ETV Bharat / entertainment

ദേവരയ്‌ക്ക് ശേഷം എന്‍ടിആര്‍ 31; പ്രശാന്ത് നീല്‍- ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിന് തുടക്കം - Jr NTR Prashanth New Project NTR31 - JR NTR PRASHANTH NEW PROJECT NTR31

ജൂനിയർ എൻടിആർ-പ്രശാന്ത് നീൽ പുതിയ പ്രോജക്‌ട്‌ എൻടിആർ 31ന്‍റെ പൂജ ചടങ്ങുകള്‍ ഹൈദരാബാദിൽ നടന്നു. റിലീസ് തീയതിയും നിര്‍മാതാക്കള്‍ പുറത്തുവിട്ടു.

JR NTR PRASHANTH NEEL MOVIE NTR31  JR NTR PRASHANTH NEW PROJECT  NTR31 POOJA CEREMONY  എന്‍ടിആര്‍ 31
Jr NTR Prashanth Neel upcoming movie NTR31 (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 9, 2024, 3:16 PM IST

തെന്നിന്ത്യൻ സൂപ്പർ താരം ജൂനിയർ എൻടിആറിന്‍റേതായി റിലീസിനൊരുങ്ങുന്ന ആക്ഷന്‍ ഡ്രാമ ചിത്രമാണ് 'ദേവര ഭാഗം 1'. സെപ്‌റ്റംബറില്‍ ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ ജൂനിയർ എൻടിആർ തൻ്റെ അടുത്ത പ്രോജക്‌ടിൻ്റെ പൂജാ ചടങ്ങിൽ പങ്കെടുത്തിരിക്കുകയാണ്. 'എൻടിആർ 31' എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്.

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന 'എൻടിആർ 31'ന്‍റെ കൂടുതല്‍ വിശേഷങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുന്നത്. ഹൈദരാബാദിൽ നടന്ന സിനിമയുടെ പൂജാ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാവുകയാണ്.

നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്, സിനിമയുടെ റിലീസ് തീയതി സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിക്കുകയും ചെയ്‌തു. "ഇത്തവണ, അദ്ദേഹത്തിൻ്റെ ഭരണത്തിൽ കീഴില്‍ ഭൂമി വിറയ്ക്കും! എന്‍ടിആറും നീലും 2026 ജനുവരി 9ന് ഈ മണ്ണിലേയ്‌ക്ക് കാലെടുത്ത് വയ്‌ക്കും." -മൈത്രി മൂവി മേക്കേഴ്‌സ് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും ജൂനിയർ എൻടിആറും തമ്മില്‍ ഒന്നിക്കൂന്ന ആദ്യ ചിത്രമാണിത്. ജൂനിയർ എൻടിആർ 'ദേവര' ആദ്യ ഭാഗത്തിന്‍റെ ചിത്രീകരണ തിരക്കില്‍ ഏർപ്പെട്ടപ്പോള്‍, നീൽ മറ്റൊരു തെന്നിന്ത്യൻ സൂപ്പർ താരമായ പ്രഭാസിനൊപ്പം 'സലാർ പാർട്ട് 2: ശൗര്യംഗ പർവ്വം' എന്ന സിനിമയുടെ തിരക്കിലായിരുന്നു.

'ദേവര 1', 'സലാര്‍ 2' എന്നീ സിനിമകളുടെ തിരക്കുകളില്‍ നിന്നും വിട്ടൊഴിഞ്ഞ ജൂനിയര്‍ എന്‍ടിആറും പ്രശാന്തും നിലവില്‍ 'എന്‍ടിആര്‍ 31'ന്‍റെ ആവേശകരമായ യാത്ര ആരംഭിക്കാൻ ഒരുങ്ങുകയാണ്. സെപ്‌റ്റംബർ 27നാണ് 'ദേവര 1' റിലീസിനെത്തുക. അതേസമയം 2025 ൽ റിലീസ് ചെയ്യാനിരിക്കുന്ന ഹൃത്വിക് റോഷന്‍റെ 'വാർ 2'ലും ജൂനിയര്‍ എന്‍ടിആര്‍ വേഷമിടുന്നുണ്ട്. ചിതത്തില്‍ ജൂനിയർ എൻടിആറിനെ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

Also Read: ഞെട്ടിക്കാന്‍ ജൂനിയർ എൻടിആർ; 'ദേവര' റിലീസ് ഡേറ്റ് പുറത്ത് - Jr NTR Devara Part 1 release

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.