ETV Bharat / entertainment

'ഗുഡ് ഫ്രൈഡേ' ചിത്രവുമായി ബന്ധപ്പെട്ട് റോക്കിക്കും നാദിറയ്ക്കും നേരെ സൈബർ ആക്രമണം; മറുപടിയുമായി സംവിധായകൻ - BALU ON CYBER ATTACK AGAINST NADIRA - BALU ON CYBER ATTACK AGAINST NADIRA

ഗുഡ് ഫ്രൈഡേ എന്ന ചിത്രത്തിനെതിരെ വരുന്ന നെഗറ്റീവ് പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ച് സംവിധായകൻ ബാലു എസ് നായർ. ചിത്രവുമായി ബന്ധപ്പെട്ട് റോക്കിക്കും നാദിറയ്‌ക്കും നേരെ വരുന്ന സൈബർ ആക്രമണങ്ങളിലും സംവിധായകന്‍റെ പ്രതികരണം. നാദിറ നിയമ നടപടിക്ക് നീങ്ങുകയാണെങ്കിൽ എല്ലാ പിന്തുണയും സിനിമയുടെ അണിയറ പ്രവർത്തകർ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

GOOD FRIDAY DIRECTOR BALU S NAIR  CYBERBULLYING AGAINST ROCKY  BIGBOSS FAME NADIRA AND ROCKY  ENTERTAINMENT NEWS
Rocky, Nadira, Balu S Nair (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 8, 2024, 6:08 PM IST

എറണാകുളം: ദി പ്ലാൻ ബി എന്‍റർടൈൻമെന്‍റ്‌സിന്‍റെ ബാനറിൽ ബാലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗുഡ് ഫ്രൈഡേ'. ചിത്രത്തിന്‍റെ ടൈറ്റിൽ റിവീൽ ഇന്ന് (ഓഗസ്‌റ്റ് 8) രാവിലെ കൊച്ചിയിൽ നടന്നു. കഴിഞ്ഞ ബിഗ് ബോസ് സീസണിലൂടെ ശ്രദ്ധേയനായ റോക്കി പ്രധാന വേഷത്തിൽ എത്തുന്നു എന്ന തരത്തിൽ ചിത്രം സോഷ്യൽ മീഡിയയിൽ പൂജ കഴിഞ്ഞത് മുതൽ ജനശ്രദ്ധ നേടിയിരുന്നു.

എന്നാൽ, സിനിമയുടെ പൂജ കഴിഞ്ഞ നാൾ മുതൽ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയിയിൽ പല നെഗറ്റീവ് പ്രചാരണങ്ങളും ഉണ്ടായിരുന്നു. പ്രസിദ്ധ സിനിമ നിർമാണ കമ്പനിയായ പ്ലാൻ ബി മോഷൻ പിക്ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രം എന്നുള്ള രീതിയിലും ആ ചിത്രത്തിൽ ബിഗ്ബോസ് മത്സരാർഥിയായ റോക്കിയെ നായക വേഷത്തിൽ അഭിനയിപ്പിക്കുന്നു എന്നതുമാണ് വിമർശനങ്ങൾക്ക് വഴിതെളിച്ചത്. എന്നാൽ പ്ലാൻ ബാലു എന്ന പേരിൽ രജിസ്‌റ്റർ ചെയ്‌ത കമ്പനിയുടെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത് എന്ന് സംവിധായകൻ ബാലു എസ് നായർ ഇന്ന് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.

ലോഗോയിൽ പ്ലാൻ ബി എന്‍റർടൈൻമെന്‍റ്‌സ് എന്നാണ് കാണിച്ചിട്ടുള്ളത്. നിരവധി ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോയും മറ്റ് അനുബന്ധ പ്രൊഡക്ഷനുകളും വർഷങ്ങളായി നിർമ്മിച്ചുവരുന്ന കൊച്ചിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. മാത്രമല്ല റോക്കി ഈ ചിത്രത്തിലെ നായകനാണെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല എന്നും സംവിധായകൻ പ്രതികരിച്ചു.

നാദിറ സിനിമയിലെ കേന്ദ്ര സ്ത്രീ കഥാപാത്രമാണെന്ന് എങ്ങും വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ട്രാൻസ് കമ്മ്യൂണിറ്റിയിൽ ഉള്ള ഒരാളെ നായികയാക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിൽ പരിഹാസ രൂപേണ ആ വ്യക്തിക്ക് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം ഉണ്ടായി.

ട്രാൻസ് കമ്മ്യൂണിറ്റിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള നിരവധി അഭിപ്രായ പ്രകടനങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്. ഇത്തരം പ്രചാരണങ്ങൾക്കെതിരെ നിയമനടപടികൾക്ക് നീങ്ങുകയാണെന്ന് നേരത്തെ തന്നെ സോഷ്യൽ മീഡിയ ഹാൻഡിലൂടെ പ്രതികരിച്ചിരുന്നതായും സംവിധായകൻ പറഞ്ഞു. നാദിറ നിയമ നടപടിക്ക് നീങ്ങുകയാണെങ്കിൽ എല്ലാ പിന്തുണയോടും കൂടി സിനിമയുടെ അണിയറ പ്രവർത്തകർ അവർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.

നാദിറയുടെ ഒപ്പം അഭിനയിക്കുന്നതിന് കളിയാക്കലുകൾ നേരിട്ടെങ്കിൽ അവർക്കൊപ്പം നായകനായി അഭിനയിക്കുന്നതിന് ഒരുക്കമാണെന്ന് റോക്കി പ്രതികരിച്ചു. ഒരു കഥ സിനിമയാക്കാൻ തയ്യാറാക്കിയിട്ടുണ്ട്. നാദിറയുമായി സംസാരിച്ചു. അത് ഉടൻ സംഭവിക്കും എന്ന് റോക്കി സൂചിപ്പിച്ചു. കളിയാക്കലുകൾ എന്നെയോ നാദിറയെയോ ഒരു രീതിയിലും ബാധിക്കില്ല, എന്നാൽ അവരെ കളിയാക്കിയവർ മാപ്പ് അർഹിക്കുന്നില്ലെന്ന് റോക്കി പറഞ്ഞു.

Also Read: ഗീതു മോഹൻദാസ് ചിത്രത്തില്‍ യാഷ് നായകൻ; ടോക്‌സിക് ചിത്രീകരണം നാളെ മുതല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.