ETV Bharat / entertainment

ഇരുട്ടിൽ കണ്ട ചുവന്ന കണ്ണുകൾ ആരുടേത് ?; ശ്രദ്ധ നേടി ഹണി റോസിന്‍റെ 'റേച്ചൽ' ടീസർ - Rachel Movie Teaser

author img

By ETV Bharat Kerala Team

Published : Jun 18, 2024, 5:35 PM IST

മലയാളത്തിനൊപ്പം കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിലും 'റേച്ചൽ' റിലീസിനെത്തും.

HONEY ROSE IN AND AS RACHEL  RACHEL MOVIE UPDATES  RACHEL RELEASE  ഹണി റോസ് റേച്ചൽ ടീസർ
Rachel movie's Teaser out (ETV Bharat)

ലയാളികളുടെ പ്രിയ താരം ഹണി റോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'റേച്ചല്‍' എന്ന ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. എബ്രിഡ് ഷൈന്‍ സഹനിര്‍മാതാവും സഹ രചയിതാവുമാകുന്ന 'റേച്ചൽ' സംവിധാനം ചെയ്‌തിരിക്കുന്നത് നവാഗതയായ ആനന്ദിനി ബാലയാണ്. ടൈറ്റിൽ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ഹണി റോസ് അവതരിപ്പിക്കുന്നത്.

സിനിമയ്‌ക്കായി കാത്തിരിക്കുന്ന പ്രേക്ഷകരുടെ ആകാംക്ഷയേറ്റുന്നതാണ് ടീസർ. നേരത്തെ റിലീസ് ചെയ്‌ത പോസ്റ്ററുകള്‍ സൂചിപ്പിച്ചത് പോലെ ഏറെ വയലന്‍സും ത്രില്ലറും നിറഞ്ഞ അനുഭവമായിരിക്കും 'റേച്ചല്‍' പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഇപ്പോൾ പുറത്തുവന്ന ടീസറും ഇക്കാര്യം അടിവരയിടുന്നു. ഹണി റോസിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം തന്നെയായിരിക്കും റേച്ചൽ എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

മലയാളത്തിന് പുറമെ കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിലും 'റേച്ചൽ' പുറത്തിറങ്ങും. ബാബുരാജ്‌, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്‌ണൻ, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും സിനിമയിൽ വേഷങ്ങളില്‍ എത്തുന്നുണ്ട്.

ബാദുഷ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ എൻ എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ഈ ചിത്രം നിർമിക്കുന്നത്. രാഹുൽ മണപ്പാട്ടിന്‍റെ കഥയ്‌ക്ക് രാഹുൽ മണപ്പാട്ടും ഒപ്പം എബ്രിഡ് ഷൈനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ദേശീയ, സംസ്ഥാന അവാർഡ് ജേതാക്കളായ നിരവധി പ്രഗത്ഭരും റേച്ചലിന്‍റെ സാങ്കേതിക മേഖലയിൽ അണിനിരക്കുന്നുണ്ട്.

ഇഷാൻ ഛബ്രയാണ് ഈ സിനിമയ്‌ക്ക് സംഗീതം, പശ്ചാത്തല സംഗീതം ഒരുക്കുന്നത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്‍റെ എഡിറ്റർ മനോജ് ആണ്. മഞ്ജു ബാദുഷ, ഷെമി ബഷീര്‍, ഷൈമ മുഹമ്മദ്‌ ബഷീര്‍ എന്നിവർ ഈ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.

പ്രൊഡക്ഷൻ ഡിസൈനർ : സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ : ശ്രീ ശങ്കർ, സൗണ്ട് മിക്‌സ് : രാജകൃഷ്‌ണൻ എം ആർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : രതീഷ് പാലോട്, സംഘട്ടനം : രാജശേഖർ, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, മേക്കപ്പ് : രതീഷ് വിജയൻ, കോസ്റ്റ്യൂംസ് : ജാക്കി, ലൈൻ പ്രൊഡ്യൂസർ : പ്രിജിൻ ജെ പി, ഫിനാൻസ് കൺട്രോളേഴ്‌സ് : ഷിജോ ഡൊമിനിക്, റോബിൻ അഗസ്റ്റിൻ, പ്രൊജക്‌ട് കോർഡിനേറ്റർ : പ്രിയദർശിനി പി എം, പ്രൊഡക്ഷൻ കൺട്രോളർ : പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് : സക്കീർ ഹുസൈൻ, വിതരണം : ബിഗ്‌ ഡ്രീംസ്, പബ്ലിസിറ്റി ഡിസൈൻ : ടെന്‍ പോയിൻ്റ്, സ്റ്റിൽസ് : നിദാദ് കെ എൻ എന്നിവരാണ് റേച്ചൽ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.