ETV Bharat / entertainment

ലോക സിനിമകൾ കണ്ടെത്തി ക്ഷണക്കത്ത് അയക്കും, 6 മാസം മുൻപ് തുടങ്ങുന്ന ഒരുക്കങ്ങൾ.. അറിയാം ചലച്ചിത്ര മേളയുടെ അറിയാ കഥകൾ - IFFK UNKNOWN STORIES

വിവിധ രാജ്യങ്ങളിലെ സിനിമകൾ എങ്ങനെ ചലച്ചിത്ര മേളയുടെ ഭാഗമാകുന്നു? ഈ സിനിമകളുടെ പ്രിന്‍റ് എങ്ങനെ ചലച്ചിത്ര അക്കാദമിക്ക് ലഭ്യമാകുന്നു? സംസ്ഥാന സർക്കാരിന് ചലച്ചിത്ര മേളയിൽ സിനിമകൾ പ്രദർശിപ്പിക്കാൻ എന്ത് ചിലവ് വരുന്നു?

IFFK 2024  IFFK MOVIES  രാജ്യാന്തര ചലച്ചിത്ര മേള  ഐഎഫ്‌എഫ്‌കെ
IFFK (ETV Bharat)
author img

By ETV Bharat Entertainment Team

Published : 2 hours ago

രാജ്യത്തെ ഏറ്റവും പ്രശസ്‌തമായ രാജ്യാന്തര ചലച്ചിത്ര മേളകളിൽ ഒന്നാണ് ഐഎഫ്‌എഫ്‌കെ. എല്ലാ വർഷവും ഡിസംബറില്‍ രണ്ടാം വെള്ളിയാഴ്‌ച്ച മുതൽ മൂന്നാം വെള്ളിയാഴ്‌ച്ച വരെയാണ് തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുക.

ലോക നിലവാരത്തിലുള്ള സിനിമകൾ പ്രേക്ഷകർക്ക് ആസ്വദിക്കാൻ അവസരം ഒരുക്കുന്ന ചലച്ചിത്ര മേള കേരളത്തിന്‍റെ സാമൂഹിക സാംസ്‌കാരിക തലങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. പ്രേക്ഷകരുടെ സിനിമാസ്വാദന സ്വഭാവത്തിന്‍റെ നിലവാരം ഉയർത്തുന്നതിനും ചലച്ചിത്ര മേള പ്രധാന പങ്കുവഹിക്കുന്നു.

വിവിധ രാജ്യങ്ങളിലെ സിനിമകൾ എങ്ങനെ ചലച്ചിത്ര മേളയുടെ ഭാഗമാകുന്നു? ഈ സിനിമകളുടെ പ്രിന്‍റ് എങ്ങനെ ചലച്ചിത്ര അക്കാദമിക്ക് ലഭ്യമാകുന്നു? സംസ്ഥാന സർക്കാരിന് ചലച്ചിത്ര മേളയിൽ സിനിമകൾ പ്രദർശിപ്പിക്കാൻ എന്ത് ചിലവ് വരുന്നു? എന്തുകൊണ്ട് ജനപ്രിയമാകുന്ന ചില സിനിമകൾ ചലച്ചിത്ര മേളയിൽ കൂടുതൽ പ്രാവശ്യം പ്രദർശിപ്പിക്കാൻ സാഹചര്യം ഉണ്ടാകുന്നില്ല? ലോകത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ട പല വലിയ സിനിമകളും എന്തുകൊണ്ട് ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്തുന്നില്ല? എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ട്.

IFFK 2024  IFFK movies  രാജ്യാന്തര ചലച്ചിത്ര മേള  ഐഎഫ്‌എഫ്‌കെ
IFFK (ETV Bharat)

എല്ലാ വർഷവും ജൂൺ മാസത്തിൽ അരങ്ങേറുന്ന ഇന്‍ർനാഷണൽ ഡോക്യുമെന്‍ററി ഫെസ്‌റ്റിന് ശേഷമാണ് ഡിസംബറിൽ നടക്കാനിരിക്കുന്ന ചലച്ചിത്ര മേളയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുക. ഏഴു ദിവസം നീണ്ടു നിൽക്കുന്ന ചലച്ചിത്രമേളയ്ക്ക് വേണ്ടി ഏകദേശം അഞ്ച് മാസത്തോളം ചലച്ചിത്ര അക്കാദമി കഠിനാധ്വാനം ചെയ്യുന്നുണ്ട്.

ആദ്യ കാലത്ത് ചലച്ചിത്ര മേള സംഘടിപ്പിക്കാൻ ഉണ്ടായിരുന്ന ബുദ്ധിമുട്ട് ഇപ്പോൾ ഇല്ല. കാരണം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേള ആഗോളതലത്തില്‍ പ്രശസ്‌തമാണ്. ആദ്യഘട്ടത്തിൽ ലോകമെമ്പാടും ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ താല്‍പ്പര്യമുള്ള ചിത്രങ്ങൾക്ക് ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായുള്ള ക്ഷണം നല്‍കും.

മേളയിൽ ഭാഗമാകാൻ താല്‍പ്പര്യമുള്ള രാജ്യങ്ങളിലെ സിനിമകൾ ക്ഷണം സ്വീകരിക്കും. ശേഷം ലോകമെമ്പാടും നിന്നുള്ള സിനിമകൾ വിമിയോ പോലെയുള്ള ഓൺലൈൻ സംവിധാനത്തിന്‍റെ ലിങ്കുകളായി ചലച്ചിത്ര അക്കാഡമിയിലേക്ക് എത്തിച്ചേരും. 300, 400 ചിത്രങ്ങൾ വരെ ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും അപേക്ഷകളായി എത്തിച്ചേരാറുണ്ട്.

ചലച്ചിത്ര അക്കാദമി നിർദ്ദേശിക്കുന്ന ജൂറി അംഗങ്ങളാണ് എത്തിച്ചേരുന്ന സിനിമകളിൽ നിന്നും ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കേണ്ടവ തെരഞ്ഞെടുക്കുന്നത്. ഇപ്പോൾ വിദേശത്തുള്ള മികച്ച ചിത്രങ്ങൾ കണ്ടെത്തുന്നതിനും, ലോകമെമ്പാടുമുള്ള ഫിലിം ഫെസ്‌റ്റിവലുകളിൽ മികച്ച പ്രകടനം കാഴ്‌ച്ചവച്ച സിനിമകളെ ഉൾപ്പെടുത്തുന്നതിനും ഒരു വിദേശ ക്യൂറേറ്ററെ ജൂറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പത്ത് വർഷം മുമ്പ് വരെ ചലച്ചിത്ര അക്കാദമി വാടകക്കെടുത്ത് നൽകുന്ന ഒരു തിയേറ്ററിൽ ജൂറി അംഗങ്ങൾ രാവിലെ മുതൽ രാത്രി വരെ സിനിമകൾ കണ്ടാണ് തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്. ഇപ്പോൾ ഓൺലൈൻ സംവിധാനമായതോടെ ജൂറി അംഗങ്ങൾക്ക് വീട്ടിലിരുന്ന് സിനിമ കാണാം. 400, 500 സിനിമകളിൽ നിന്നും ജൂറി അംഗങ്ങൾ മൊത്തത്തിൽ അമ്പതോളം സിനിമകൾ തിരഞ്ഞെടുക്കും.

ശേഷം ജൂറി അംഗങ്ങൾ ഒരുമിച്ചിരുന്ന് കണ്ടാണ് 50 സിനിമകളിൽ നിന്നും 10 സിനിമകളെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. മത്സര വിഭാഗത്തിൽ മൊത്തത്തിൽ 12 സിനിമകളാണ്. അതിൽ രണ്ടെണ്ണം മലയാളമോ ഇന്ത്യൻ സിനിമയോ ആകാം. ബാക്കിയുള്ള ചിത്രങ്ങൾ വേൾഡ് സിനിമ എന്ന കാറ്റഗറിയിൽ പ്രദർശിപ്പിക്കപ്പെടും. ചലച്ചിത്രമേള നടക്കുന്നതിന് ഒരു വർഷം മുമ്പ് ലോകത്ത് നിർമ്മിക്കപ്പെട്ട സിനിമകളാണ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുക.

ഇന്ത്യയിൽ നിന്നുള്ള മികച്ച സിനിമകളെ തിരഞ്ഞെടുക്കുന്നത് മറ്റൊരു ജൂറി ആകും. തെരഞ്ഞെടുത്ത 10 മികച്ച ഇന്ത്യൻ സിനിമകളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച രണ്ട് സിനിമകൾ ആകും മത്സര വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങളായി ഉൾപ്പെടുത്തുക.

കേരള രാജ്യാന്തര ചലച്ചിത്ര മേളകളിൽ മലയാള സിനിമകളെ വലിയ രീതിയിൽ തഴയപ്പെടുന്നു എന്നൊരു ആക്ഷേപം മുൻപ് ഉണ്ടായിരുന്നു. ആക്ഷേപം കണക്കിലെടുത്താണ് മലയാളം സിനിമ ടുഡേ എന്നൊരു സെക്ഷൻ ആരംഭിക്കുന്നത്. അപേക്ഷകളായി ലഭിക്കുന്ന നൂറുകണക്കിന് സിനിമകളിൽ നിന്നും മികച്ച 10, 12 ചിത്രങ്ങളാകും തിരഞ്ഞെടുക്കുക. മലയാളം സിനിമ ടുഡേയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന മലയാള ചിത്രങ്ങൾക്ക് 2,00,000 രൂപ പ്രതിഫലം ലഭിക്കും.

ലോകത്തിലെ ശ്രദ്ധേയമായ പല സിനിമകളും ചലച്ചിത്ര മേളയിൽ അപേക്ഷകളായി ലഭിക്കാറില്ല. അപേക്ഷകളായി ലഭിക്കാത്ത ശ്രദ്ധേയ സിനിമകളെ ചലച്ചിത്ര അക്കാദമി നേരിട്ട് ക്ഷണിക്കും. വലിയ സംവിധായകരുടെയോ വലിയ പ്രൊഡക്ഷൻ ബാനറിന്‍റെയോ ചിത്രങ്ങളാണെങ്കിൽ ചലച്ചിത്ര മേളയിൽ സിനിമ പ്രദർശിപ്പിക്കാൻ വലിയ തുകകൾ അവർ ആവശ്യപ്പെടും.

സംസ്ഥാന സർക്കാരിന് ഇത്തരത്തിൽ സിനിമകളെ ഉൾപ്പെടുത്താൻ ഒരു നിശ്ചിത തുക തീരുമാനിച്ചിട്ടുണ്ട്. പല ലോക ക്ലാസിക്കുകളും ഒരു പ്രാവശ്യം പ്രദർശിപ്പിക്കുന്നതിന് തന്നെ ഡോളറിൽ വലിയ സംഖ്യയാകും ആവശ്യപ്പെടുക. സ്വാഭാവികമായും സർക്കാരിന് അത്തരം ചിത്രങ്ങൾ ഒഴിവാക്കേണ്ടി വരും. സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഒരു തുകയ്ക്ക് ലഭ്യമാകുന്ന സിനിമകൾ മാത്രമെ മേളയുടെ ഭാഗം ആവുകയുള്ളൂ.

പലപ്പോഴും ചില പ്രത്യേക ചിത്രങ്ങൾ എല്ലാ മേളയുടെയും വലിയ ആകർഷണം ആകാറുണ്ട്. ആ സിനിമ കാണാൻ ഉന്തും തള്ളുമൊക്കെ സംഭവിച്ച് തിയേറ്ററുകളിൽ നാശ നഷ്‌ടങ്ങൾക്ക് വരെ വഴിയൊരുക്കിയതായി കേട്ടിട്ടുണ്ടാകും. തറയിലിരുന്ന് ചിത്രം കണ്ട് കൂടുതൽ തവണ പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടു എന്ന രീതിയിലൊക്കെ ആ സിനിമകൾക്ക് വേണ്ടി മേളയിൽ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.

എന്തുകൊണ്ട് കൂടുതൽ പ്രദർശനങ്ങൾ അനുവദിച്ച് ഈ പ്രശ്‌നം സോൾവ് ചെയ്യാൻ സാധിക്കുന്നില്ല എന്നൊരു ചോദ്യം ഉണ്ടാകും. അതിനും മറുപടിയുണ്ട്. നമുക്കറിയാം ഇപ്പോൾ സിനിമകളെല്ലാം തന്നെ സാറ്റലൈറ്റ് വഴിയാണ് പ്രദർശനം നടത്തുന്നത്. പരമാവധി ലോക സിനിമകൾ ഒക്കെ മൂന്നു തവണ പ്രദർശിപ്പിക്കുന്നതിനാണ് അണിയറ പ്രവർത്തകരുടെ ഭാഗത്തു നിന്നും അനുമതി ലഭിക്കുക.

സാറ്റലൈറ്റിലെ സിനിമയുടെ പ്രിന്‍റെ പാസ്‌വേര്‍ഡ് പ്രൊട്ടക്‌ടഡ് ആണ്. മൂന്നു തവണ പ്രദർശിപ്പിക്കാൻ മാത്രമെ പാസ്‌വേര്‍ഡ് ലഭിക്കുകയുള്ളൂ. കൂടുതൽ തവണ പ്രദർശിപ്പിക്കണമെങ്കിൽ സർക്കാർ കൂടുതൽ തുക ചെലവാക്കണം. വിദേശ സിനിമകളൊക്കെ തന്നെ ഡോളറിലാകും പണം ചോദിക്കുക. ഇന്ത്യൻ രൂപയിലേക്ക് കൺവേർട്ട് ചെയ്യുമ്പോൾ അതൊന്നും താങ്ങാൻ ആകില്ല. അതുകൊണ്ടാണ് ചില സിനിമകളുടെ പേരിൽ നടക്കുന്ന തർക്കങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്തത്.

ഇനി പഴയ ക്ലാസിക് സിനിമകളുടെ കാര്യങ്ങൾ ചർച്ച ചെയ്യാം. ഒട്ടുമിക്ക ക്ലാസിക് ഇന്ത്യൻ ചിത്രങ്ങളും നാഷണൽ ഫിലിം ആർകൈവ്സ് ഓഫ് ഇന്ത്യയുടെ കൈയ്യിലുണ്ടാകും. അവിടെ നിന്നും പ്രത്യേക അനുമതി വാങ്ങിയാണ് ചിത്രങ്ങൾ മേളയിൽ എത്തിക്കുക. അമേരിക്കയിൽ ഫ്രാൻസിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള പഴയ ക്ലാസിക് സിനിമകൾ ഇത്തരം ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കാൻ ഫിലിം ഏജന്‍റ് സംവിധാനമാണ് ഉപയോഗിക്കുന്നത്.

ഓരോ രാജ്യത്തെയും സിനിമകളുടെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട് എല്ലാ രാജ്യത്തും ഏജന്‍റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സിനിമ ഏജൻസിയുമായി ചലച്ചിത്ര അക്കാദമിക്ക് നല്ല ബന്ധമുണ്ട്.

[മുൻ ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു ആണ് രാജ്യാന്തര ചലച്ചിത്ര മേളുയടെ പിന്നാമ്പുറ കഥകള്‍ ഇടിവി ഭാരതിനോട് പങ്കുവച്ചത്.]

Also Read: ലോക സിനമകള്‍ 31, മലയാള ചിത്രങ്ങള്‍ 6; IFFK രണ്ടാം ദിനത്തില്‍ മാറ്റുരയ്‌ക്കാന്‍ 67 ചിത്രങ്ങള്‍ - IFFK DAY 2 MOVIES

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.