ETV Bharat / entertainment

30 വർഷം മുമ്പ് സംഭവിച്ച തെറ്റ്.. അവസരം ഉണ്ടായിട്ടും അവര്‍ തിരുത്തിയില്ല; നേരിട്ട അവഗണനയെ കുറിച്ച് വേണുഗോപാല്‍ മനസ്സ് തുറക്കുന്നു - G VENUGOPAL BIRTHDAY SPECIAL

പുതിയ പ്രിന്‍റിലും ടൈറ്റിൽ കാർഡിൽ ഗായകരുടെ ലിസ്‌റ്റില്‍ എന്‍റെ പേരില്ല. മണിച്ചിത്രത്താഴിന്‍റെ അണിയറ പ്രവർത്തകർക്കെതിരെ ഈ സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ നിരവധി മാധ്യമപ്രവർത്തകർ പ്രതികരിച്ചു.

G VENUGOPAL BIRTHDAY  G VENUGOPAL  ജി വേണുഗോപാൽ  വേണുഗോപാൽ ഗാനങ്ങള്‍
G Venugopal (ETV Bharat)
author img

By ETV Bharat Entertainment Team

Published : Dec 10, 2024, 5:38 PM IST

പിറന്നാള്‍ നിറവില്‍ മലയാളികളുടെ പ്രിയ ഗായകൻ ജി വേണുഗോപാൽ. വേണുഗോപാലിന്‍റെ 64-ാമത് ജന്‍മദിനമാണ് ഇന്ന്. മലയാള സംഗീത ശാഖയ്ക്ക് ഒരിക്കലും മറക്കാനാകാത്ത സംഭാവനകൾ നൽകിയ കലാകാരനാണ് അദ്ദേഹം. മധുരമാര്‍ന്ന ശബ്‌ദത്തിൽ ഒരുപിടി ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചു.

ജി വേണുഗോപാലിന്‍റെ ശബ്‌ദ മാധുര്യത്തിൽ പിറന്ന ഗാനങ്ങള്‍ മലയാളി മനസ്സുകളുടെ മൗനത്തിനും, സ്വപ്‌നത്തിനും പ്രണയത്തിനും എക്കാലവും കൂട്ടായി മാറിയിരുന്നു. നേരം പുലരുമ്പോള്‍ ഉണരുമീ ഗാനം എന്ന പാട്ട് കേട്ടാൽ ആ ദിനം തന്നെ ധന്യം. താനേ പൂവിട്ട മോഹം എന്ന ഗാനം കണ്ണടച്ചു കേട്ടാൽ ഉടലോടെ ആകാശഗംഗയിലേക്ക് യാത്ര ചെയ്യാമെന്ന് സംഗീത പ്രേമികളുടെ സാക്ഷ്യം.

വരികളുടെ അർത്ഥവും ആഴവും ഉൾക്കൊണ്ട് മലയാളിയെ മനസ്സിലാക്കി പാടുന്ന കലാകാരനെ ഭാവ ഗായകൻ എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാൻ. 1960 ഡിസംബർ 10നാണ് ഗോപിനാഥൻ നായർ സരോജിനി ദമ്പതികളുടെ മകനായി ജി വേണുഗോപാലിന്‍റെ ജനനം. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്തുള്ള തട്ടത്തുമലയിൽ നിന്നും ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഗായക പ്രതിഭകളിൽ ഒരാളായി പിൽക്കാലത്ത് വേണുഗോപാൽ വളർന്നു.

അഞ്ചുവർഷം തുടർച്ചയായി കേരള സർവകലാശാല കലാപ്രതിഭയായി. പിന്നീട് നാടക രംഗത്ത് സാന്നിധ്യമായി. സിനിമ പിന്നണി ഗാനശാഖയിൽ പ്രവർത്തിക്കുമ്പോഴും നാടക രംഗത്തും വേണുഗോപാൽ സജീവമായിരുന്നു. തിരുവനന്തപുരം ഗവൺമെന്‍റ് വനിത കോളേജിലെ സംഗീത വിഭാഗം മേധാവിയായും പ്രവർത്തിച്ചിരുന്നു.

1987ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ 'പൊന്നിൻ തിങ്കൾ പോറ്റും മാനേ' എന്ന ഗാനത്തിലൂടെയാണ് സിനിമ പിന്നണി ഗാന രംഗത്ത് വേണുഗോപാൽ അരങ്ങേറുന്നത്. 1990, 1998, 2004 വർഷങ്ങളിൽ സംസ്ഥാന സർക്കാരിന്‍റെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു.

ഒന്നാം രാഗം പാടി, ചന്ദനമണിവാതിൽ പാതി ചാരി, പള്ളി തേരുണ്ടോ, ഏതോ വാർമുകിലിൻ, മായ മഞ്ചലിൽ, കറുകവയൽ കുരുവി, സ്വർഗ്ഗങ്ങൾ സ്വപ്‌നം കാണും തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ദിവസത്തിൽ ഒരിക്കലെങ്കിലും കേൾക്കാത്ത മലയാളിയുണ്ടോ എന്നത് സംശയമാണ്. 400ലധികം സിനിമകളിൽ അദ്ദേഹം വിവിധ ഭാഷകളിലായി ഗാനം ആലപിച്ചിട്ടുണ്ട്.

സംഗീത ജീവിതത്തില്‍ താന്‍ നേരിട്ട വലിയൊരു അവഗണനയെ കുറിച്ച് അടുത്തിടെ വേണുഗോപാല്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ പിറന്നാള്‍ ആഘോഷത്തിനിടെയും അദ്ദേഹം നേരിട്ട അവഗണന സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മലയാളത്തിന്‍റെ എക്കാലത്തെയും വലിയ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ 'മണിച്ചിത്രത്താഴി'ന്‍റെ അണിയറ പ്രവർത്തകരിൽ നിന്നാണ് അദ്ദേഹത്തിന് വലിയൊരു അവഗണന നേരിടേണ്ടി വന്നത്.

ഈ സിനിമയില്‍ ഒരു ഗാനം ജി വേണുഗോപാൽ ആലപിച്ചിരുന്നു. എന്നാൽ സിനിമയുടെ ടൈറ്റിൽ കാർഡിൽ അദ്ദേഹത്തിന്‍റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ഒരു പിഴവ് മൂലമാണ് അങ്ങനെയൊരു അവഗണന സംഭവിച്ചതെങ്കിൽ, വർഷങ്ങൾക്കിപ്പുറം മണിച്ചിത്രത്താഴ് ഫോർകെ പ്രിന്‍റ് റീ റിലീസ് ചെയ്‌തപ്പോഴും അണിയറ പ്രവർത്തകർ വേണുഗോപാലിന്‍റെ പേര് ഉൾപ്പെടുത്താൻ ശ്രമിച്ചില്ല.

മലയാള സിനിമ സംഗീത ചരിത്രത്തിൽ ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്ത ഒരു കലാകാരന് എന്തുകൊണ്ടാണ് ഇപ്രകാരം ഒരു അവഗണന നേരിടേണ്ടി വന്നത്? മണിച്ചിത്രത്താഴ് റീ റിലീസ് ചെയ്‌തപ്പോഴും സിനിമയുടെ ടൈറ്റിൽ കാർഡിൽ തന്‍റെ പേര് ഉൾപ്പെടുത്താത്തതിനെ തുടർന്ന് പ്രതികരണവുമായി ജി വേണുഗോപാൽ രംഗത്ത് എത്തിയിരുന്നു.

"31 വർഷങ്ങൾക്ക് ശേഷം മണിച്ചിത്രത്താഴ് പ്രേക്ഷകരിലേക്ക് വീണ്ടും എത്തുമ്പോൾ ഒരിക്കൽ സംഭവിച്ച ഒരു തെറ്റ് വീണ്ടും സംഭവിക്കാതിരിക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിക്കുമെന്ന് കരുതിയവർക്ക് നിരാശപ്പെടാനെ നിവർത്തിയുള്ളൂ. പുതിയ പ്രിന്‍റിലും ടൈറ്റിൽ കാർഡിൽ ഗായകരുടെ ലിസ്‌റ്റില്‍ എന്‍റെ പേരില്ല. മണിച്ചിത്രത്താഴിന്‍റെ അണിയറ പ്രവർത്തകർക്കെതിരെ ഈ സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ നിരവധി മാധ്യമപ്രവർത്തകർ പ്രതികരിച്ചു.

ഒരു പ്രതികരണത്തിന് കേരളത്തിലെ വിവിധ മാധ്യമങ്ങൾ എന്നെയും നിർബന്ധിക്കുന്നുണ്ട്. ഒന്നിനോടും പരാതിയില്ല, പ്രതികരിക്കുന്നില്ല. പക്ഷേ പറയേണ്ട ചില കാര്യങ്ങൾ ഒരു കഥ പോലെ പ്രേക്ഷകരിലേക്ക് ഉടൻ തന്നെ എത്തിക്കും."-ജി വേണുഗോപാൽ വെളിപ്പെടുത്തിയിരുന്നു.

മണിച്ചിത്രത്താഴിൽ ഗാനമാലപിച്ച ഒരു കലാകാരൻ എന്ന നിലയിൽ സിനിമ റിലീസ് ചെയ്‌ത സമയത്ത് എന്തുകൊണ്ട് തന്‍റെ പേര് ഉൾപ്പെടുത്തിയില്ല എന്ന തരത്തിൽ ഒരു ചോദ്യം ജി വേണുഗോപാൽ സിനിമയുടെ അണിയറ പ്രവർത്തകരോട് ഉന്നയിച്ചിരുന്നു.
അക്കുത്തിക്കുത്താനകൊമ്പിൽ എന്ന് തുടങ്ങുന്ന ഒരു ഗാനമാണ് ജി വേണുഗോപാൽ മണിച്ചിത്രത്താഴിൽ ആലപിച്ചിരുന്നത്.

തെക്കിനിയുടെ താക്കോൽ ഒരുക്കുന്നതിനും, നാഗവല്ലിയുടെ നാട് പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനുള്ള സീനുകളുടെ അകമ്പടി ഗാനമാണത്. എന്നാൽ ഈ ഗാനം സിനിമയിൽ ടൈറ്റിൽ ഗാനമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഗാനം സിനിമയിൽ പ്രസ്‌തുത രംഗത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ഡ്യുറേഷന്‍റെ അതിപ്രസരം കാരണം മോഹൻലാലിന്‍റെ കഥാപാത്രമായ ഡോക്‌ടർ സണ്ണി ഇടവേള കഴിഞ്ഞ് മാത്രമേ സിനിമയിൽ രംഗപ്രവേശം ചെയ്യുകയുള്ളൂ.

അതുകൊണ്ട് ആ പാട്ട് ടൈറ്റിൽ ഗാനമാക്കിയപ്പോൾ ക്രെഡിറ്റിൽ ജി വേണുഗോപാലന്‍റെ പേര് നൽകാൻ വിട്ടുപോയി എന്നാണ് അക്കാലത്ത് സിനിമയുടെ അണിയറപ്രവർത്തകർ ജി വേണുഗോപാലിനോട് വ്യക്‌തമാക്കിയത്. അന്നും അവർ പേര് ചേർക്കാൻ മറന്നു. ഇപ്പോഴും മറന്നു. എല്ലാത്തിനും ഇങ്ങനെയാണ് ജി വേണുഗോപാൽ മറുപടി പറഞ്ഞത്. തന്‍റെ ശബ്‌ദം മലയാളിക്ക് മനസ്സിലാക്കാൻ ഒരു ടൈറ്റിൽ കാർഡ് കാണണമെന്നില്ലല്ലോ എന്നും ജി വേണുഗോപാൽ പറഞ്ഞിട്ടുണ്ടായിരുന്നു.

Also Read: അല്ലു അർജുൻ സോംഗ്‌സ്‌ സ്പെഷ്യലിസ്‌റ്റ്.. സിജു തുറവൂർ പറയുന്നു..

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.