ETV Bharat / entertainment

അദിവി ശേഷിനൊപ്പം ബനിത സന്ധു; 'ജി2'വിന്‍റെ അടുത്ത ഷെഡ്യൂൾ ഗുജറാത്തിലെ ഭുജിൽ - G2 Next schedule in Bhuj Gujarat

author img

By ETV Bharat Kerala Team

Published : Mar 30, 2024, 8:10 PM IST

ആക്ഷൻ സ്‌പൈ ത്രില്ലറായി ഒരുക്കുന്ന 'ജി2'വിൽ ബോളിവുഡ് താരം ഇമ്രാൻ ഹാഷ്‌മിയും പ്രധാന വേഷത്തിലുണ്ട്

GOODACHARI SEQUEL G2  ADIVI SESH BANITA SANDHU IN G2  G2 UPDATE  G2 RELEASE
G2

ദിവി ശേഷിനെ നായകനാക്കി വിനയ് കുമാർ സിരിഗിനീടി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ജി 2. ആക്ഷൻ സ്‌പൈ ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിൽ ബനിത സന്ധുവാണ് നായികയായി എത്തുന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളോടെ ഒരുങ്ങുന്ന ബനിതയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് 'ജി 2'.

'ഒക്‌ടോബർ', 'സർദാർ ഉദം', 'ആദിത്യ വർമ്മ' തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ബനിത. ഇപ്പോഴിതാ 'ജി 2' സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്‍റെ പുതിയ ഷെഡ്യൂളുമായി ബന്ധപ്പെട്ടാണ് അപ്‌ഡേറ്റ്. ഗുജറാത്തിലെ ഭുജിൽ 'ജി 2'വിന്‍റെ അടുത്ത ഷെഡ്യൂൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഈ സ്‌പൈ ത്രില്ലർ ഫ്രാഞ്ചൈസിൽ ബോളിവുഡ് താരം ഇമ്രാൻ ഹാഷ്‌മിയും അഭിനയിക്കുന്നുണ്ട്. 'ടൈഗർ 3'യിലെ ഗംഭീര പ്രകടനത്തിന് ശേഷമാണ് 'G2'ലേക്ക് ഇമ്രാൻ ഹാഷ്‌മി എത്തുന്നത്. രാജ്യത്തിന് വേണ്ടി പോരാടുന്ന ചാരന്‍റെ കഥയാണ് ഈ ചിത്രം പറയുന്നത്.

അന്താരാഷ്‌ട്ര നിലവാരത്തിലാണ് 'ജി 2' അണിയിച്ചൊരുക്കുന്നത് എന്നാണ് വിവരം. നേരത്തെ ഈ സിനിമയ്‌ക്കായി 5 നിലകളുള്ള ഒരു ഗ്ലാസ് സെറ്റ് അണിയറ പ്രവർത്തകർ നിർമിച്ചത് വാർത്തയായിരുന്നു.

2018-ൽ പുറത്തിറങ്ങിയ 'ഗൂഡാചാരി' എന്ന ചിത്രത്തിൻ്റെ സീക്വലാണ് 'ജി 2'. ആറ് വർഷത്തിന് ശേഷമാണ് 'ഗൂഡാചാരി'യുടെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നത്. 'മേജർ', 'ഹിറ്റ് ദി സെക്കൻഡ് കേസ്' എന്നീ സിനിമകൾക്ക് ശേഷം അദിവി ശേഷ് നായകനായി എത്തുന്ന ഈ ചിത്രം പീപ്പിൾ മീഡിയ ഫാക്‌ടറി, അഭിഷേക് അഗർവാൾ ആർട്‌സ്, എകെ എൻ്റർടൈൻമെൻ്റ്‌സ് എന്നിവയുടെ ബാനറിൽ ടിജി വിശ്വ പ്രസാദും അഭിഷേക് അഗർവാളും ചേർന്നാണ് നിർമിക്കുന്നത്. പിആർഒ- ശബരി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.