ETV Bharat / entertainment

മഞ്ജുവാര്യരുടെ ഫൂട്ടേജ് നാളെ മുതല്‍; അനുഭവങ്ങള്‍ പങ്കുവച്ച് മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് മൂവി സംവിധായകന്‍ - First Malayalam found footage movie - FIRST MALAYALAM FOUND FOOTAGE MOVIE

ഫൗണ്ട് ഫൂട്ടേജ് ജോണറിൽ ഒരുങ്ങിയ മഞ്ജുവാര്യർ ചിത്രം ഫൂട്ടേജ് നാളെ തിയേറ്ററുകളില്‍ എത്തും. മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് മൂവി സംവിധാനം ചെയ്‌ത നിർമ്മൽ ബേബി വർഗീസ്‌ പ്രതികരിക്കുന്നു.

FIRST FOUND FOOTAGE MOVIE MALAYALAM  NIRMAL BABY VARGHESE  VAZHIYE  ഫൂട്ടേജ്
Nirmal Baby Varghese (ETV Bharat)
author img

By ETV Bharat Entertainment Team

Published : Aug 22, 2024, 5:13 PM IST

Updated : Aug 22, 2024, 7:52 PM IST

Nirmal Baby Varghese (ETV Bharat)

മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമയാണ് 'വഴിയെ'. നിർമ്മൽ ബേബി വർഗീസ് ആണ് 'വഴിയെ'യുടെ സംവിധാനം. ലോകത്തിലെ ഏറ്റവും രസകരമായ സിനിമ ആഖ്യാന രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. സിനിമയ്ക്കുള്ളിൽ, കഥാപാത്രങ്ങളുടെ കയ്യിലിരിക്കുന്ന ക്യാമറകളിലൂടെ ലഭ്യമാകുന്ന ദൃശ്യങ്ങൾ, സിസിടിവി ദൃശ്യങ്ങൾ - ഡാഷ് കാം ദൃശ്യങ്ങൾ തുടങ്ങിയവയിലൂടെ കഥ പറയുന്ന രീതിയാണിത്.

FIRST FOUND FOOTAGE MOVIE MALAYALAM  NIRMAL BABY VARGHESE  VAZHIYE  ഫൂട്ടേജ്
Footage (ETV Bharat)

ലോക്ക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയ മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത് ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തിയ 'സീയൂ സൂണ്‍' എന്ന ചിത്രവും ഇതേ ജോണറിൽ ഉൾപ്പെടുത്താവുന്ന സിനിമയാണ്. സ്ക്രീനിൽ കാണുന്ന രംഗങ്ങൾ മാനിപ്പുലേറ്റ് ചെയ്യാതെ യാഥാർത്ഥ്യവും ആകസ്‌മികവുമായി സംഭവിക്കുന്നതാണെന്ന് പ്രേക്ഷകരെ തോന്നിപ്പിക്കാൻ ഇത്തരം ഫിലിം മേക്കിംഗ് രീതികൾ വളരെ ഉപകാരപ്രദമാണ്. കൂടുതലും ഹൊറർ സിനിമകളിലാണ് ഇത്തരം ഫിലിം മേക്കിംഗ് രീതി ഉപകരിക്കുന്നത്. ഫൗണ്ട് ഫൂട്ടേജ് വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് സംവിധായകൻ നിർമ്മൽ ബേബി വർഗീസ്.

'വഴിയെ, ഹൊറർ ജോണറിൽ ഒരുക്കിയ മലയാളം ചിത്രമാണ്. ചിലവ് കുറഞ്ഞ രീതിയിൽ സിനിമ ചിത്രീകരിച്ചെടുക്കാൻ ഫൗണ്ട് ഫൂട്ടേജ് എന്ന ആഖ്യാനരീതി ഏറെ ഉപകാരപ്രദമാണ്. വെറും 10,000 രൂപ മുടക്കി മാത്രം ഒരു ചിത്രം നിർമ്മിക്കുക. അത്തരം ഒരു ചിന്തയിൽ നിന്നാണ് 'വഴിയെ'യുടെ ജനനം. വിദേശ സിനിമകൾ ആയിരുന്നു സ്വന്തം സിനിമ രൂപപ്പെടുത്തിയെടുക്കാനുള്ള റഫറൻസ്. 10,000 രൂപ മുതൽമുടക്കി ഒരു ചിത്രം നിർമ്മിക്കുന്നതിന് ഏറ്റവും മികച്ച രീതിയിൽ ഫൗണ്ട് ഫൂട്ടേജ് എന്ന മാർഗം ഉപയോഗിക്കാം എന്ന് തോന്നുകയായിരുന്നു.

സുഹൃത്തുക്കളെ തന്നെയാണ് സിനിമ ചെയ്യാൻ ഒപ്പം കൂട്ടിയത്. പ്രിയപ്പെട്ട സുഹൃത്തായ ജെഫിൻ കേന്ദ്ര കഥാപാത്രമായി. ഏറ്റവും വലിയ വെല്ലുവിളി, സിനിമകളുടെ പശ്ചാത്തല സംഗീതം ഒരുക്കുക എന്നുള്ളതാണ്. അങ്ങനെയാണ് ഹോളിവുഡ് സംഗീത സംവിധായകനായ ഇവാൻ ഇവാൻസ് സിനിമയുടെ ഭാഗമാകുന്നത്. 'കില്ലേഴ്‌സ്‌', 'അൻടിൽ ഡത്ത്', 'ഫ്യൂച്ചർ മർഡർ', 'ക്രെവ്' തുടങ്ങി 100 ഓളം ഹോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്‌തനാണ് ഇവാൻസ്. ഇത്രയും വലിയ സംവിധായകനായിരുന്നിട്ടും ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നതിന് അദ്ദേഹം ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ല.

Vazhiye (ETV Bharat)

ഹോളിവുഡ് സംവിധായകനും നടനുമായ തോമസ് ബർക്ക്, ഈ ചിത്രം കണ്ടശേഷം മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. രണ്ടുദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർണമായും പൂർത്തിയാക്കുന്നത്. ക്യാനോണ്‍ ക്യാമറകളും, ഐഫോൺ ക്യാമറകളുമായിരുന്നു സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ചത്. ദിവസങ്ങളോളം പ്രീ പ്രൊഡക്ഷൻ നടത്തിയത് കൊണ്ട് രണ്ടു ദിവസം കൊണ്ട് തന്നെ കൃത്യമായി എല്ലാ ഷോട്ടുകളും എടുത്തു തീർക്കാൻ സാധിച്ചു.

സിനിമ തിയേറ്ററില്‍ എത്തിക്കുന്നത് മൂലം വലിയ സാമ്പത്തിക ലാഭം ലഭിക്കില്ല എന്ന് ബോധ്യമുള്ളതുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ഡയറക്‌ട്‌ ഒടിടി റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാൻ തീരുമാനിച്ചു. എന്നാൽ ലോക്ക്‌ഡൗൺ സംഭവിച്ചതോടെ ആ പ്രതീക്ഷ അസ്‌തമിക്കുകയും മറ്റുപല ചിത്രങ്ങളും ഡയറക്‌ട്‌ ഒടിടി റിലീസായി എത്തുകയും ചെയ്‌തു.

എന്നാലിപ്പോൾ സിനിമ, പ്രേക്ഷകർക്ക് നിരവധി ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ കണ്ട് ആസ്വദിക്കാം. ഇന്ത്യയ്ക്ക് പുറത്ത് ആമസോൺ പ്രൈം ഡോട്ട് കോമിലൂടെയും ഇന്ത്യയിൽ ഫ്ലക്‌സ്‌ ടിവി, എംഎക്‌സ്‌ പ്ലെയർ തുടങ്ങിയ മാധ്യമങ്ങളിലൂടെയും സിനിമ കാണാനാകും. 'വഴിയെ' എന്ന ചിത്രം നിരവധി ചലച്ചിത്ര മേളകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.

Vazhiye music director (ETV Bharat)

ഫൗണ്ട് ഫൂട്ടേജ് ജോണറിൽ വലിയ ക്യാൻവാസിൽ പുറത്തിറങ്ങുന്ന 'ഫൂട്ടേജ്' എന്ന മഞ്ജു വാര്യർ ചിത്രത്തിന് എല്ലാവിധ ആശംസകളും 'വഴിയെ' സംവിധായകൻ നിർമ്മൽ നേർന്നു.

Also Read: സൗത്ത് ഇന്ത്യയിലെ ആദ്യ ഫൗണ്ട് ഫൂറ്റേജ് മൂവി; വിശേഷങ്ങള്‍ പങ്കുവച്ച് എസ്എസ് ജിഷ്‌ണു ദേവ് - First found footage movie in Tamil

Last Updated : Aug 22, 2024, 7:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.