ETV Bharat / entertainment

ജയം രവിയുടെ 'ജീനി' ഫസ്‌റ്റ് ലുക്ക് പുറത്ത്; ഒരുങ്ങുന്നത് 100 കോടി ബജറ്റിൽ - genie first look poster

author img

By ETV Bharat Kerala Team

Published : Mar 24, 2024, 7:25 PM IST

അർജുനൻ ജൂനിയർ സംവിധാനം ചെയ്യുന്ന 'ജീനി'യിൽ കല്യാണി പ്രിയദർശനാണ് നായിക

KALYANI PRIYADARSHAN IN GENIE  JAYAM RAVI GENIE MOVIE  TAMIL NEW MOVIES  GENIE MOVIE RELEASE
genie first look

മിഴകത്തിന്‍റെ പ്രിയതാരം ജയം രവി നായകനായി പുതിയ ചിത്രം വരുന്നു. അർജുനൻ ജൂനിയർ സംവിധാനം ചെയ്യുന്ന 'ജീനി' എന്ന ചിത്രത്തിലാണ് ജയം രവി കേന്ദ്ര കഥാപാത്രമായി എത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

'ജീനി'യുടെ കൗതുകമുണർത്തുന്ന, ഒപ്പം ആകാംക്ഷയേറ്റുന്ന പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്‌ത പ്രൊഡക്ഷൻ ഹൗസായ വെൽസ് ഫിലിംസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷാണ് ഈ സിനിമ നിർമിക്കുന്നത്. 100 കോടി രൂപ മുതൽമുടക്കിലാണ് നിർമാണം. വെൽസ് ഇന്‍റർനാഷണലിന്‍റെ നിർമാണത്തിലൊരുങ്ങുന്ന 25-ാമത്തെ സംരംഭമാണ് 'ജീനി'.

ജയം രവിയുടെ 32-ാമത്തെ ചിത്രം കൂടിയായ 'ജീനി'യിൽ കല്യാണി പ്രിയദർശനാണ് നായിക. കീർത്തി ഷെട്ടി, വാമിഖ ഗബ്ബി, ദേവയാനി തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. തമിഴിന് പുറമെ തെലുഗു, ഹിന്ദി എന്നീ ഭാഷകളിലായാണ് ഈ ചിത്രം ഒരുങ്ങുന്നത്. എ ആർ റഹ്മാനാണ് 'ജീനി' സിനിമയ്‌ക്ക് സംഗീതം പകരുന്നത്. ചെന്നൈയിൽ വച്ചായിരുന്നു ഈ ചിത്രത്തിന്‍റെ ലോഞ്ചിങ്ങ് നടന്നത്.

പ്രശസ്‌ത ചലച്ചിത്ര നിർമ്മാതാവ് മിഷ്‌കിന്‍റെ മുൻ അസോസിയേറ്റായിരുന്നു ജീനി സംവിധായകന്‍ അർജുനൻ ജൂനിയർ. അശ്വിൻ കുമാർ കെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഈ ചിത്രത്തിന്‍റെ ക്രിയേറ്റിവ് പ്രൊഡ്യൂസർ കെ ആർ പ്രഭു ആണ്. മഹേഷ് മുത്തുസ്വാമി ഛായാഗ്രഹണവും 'ലവ് ടുഡേ' ഫെയിം പ്രദീപ് ഇ രാഘവ് ചിത്രസംയോജനവും നിർവഹിക്കുന്നു. കലാസംവിധാനം: ഉമേഷ് ജെ കുമാർ, ആക്ഷൻ: യാനിക്ക് ബെൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.