ETV Bharat / entertainment

ബാക് ടു ബാക് അപ്ഡേറ്റുകളുമായി ദേവര പാര്‍ട്ട്‌ 1; "കണ്ണിണതൻ കാമനോട്ടം" ഗാനം പുറത്ത് - DEVARA PART 1 SECOND SONG OUT NOW - DEVARA PART 1 SECOND SONG OUT NOW

ദേവര പാര്‍ട്ട്‌ 1 ലെ രണ്ടാമത്തെ ഗാനമായ 'കണ്ണിണതൻ കാമനോട്ടം' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.

DEVARA PART 1  JUNIOR NTR  JUNIOR NTR MOVIES  ദേവര പാര്‍ട്ട്‌ 1
Devara part one (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 7, 2024, 10:33 PM IST

കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1 ലെ രണ്ടാമത്തെ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 'കണ്ണിണതൻ കാമനോട്ടം' എന്നു തുടങ്ങുന്ന ഗാനം ഒരു റൊമാൻ്റിക്‌ മെലഡി ആണ്. അനിരുദ്ധ് സംഗീതം നല്‍കുന്ന ഗാനത്തിൻ്റെ മലയാളം വരികൾ എഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്‌ണനാണ്. ശില്‌പ റാവുവാണ് പാടിയത്.

ബിഗ് ബജറ്റില്‍ രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൻ്റെ നേരത്തെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും ഗ്ലിംപ്‌സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വർഷം സെപ്റ്റംബര്‍ 27 ന് ആണ് ചിത്രം തീയറ്ററുകളിലെത്തുക.

കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്‌ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര.

യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്‌സും സംയുക്തമായി നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്.

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ എസ് സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്

Also Read: ഇവനല്ലാതെ വേറാര്! ജൂനിയർ എൻടിആറിന്‍റെ 'ദേവര'യിലെ 'ഫിയര്‍ സോങ്' പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.