍റെ ചിത്രീകരണം ഇറ്റലിയിൽ - പ്രഭാസ് ദീപിക പദുകോൺ ചിത്രം

പ്രഭാസ് നായകനാകുന്ന 'കൽക്കി 2898 AD' എന്ന ചിത്രത്തിലെ ഗാനത്തിന്‍റെ ചിത്രീകരണത്തിന് താരങ്ങളും അണിയറ പ്രവർത്തകരും ഇറ്റലിയിലേക്ക്

Kalki 2898 AD  prabhas new movie  prabhas deepika padukone film  പ്രഭാസ് ദീപിക പദുകോൺ ചിത്രം  കൽക്കി 2898 AD
Kalki 2898 AD
author img

By ETV Bharat Kerala Team

Published : Mar 7, 2024, 12:37 PM IST

പ്രഭാസ് - നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'കൽക്കി 2898 AD' (Kalki 2898 AD) മെയ് 9ന് റിലീസിന് തയ്യാറെടുക്കുകയാണ് (Kalki 2898 AD Release Date). ചിത്രത്തിന്‍റെ പ്രൊഡക്ഷൻ - പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ഗാനത്തിന്‍റെ ചിത്രീകരണത്തിനായി ഇറ്റലിയിലേക്ക് പറന്നതായാണ് റിപ്പോർട്ടുകൾ.

പ്രഭാസ് (Prabhas) ഉൾപ്പെടുന്ന നൃത്തരംഗങ്ങൾ ഇറ്റലിയിൽ ചിത്രീകരിക്കും. താരങ്ങളും അണിയറപ്രവർത്തകരും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ സിനിമ ടീം പങ്കുവച്ചു. നാഗ് അശ്വിൻ (Nag Ashwin) സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ പ്രഭാസും (Prabhas) ദീപിക പദുകോണുമാണ് (Deepika Padukone) കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

അമിതാഭ് ബച്ചനും (Amitabh Bachchan) കമൽ ഹാസനും (Kamal Haasan) ദിഷ പടാനിയും (Disha Patani) ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് 'കൽക്കി 2898 എഡി'.

2898ല്‍ ഭൂമിയില്‍ നടക്കാന്‍ സാധ്യതയുള്ള സംഭവങ്ങളെ ആസ്‌പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്‌തത്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ദൃശ്യ മികവോടെ പ്രേക്ഷകരിലെത്തിയ ടീസർ ആരാധകരെ ആവേശത്തിലാക്കിയിരുന്നു (Kalki 2898 AD Gets Release Date Out).

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്‌ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. വൈജയന്തി മുവീസിന്‍റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമിക്കുന്നത്. പിആർഒ - ശബരി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.