ETV Bharat / entertainment

'ആ ക്ലാസിക് ക്രിമിനല്‍ ഉടന്‍ തിരിച്ചു വരില്ല'; വ്യാജ വാര്‍ത്തയാണ് വരുന്നതെന്ന് ജീത്തു ജോസഫ് - Drishyam 3 Cinema Fake News - DRISHYAM 3 CINEMA FAKE NEWS

'ദൃശ്യം' മൂന്നാം ഭാഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. ദൃശ്യം 3 2025 ല്‍ വരുമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

JEETHU JOSEPH  DRISHYAM 3 FAKE NEWS  ജീത്തു ജോസഫ് സിനിമ  ദൃശ്യം 3 സിനിമ
Drishyam Cinema (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 7, 2024, 4:19 PM IST

'ദൃശ്യം' മൂന്നാം ഭാഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായെന്ന വാര്‍ത്ത തെറ്റാണെന്നാണ് ജീത്തു ജോസഫ് പ്രതികരിച്ചത്.

'ദൃശ്യം 3'യുടെ തിരക്കഥ ലോക്കായെന്നും 2025ല്‍ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 2025 ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ച് നിരവധി പോസ്‌റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുള്ളത്.

"2025ല്‍ ക്രിസ്‌മസ്‌ റിലീസായി ദൃശ്യം 3 തിയേറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതി. സ്‌ക്രീപ് ലോക്കായി. മലയാളത്തിനൊപ്പം ഹിന്ദിയിലും ചിത്രം ഒരുക്കും. ലാലേട്ടന്‍, ജീത്തു ജോസഫ് കോമ്പോ."- ഇപ്രകാരമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്‌റ്റുകളിലെ പരാമര്‍ശങ്ങള്‍. ഇത്തരം പോസ്‌റ്റു പ്രചരിച്ചതോടെയാണ് ജീത്തു ജോസഫ് സിനിമയുമായി ബന്ധപ്പെട്ട കാര്യം വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മലയാള സിനിമയുടെ ഗതിമാറ്റിയ ചിത്രമായിരുന്നു ദൃശ്യം. 2013ല്‍ റിലീസായ ഈ ചിത്രം മലയാളികള്‍ അതുവരെ കണ്ടുശീലിച്ച ത്രില്ലറുകളില്‍ നിന്നും വളരെ വ്യത്യസ്‌തമയാണ് ഒരുക്കിയിട്ടുള്ളത്. മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ഈ ചിത്രത്തെ മലയാളത്തിലെ ക്ലാസിക്ക് ചിത്രമായാണ് ആരാധകര്‍ ഏറ്റെടുത്തത്. ഏഴ് ഭാഷകളിലാണ് ഈ ചിത്രം റിലീസ് ചെയ്‌ത്.

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തിയ 'ദൃശ്യം' രണ്ടാം ഭാഗവും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. 'ദൃശ്യം 2' എത്തിയതോടെ സിനിമയ്‌ക്ക് മൂന്നാം ഭാഗം ഉണ്ടാകുമോ എന്നും ആരാധകരുടെ സംശയമാണ്. ആ ക്രിമിനല്‍ തിരിച്ചുവരുന്നു എന്ന ഹാഷ്ടോഗോടെ മോഹന്‍ലാല്‍ ആരാധകരും ഈ വാര്‍ത്ത ഏറ്റെടുത്തിരുന്നു. എന്നാല്‍ ദൃശ്യത്തിന്‍റെ മൂന്നാം ഭാഗം വരുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഈ വാര്‍ത്ത സംവിധായകന്‍ നിഷേധിച്ചതോടെ ആരാധകര്‍ ക്ഷമയോടെ ഇനിയും കാത്തിരിക്കേണ്ടി വരും.

Also Read:ക്ലാസിക്ക് ക്രിമിനല്‍ തിരിച്ചുവരുന്നു; 2025 ക്രിസ്‌മസിന് ജോര്‍ജ് കുട്ടിയും കുടുംബവും തിരിച്ചുവരുന്നു?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.