ETV Bharat / entertainment

ജൂനിയർ എൻടിആർ-പ്രശാന്ത് നീൽ ചിത്രമെത്തുക രണ്ട് ഭാഗങ്ങളായി ; അപ്‌ഡേറ്റ് പുറത്ത് - Jr NTR Prasanth Neel film - JR NTR PRASANTH NEEL FILM

ദക്ഷിണേന്ത്യൻ ചലച്ചിത്രപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം അടുത്ത വർഷം ആരംഭിക്കുമെന്നാണ് വിവരം

JR NTR PRASANTH NEEL  JR NTR UPCOMING MOVIES  JR NTRS NEXT  JR NTR DEVARA MOVIE
Jr NTR-Prashanth Neel
author img

By ETV Bharat Kerala Team

Published : Mar 26, 2024, 8:02 PM IST

ഹൈദരാബാദ് : തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ദേവര'യുടെ ഷൂട്ടിങ് തിരക്കിലാണ് ജൂനിയർ എൻടിആർ. ഓസ്‌കറിൽ തിളങ്ങിയ 'ആർആർആർ' സിനിമയ്‌ക്ക് ശേഷം ജൂനിയർ എൻടിആർ പ്രധാന വേഷത്തിലെത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം കൊരട്ടല ശിവയാണ് സംവിധാനം ചെയ്യുന്നത്. അതേസമയം രാജ്യത്തെ പ്രമുഖ സിനിമ നിർമ്മാതാക്കൾക്കൊപ്പമാണ് വരും സിനിമകളിൽ ജൂനിയർ എൻടിആർ കൈകോർക്കുന്നത്.

'സലാർ', 'കെജിഎഫ്' സീരീസുകളിലൂടെ പ്രശസ്‌തനായ സംവിധായകൻ പ്രശാന്ത് നീലിനൊപ്പമുള്ള ജൂനിയർ എൻടിആറിന്‍റെ വരാനിരിക്കുന്ന ചിത്രം ദക്ഷിണേന്ത്യൻ ചലച്ചിത്രപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഈ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ അപ്‌ഡേറ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. പുറത്തുവന്ന ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച്, ജൂനിയർ എൻടിആറും പ്രശാന്തും ഒന്നിക്കുന്ന പുതിയ പ്രൊജക്റ്റ് അടുത്ത വർഷം ആരംഭിക്കും.

'ഇന്ത്യൻ സിനിമയിൽ ഒരു പുതിയ മാനദണ്ഡം സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ടുള്ള ഹൈ-ഒക്‌ടെയ്ൻ ദൃശ്യാവിഷ്‌കാരമായി കണക്കാക്കപ്പെടുന്ന ഈ ചിത്രം നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. കൂടാതെ 'ദേവര' പോലെ രണ്ട് ഭാഗങ്ങളിലായാകും ഈ ചിത്രവും പ്രേക്ഷകരിലേക്ക് എത്തുക. മൈത്രി മുവി മേക്കേഴ്‌സിന്‍റെ ബാനറിൽ ഒരുങ്ങുന്ന മറ്റൊരു ഇതിഹാസ സിനിമാ കാഴ്‌ചയ്‌ക്കായി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഈ ചിത്രത്തിന്‍റെ പ്ലോട്ടോ, മറ്റ് താരങ്ങളുടെയോ അണിയറ പ്രവർത്തകരുടെയോ വിവരങ്ങളോ നിർമാതാക്കൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏതായാലും പ്രശാന്ത് നീലിന്‍റെ പുതിയ ചിത്രം തീവ്രമായ ആക്ഷൻ സീക്വൻസുകളാൽ സമ്പന്നമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 'കെജിഎഫി'ലും 'സലാറി'ലും പ്രേക്ഷകരെ ഞെട്ടിച്ച പ്രശാന്ത് നീലിന്‍റെ സിനിമാറ്റിക് ബ്രില്യൻസും 'മാജിക്കും' വീണ്ടും തിരശീലയിൽ കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

അതേസമയം ജൂനിയർ എൻടിആറിന്‍റെ ദേവര സിനിമയുടെ ഒന്നാം ഭാഗം ഈ വർഷം ഒക്‌ടോബര്‍ 10ന് തിയേറ്ററുകളിലെത്തും. 'ജനതാഗാരേജി'ന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒരുമിക്കുന്ന ദേവര എന്‍ടിആര്‍ ആര്‍ട്‌സും യുവസുധ ആര്‍ട്‌സും ചേര്‍ന്നാണ് നിർമിക്കുന്നത്. ജാൻവി കപൂറാണ് ഈ ചിത്രത്തിലെ നായിക. ബോളിവുഡ് താരത്തിന്‍റെ ആദ്യ തെലുഗു ചിത്രം കൂടിയാണിത്.

ബോളിവുഡിൽ നിന്നും സെയ്‌ഫ് അലി ഖാനും ഈ ചിത്രത്തിലുണ്ട്. പ്രതിനായക വേഷത്തിലാണ് സെയ്‌ഫ് അലി ഖാൻ ഈ ചിത്രത്തിൽ. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ തുടങ്ങിയവരും ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ദേവര' പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് നന്ദമുരി കല്യാണ്‍ റാം ആണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.