ETV Bharat / entertainment

ആദ്യം കാണുമ്പോൾ തമാശ, ചിന്തിച്ചാൽ ക്രൈം; സോഷ്യൽ മീഡിയയിൽ തരംഗമായി #മോഹൻലാൽ - Mohanlal Hashtag Become Viral - MOHANLAL HASHTAG BECOME VIRAL

സമൂഹ മാധ്യമങ്ങളില്‍ വയറലായി #മോഹൻലാൽ ഹാഷ്‌ടാഗ്. മോഹൻലാലിന് നേരെ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളെ പരിഹസിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

CYBER ATTACKS ON MOHANLAL  MOHANLAL  HEMA COMMITTEE REPORT  PROTEST AGAINST USING MOHANLAL NAME
Mohanlal (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 2, 2024, 10:00 PM IST

എറണാകുളം: മലയാള സിനിമയിലെ ലൈംഗികാരോപണങ്ങളും താരാധിപത്യ കാലിടറലുകളും അതേതുടർന്ന് സംഭവിക്കുന്ന പ്രതികരണങ്ങളും കഴിഞ്ഞ രണ്ടാഴ്‌ചക്കാലമായി മലയാള മാധ്യമങ്ങളുടെ വലിയ തലക്കെട്ടുകൾ ആയിരുന്നു. മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ളവർ മേൽ പ്രതിപാദിച്ച വിഷയങ്ങളെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായപ്രകടനങ്ങൾ നടത്തിയതോടെ ഹേമ കമ്മിറ്റി റിപ്പോർട്ടും ലൈംഗികാരോപണ വിഷയങ്ങളും വലിയ തലക്കെട്ടുകളിൽ നിന്ന് ബോക്‌സ് ന്യൂസിലേക്ക് ഇടംപിടിച്ചു. ഇത്തരം വിഷയങ്ങളുടെ വാർത്താപ്രാധാന്യത്തില്‍ കുറവുവന്നെങ്കിലും ആരോപണങ്ങൾ ഗുരുതരമാണ്.

CYBER ATTACKS ON MOHANLAL  MOHANLAL  HEMA COMMITTEE REPORT  PROTEST AGAINST USING MOHANLAL NAME
മോഹൻലാൽ (ETV Bharat)

ആരോപണ വിധേയർക്കെതിരെ കേസെടുക്കേണ്ടതും അന്വേഷിക്കേണ്ടതും അവര്‍ പ്രതികളാണോ നിരപരാധികളാണോ എന്ന് തീരുമാനിക്കേണ്ടതും രാജ്യത്തിന്‍റെ നിയമവ്യവസ്ഥയിൽ അധിഷ്‌ഠിതമായ കാര്യമാണ്. ഈ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ മുതൽ ഒരു പേര് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. #മോഹൻലാൽ എക്‌സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. സമൂഹത്തിൽ എന്ത് സംഭവിച്ചാലും മോഹൻലാൽ എന്ന വ്യക്തിക്ക് നേരെ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളെ പരിഹസിക്കുകയാണ് ഈ ഹാഷ്‌ടാഗിലൂടെ.

സോഷ്യൽ മീഡിയയിൽ തരംഗമായി #മോഹൻലാൽ (ETV Bharat)

മാധ്യമങ്ങൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ വാർത്തകളുടെയും തമ്പ്നൈലുകൾ ഡൗൺലോഡ് ചെയ്‌ത് എഡിറ്റ് ചെയ്‌ത് മോഹൻലാലിന്‍റെ ചിത്രം പോസ്റ്റ് ചെയ്‌താണ് ഒരു വിഭാഗം ജനങ്ങളുടെ പ്രതിഷേധം. മോഹൻലാലുമായി ബന്ധപ്പെടാത്ത കാര്യങ്ങൾക്ക് പോലും കഴിഞ്ഞ നാളുകളിൽ കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മോഹൻലാലിന്‍റെ പേരും ചിത്രവും ഉപയോഗിച്ചു എന്നതാണ് ഇത്തരക്കാർ ചൂണ്ടിക്കാണിക്കുന്ന പരിഹാസ വിഷയം.

Protest Against Cyber Attacks On Mohanlal (ETV Bharat)

ആദ്യ കാഴ്‌ചയിൽ സംഭവം പലർക്കും പിടികിട്ടില്ല എങ്കിലും കാര്യം മനസിലായാൽ ചിരി വരും പിന്നീട് ചിന്തിച്ചാൽ ഇതൊരു ക്രൈം അല്ലേ എന്നും തോന്നും. മഴയുടെ അപ്ഡേറ്റിന് മോഹൻലാൽ ചിത്രം, ഭീഷ്‌മ പർവ്വത്തിന്‍റെ റിവ്യൂവിന് മോഹൻലാലിന്‍റെ ഫോട്ടോ. പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് കൂട്ടിയതിനും ചിത്രം മോഹൻലാലിന്‍റെ തന്നെ.

അങ്ങനെ പുലബന്ധം പോലുമില്ലാത്ത വാർത്തകളിൽ മോഹൻലാലിന്‍റെ ചിത്രം പടച്ചുവിട്ടാണ് പ്രതിഷേധ പ്രകടനം. വാർത്തകൾക്ക് കാഴ്‌ചക്കാരെ കൂട്ടാൻ മോഹൻലാലിന്‍റെ പേര് അസ്ഥാനത്തേക്ക് വലിച്ചിഴച്ചു എന്നുള്ള ആരോപണങ്ങളും എക്‌സ് മാധ്യമത്തിൽ ചർച്ചയാകുന്നുണ്ട്. മുഖ്യധാര മാധ്യമങ്ങളിൽ മഞ്ഞയുടെ അതിപ്രസരം അടുത്തകാലത്തായി വർധിക്കുന്നു എന്നുള്ളതും ഇത്തരക്കാരുടെ ആരോപണങ്ങളിൽ വ്യക്തമാണ്.

Also Read: 'പവർ ഗ്രൂപ്പിൽപ്പെട്ട ആളല്ല, എനിക്കിതിനെ കുറിച്ചറിയില്ല'; വിവാദങ്ങളിൽ പ്രതികരിച്ച് മോഹൻലാൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.