ETV Bharat / entertainment

'ഇനിയൊരു തിരിച്ചുപോക്കില്ല'; ശ്രദ്ധേയമായി 'കൽക്കി' ബുജ്ജി-ഭൈരവ ടീസർ ; റാമോജി ഫിലിം സിറ്റിയിൽ ആഘോഷപ്പൂരം - Bujji Bhairava teaser - BUJJI BHAIRAVA TEASER

പ്രഭാസ് ഭൈരവയായി എത്തുന്ന 'കൽക്കി'യിലെ ബുജ്ജി എന്ന പ്രത്യേക റോബോട്ടിനെ പരിചയപ്പെടുത്തി നിർമാതാക്കൾ. റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രി-റിലീസ് ഇവൻ്റിലാണ് ബുജ്ജി-ഭൈരവ ടീസർ പുറത്തുവിട്ടത്.

KALKI 2898 AD RELEASE  PRABHAS WITH DEEPIKA PADUKONE  PRABHAS ABOUT SPECIAL ONE  കൽക്കി 2898 എഡി
Kalki 2898 AD (Source: ETV Bharat)
author img

By ETV Bharat Kerala Team

Published : May 23, 2024, 1:59 PM IST

ഹൈദരാബാദ് : ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യ സിനിമയാണ് 'കൽക്കി 2898 എഡി'. തെലുഗു താരം പ്രഭാസ് നായകനാകുന്ന ഈ ചിത്രത്തിൽ ബോളിവുഡിലെ താരസുന്ദരി ദീപിക പദുകോൺ ആണ് നായികയായി എത്തുന്നത്. ഒപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദിഷ പടാനി തുടങ്ങി വൻ താരനിരയും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. നാഗ് അശ്വിൻ ആണ് ഈ സയൻസ് ഫിക്ഷൻ ചിത്രത്തിന്‍റെ സംവിധായകൻ.

'കൽക്കി 2898 എഡി'യിൽ ഭൈരവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിൽ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരാൾ കൂടിയുണ്ട്- ബുജ്ജി എന്ന റോബോട്ട്. ബുജ്ജിയുടെ യഥാർഥ രൂപം എന്തെന്നറിയാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് ഇന്നലെയാണ് അവസാനമായത്. തങ്ങളുടെ പ്രത്യേക റോബോട്ടായ ബുജ്ജിയെയും പ്രഭാസ് അവതരിപ്പിച്ച പ്രധാന കഥാപാത്രമായ ഭൈരവയെയും ബുധനാഴ്‌ച (മെയ് 22) നിർമ്മാതാക്കൾ വെളിപ്പെടുത്തി.

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന ആഡംബര പ്രി-റിലീസ് ഇവൻ്റിൽ ആയിരുന്നു പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഭൈരവയെയും ബുജ്ജിയെയും പ്രത്യേക ടീസറിലൂടെ അണിയറക്കാർ വെളിപ്പെടുത്തിയത്. ബുജ്ജി എന്ന ഈ വാഹനവും കൽക്കിയുടെ അവിഭാജ്യ ഘടകമാണ് എന്നുറപ്പ്.

ബുജ്ജിയുമൊത്തുള്ള ഭൈരവയുടെ യാത്ര ഏറെ രസകരമായിരുന്നു എന്ന് ചടങ്ങിൽ പ്രഭാസ് പറഞ്ഞു. മൂന്ന് വർഷം താന്‍ ഈ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ചു എന്നും താരം പറഞ്ഞു. ബുജ്ജി വാഹനം ഓടിച്ചാണ് പ്രഭാസ് വേദിയിൽ എത്തിയത്.

"ഇന്ത്യയെ തന്നെ പ്രചോദിപ്പിച്ച പ്രകടനം കാഴ്‌ചവച്ച അഭിനേതാക്കളാണ് അമിതാഭ് ബച്ചനും കമൽഹാസനും. ഇത്രയും മികച്ച നടന്മാർക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമാണ്. അമിതാഭ് ബച്ചനെപ്പോലൊരു നടൻ നമ്മുടെ നാട്ടിൽ ഉള്ളതിൽ അഭിമാനിക്കുന്നു.

കുട്ടിയായിരുന്നപ്പോൾ കമൽഹാസൻ്റെ 'സാഗരസംഗമം' കണ്ട് അമ്മയോട് അതുപോലൊരു വസ്‌ത്രം വാങ്ങിത്തരാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. ദീപിക പദുകോണാണ് ഈ സിനിമയിലെ മറ്റൊരു മനോഹരിയായ താരം. അവരോടൊപ്പം പ്രവർത്തിക്കാനായത് നല്ല അനുഭവമായിരുന്നു. ഞങ്ങളുടെ നിർമാതാവ് സ്വപ്‌നദത്ത് ദിഷ പടാനിയെ ഹോട്ട് സ്റ്റാർ എന്നാണ് വിളിക്കുന്നത്.

ഇത്രയും ചെലവേറിയ സിനിമ ചെയ്‌തിട്ടും ഇനിയെന്ത് ചെയ്യണമെന്നാണ് ആളുകൾ ചോദിക്കുന്നത്. ഇത്രയും വമ്പൻ സിനിമകൾ ചെയ്‌തുകൊണ്ട് വർഷങ്ങളായി ഇൻഡസ്‌ട്രിയിൽ ഉള്ള ഒരേയൊരാളാണ് നിർമാതാവായ അശ്വിനി ദത്ത്. അദ്ദേഹത്തിൻ്റെ മകളായ സ്വപ്‌നയും പ്രിയങ്കയും ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയുമാണ് പ്രവർത്തിക്കുന്നത്'- പ്രഭാസിന്‍റെ വാക്കുകൾ ഇങ്ങനെ.

"പേര് ചെറുതാണെങ്കിലും സിനിമ അങ്ങനെയല്ലെന്ന് സംവിധായകൻ നാഗ് അശ്വിന്‍ ചടങ്ങിൽ വ്യക്തമാക്കി. ഇത്തരത്തിൽ ഒരു സിനിമ ചെയ്യാൻ ബുദ്ധിമുട്ടാണ്, ഈ ചിത്രത്തിനായി ഞങ്ങൾക്കും എഞ്ചിനീയറിംഗ് ചെയ്യേണ്ടിവന്നു. ഭാവിയിലെ കാറിൻ്റെ പശ്ചാത്തലത്തിൽ സിനിമ ഒരുക്കിയപ്പോൾ, ഡിസൈനിനെക്കുറിച്ച് ഞങ്ങൾ ആവേശഭരിതരായിരുന്നു. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര തൻ്റെ ടീമിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി. അവരെല്ലാം ഈ സിനിമയ്‌ക്ക് ഒരുപാട് സംഭാവന ചെയ്‌തു' - സംവിധായകൻ പറഞ്ഞു.

വൈജയന്തി മുവീസിന്‍റെ ബാനറിലാണ് സി അശ്വിനി ദത്ത് 'കൽക്കി' നിര്‍മിച്ചിരിക്കുന്നത്. അതേസമയം റാമോജി ഫിലിം സിറ്റി എംഡി വിജയേശ്വരി, പരേതനായ കൃഷ്‌ണരാജിൻ്റെ ഭാര്യ ശ്യാമള ദേവി, നിർമാതാക്കളായ അശ്വിനി ദത്ത്, സ്വപ്‌ന ദത്ത്, പ്രിയങ്ക ദത്ത്, തുടങ്ങിയവർ പ്രി റിലീസ് പരിപാടിയിൽ പങ്കെടുത്തു.

ALSO READ: 'കൽക്കി 2898 എഡി' എത്തുക മേയിൽ അല്ല; വമ്പൻ അപ്‌ഡേറ്റ് പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.