ETV Bharat / entertainment

'ജനനം 1947 പ്രണയം തുടരുന്നു' വരുന്നു ; മനസുനിറച്ച് ട്രെയിലർ - Jayarajan Kozhikode movies

കോഴിക്കോട് ജയരാജനും ലീല സാംസണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജനനം 1947 പ്രണയം തുടരുന്നു' അഭിജിത് അശോകനാണ് തിരക്കഥയും സംവിധാനവും നിർവഹിച്ച് നിർമിക്കുന്നത്.

Jananam 1947 Pranayam Thudarunnu
Jananam 1947 Pranayam Thudarunnu
author img

By ETV Bharat Kerala Team

Published : Feb 14, 2024, 2:08 PM IST

Updated : Feb 14, 2024, 7:26 PM IST

ക്രയോൺസ് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ അഭിജിത് അശോകൻ നിർമാണവും സംവിധാനവും നിർവഹിച്ച 'ജനനം 1947 പ്രണയം തുടരുന്നു' എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. വാലന്‍റൈൻസ് ദിനത്തിലാണ് ചിത്രത്തിന്‍റെ ട്രെയിലർ പ്രേക്ഷകരിലേക്കെത്തിയത്. പത്തനാപുരം ഗാന്ധിഭവൻ ഇന്‍റർനാഷണൽ ട്രസ്റ്റിൽ വച്ചാണ് ട്രെയിലർ ലോഞ്ച് നടന്നത് (Jananam 1947 Pranayam Thudarunnu movie's Trailer out).

ഒരു വൃദ്ധസദനത്തിന്‍റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥ ആയതുകൊണ്ടാണ് തന്‍റെ സിനിമയുടെ ട്രെയിലർ ലോഞ്ച് ചെയ്യുവാനായി ഗാന്ധിഭവൻ തെരഞ്ഞെടുത്തത് എന്ന് സംവിധായകൻ അഭിജിത് അശോകൻ പറഞ്ഞു. തന്‍റെ സിനിമയിലെ കഥാപാത്രങ്ങൾ പോലെ തന്നെ ഗാന്ധിഭവനിൽ വാർദ്ധക്യത്തിലും ഒരുമിച്ചുകഴിയുന്ന രാജനെയും സുലോചനയെയും ആദരിച്ചുകൊണ്ടാണ് ഈ പ്രണയ ദിനത്തിൽ ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്‌തതെന്ന് അദ്ദേഹം വ്യക്തമാക്കി.

  • " class="align-text-top noRightClick twitterSection" data="">

മക്കളാൽ ഉപേക്ഷിക്കപ്പെട്ട്, ശിഷ്‌ടകാലം ഏതെങ്കിലും ഒരു വൃദ്ധസദനത്തിന്‍റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിയേണ്ടി വന്നിട്ടുള്ള അനേകം അച്ഛനമ്മമാർക്കും സമൂഹത്താൽ തിരസ്‌കരിക്കപ്പെട്ടുപോയ ഒരുപറ്റം ആളുകൾക്കും വാർദ്ധക്യം എന്നത് നമ്മളിലേക്ക് മാത്രമായി ഒതുങ്ങി കൂടാനുള്ള ഒരു സമയം അല്ല മറിച്ച്, മുന്നോട്ട് സന്തോഷത്തോടെ ജീവിക്കാനുള്ളതാണെന്ന ഓർമപ്പെടുത്തൽ ആയിരിക്കും ഈ സിനിമ എന്ന സൂചന നൽകുന്നതാണ് ട്രെയിലർ. രസകരമായി അണിയിച്ചൊരുക്കിയ ട്രെയിലർ കാഴ്‌ചക്കാരുടെ കണ്ണും മനസും നിറച്ചാണ് അവസാനിക്കുന്നത്. അഭിജിത് അശോകൻ തന്നെയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയതും.

അതേസമയം ഇതിനോടകം തന്നെ നിരവധി അംഗീകാരങ്ങൾ നേടിയ 'ജനനം 1947 പ്രണയം തുടരുന്നു' ഉടൻ തിയേറ്ററുകളിലേക്കെത്തും. മലയാളത്തിൽ നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്‌ത് ശ്രദ്ധനേടിയ കോഴിക്കോട് ജയരാജനും തമിഴിലെ പ്രശസ്‌ത നടിയും നർത്തകിയുമായ പത്മശ്രീ ലീല സാംസണുമാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 40 വർഷം ജൂനിയർ ആർട്ടിസ്റ്റ് ആയി പ്രവർത്തിച്ച കോഴിക്കോട് ജയരാജന്‍റെ നായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് 'ജനനം 1947 പ്രണയം തുടരുന്നു'.

അനു സിതാര, ദീപക് പറമ്പോല്‍, നോബി മാർക്കോസ്, ഇർഷാദ് അലി, പൗളി വത്സൻ, നന്ദൻ ഉണ്ണി, അംബി നീനാസം, സജാത് ബറൈറ്റ് എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ഗോവിന്ദ് വസന്ത ആണ് 'ജനനം 1947 പ്രണയം തുടരുന്നു' സിനിമയുടെ സംഗീത സംവിധായകൻ. ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്‌സ് തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.

ALSO READ: പുരസ്‌കാര നേട്ടങ്ങൾക്ക് പിന്നാലെ തിയേറ്ററുകളിലേക്ക് ; വരുന്നു 'ജനനം 1947, പ്രണയം തുടരുന്നു'

സന്തോഷ് അണിമ ഛായാഗ്രാഹകനായ ഈ ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്‌തിരിക്കുന്നത് കിരൺ ദാസ് ആണ്. സൗണ്ട് : സിങ്ക് സിനിമ, ആർട്ട് ഡയറക്‌ടർ : ദുന്ദു രഞ്ജീവ്‌ , കോസ്റ്റ്യൂംസ് : ആദിത്യ നാണു, മേക്കപ്പ് : നേഹ പി ആർ ഒ : പ്രതീഷ് ശേഖർ.

Last Updated : Feb 14, 2024, 7:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.