ചലച്ചിത്ര നടിയും തിയേറ്റർ ആർട്ടിസ്റ്റുമായ ഹിമ ശങ്കരി നായികയായ 'ചാപ്പ കുത്ത്' പ്രദർശനത്തിനൊരുങ്ങുന്നു. നവാഗതരായ അജേഷ് സുധാകരൻ, മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്‌ത ഈ ചിത്രം ഏപ്രിൽ അഞ്ചിന് പ്രദർശനം ആരംഭിക്കും. നിരവധി ദേശീയ, അന്തർദേശീയ മേളകളിൽ കയ്യടി നേടിയ 'ചാപ്പ കുത്തി'ന്‍റെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകർ.
തമിഴ് നടൻ ലോകേഷും 'ചാപ്പ കുത്ത്' സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടോം സ്‌കോട്ടാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. അതേസമയം, അപൂർവ രാഗം, സൂഫി പറഞ്ഞ കഥ, യുഗപുരുഷൻ, ഇയ്യോബിന്‍റെ പുസ്‌തകം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഹിമശങ്കരിയുടെ ഏറ്റവും മികച്ച കഥാപാത്രമാകും 'ചാപ്പ കുത്തി'ലേതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
ജെ എസ് എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ ജോളി ഷിബുവാണ് ഈ ചിത്രത്തിന്‍റെ നിർമാണം. സമൂഹം ഒരു വ്യക്തിയോട് കാണിക്കുന്ന അവഗണനയും ഒറ്റപ്പെടലിൽ അയാൾ കടന്നുപോകുന്ന മാനസിക വ്യഥകളുമാണ് ചാപ്പ കുത്ത് ദൃശ്യവൽക്കരിക്കുന്നത് എന്നാണ് വിവരം. ഇതിനോടകം നാല്‍പതോളം ദേശീയ, അന്തർദേശീയ മേളകളില്‍ ചാപ്പ കുത്ത് പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
ഗായകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഷിബു കല്ലാർ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നതും ഷിബു കല്ലാർ തന്നെയാണ്. 'ചാപ്പ കുത്തി'ന്‍റെ പശ്ചാത്തല സംഗീതത്തിന് ദാദാ സാഹിബ് ഫിലിം ഫെസ്റ്റിവൽ അവാർഡും ഷിബു കല്ലാറിന് ലഭിച്ചിരുന്നു.
ഷിബു കല്ലാർ, നന്ദു ശശിധരൻ എന്നിവരാണ് ഗാനരചന. കെ എസ് ചിത്ര, ഉണ്ണി മേനോൻ,
മധു ബാലകൃഷ്‌ണൻ, ശരത് സന്തോഷ് എന്നിവർ ഗായകരായും അണിയറയിലുണ്ട്. വിനോദ് കെ ശരവൺ, പാണ്ഡ്യൻ കുപ്പൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് വി എസ് വിശാൽ, സുനിൽ എം കെയും കൈകാര്യം ചെയ്യുന്നു.
ഗായത്രി എസ്, ആവണി എസ് യാദവ് എന്നിവർ 'ചാപ്പ കുത്തി'ന്‍റെ കോ പ്രൊഡ്യൂസർമാരാണ്. പ്രൊഡക്ഷൻ കൺട്രോളർ - വെങ്കിട് മാണിക്യം, പ്രൊഡക്ഷൻ മാനേജർ - ജോളി ഷിബു, കോസ്റ്റ്യൂംസ് - സക്കീർ, കല ആചാരി ഗോവിന്ദ്, സ്റ്റിൽസ് - ജയൻ ഡി ഫ്രെയിംസ്, അസോസിയേറ്റ് ഡയറക്‌ടർ - രാഹുൽ ശ്രീന മോഹനൻ, അനൂപ് കൊച്ചിൻ, സൗണ്ട് ഡിസൈൻ - സോണി ജെയിംസ്, ഡി ഐ - പ്രൊമോ വർക്‌സ് ചെന്നൈ, പോസ്റ്റർ ഡിസൈൻ മനോജ് മാണി, വിതരണം വൈഡ് സ്‌ക്രീൻ പ്രൊഡക്ഷൻസ് എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.