ETV Bharat / entertainment

'സിനിമയെ നശിപ്പിക്കുന്നവരെ കാലം വെളിച്ചത്ത് കൊണ്ടുവരും'; നിർമാതാവ് സിയാദ് കോക്കർ - നിർമാതാവ് സിയാദ് കോക്കർ

രൂക്ഷ വിമർശനങ്ങളും സമര ആഹ്വാനവും അറിവില്ലായ്‌മയെന്നും സിയാദ് കോക്കർ

Cinema Release Prohibition Of Feuok  Film producer Siyad Koker  Siyad Koker against feuok  നിർമാതാവ് സിയാദ് കോക്കർ  സിനിമ പ്രദർശനത്തിന് വിലക്ക്
Siyad Koker
author img

By ETV Bharat Kerala Team

Published : Feb 22, 2024, 4:22 PM IST

നിർമാതാവ് സിയാദ് കോക്കർ ഇടിവി ഭാരതിനോട്

ഫെബ്രുവരി 23 വെള്ളിയാഴ്‌ച മുതൽ പുതിയ മലയാള സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന ഫിയോക് സംഘടനയുടെ തീരുമാനം അറിവില്ലായ്‌മ മാത്രമെന്ന് പ്രശസ്‌ത നിർമ്മാതാവ് സിയാദ് കോക്കർ. സിനിമയെ നശിപ്പിക്കുന്നവരെ കാലം വെളിച്ചത്ത് കൊണ്ടുവരുമെന്നും മലയാള സിനിമയിൽ 39 വർഷം പൂർത്തിയാക്കുന്ന കോക്കേഴ്‌സ് ഫിലിംസിന്‍റെ അമരക്കാരനായ സിയാദ് കോക്കർ പറഞ്ഞു (Film producer Siyad Koker).

ക്രിമിനൽ എന്ന പദപ്രയോഗവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെയുള്ള തുറന്ന യുദ്ധവും അറിവില്ലായ്‌മയാണ്. മലയാള സിനിമയ്‌ക്കും പ്രവർത്തകർക്കും ഒരു സാംസ്‌കാരിക ബോധ തലമുണ്ട്. അതിനു പുറത്തുനിന്ന് എയ്‌തുവിടുന്ന വാക്‌ശരങ്ങൾക്ക് താൻ ചെവി കൊടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു (Cinema Release Prohibition Of Feuok).

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ ഒരു ഭാരവാഹി എന്നുള്ള നിലയിൽ മലയാളം സിനിമ മേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കണ്ടന്‍റ് മാസ്റ്ററിംഗ് എന്ന ഉപകാരപ്രദമായ സംവിധാനത്തിന് താൻ നൽകിപ്പോന്ന പിന്തുണയാണ് ഇവിടെ പലരെയും ചൊടിപ്പിച്ചത്. കോക്കേഴ്‌സ് ഫിലിംസ് മലയാള സിനിമയിൽ സജീവമായിരുന്ന കാലത്ത് സിനിമ പ്രദർശനം നടത്തിയിരുന്നത് ഫിലിമുകൾ തന്നെ ഉപയോഗിച്ചാണ്. അക്കാലത്ത് വ്യാപകമായി ഫിലിം പ്രൊജക്‌ടറുകൾ ഉപയോഗിച്ചു പോന്നിരുന്നു.

എന്നാൽ രണ്ടായിരത്തിന്‍റെ പകുതിയോടെ സിനിമ ഡിജിറ്റലിലേക്ക് ചുവടുമാറി. യഥാർഥത്തിൽ അവിടം മുതൽ മലയാള സിനിമ വലിയ ചൂഷണത്തിന് ഇരയായി തുടങ്ങുകയായിരുന്നു. ക്യൂബ്, സോണി, യൂഫോ തുടങ്ങിയ സാറ്റ്‌ലൈറ്റ് ഡിജിറ്റൽ സിനിമാ ദാദാക്കൾ വിപണി പിടിച്ചെടുത്തതോടെ വലിയ സാമ്പത്തിക നഷ്‌ടം അനുഭവിക്കുന്നത് നിർമാതാക്കൾക്കാണ്.

കഴിഞ്ഞവർഷം പുറത്തിറങ്ങി തിയേറ്ററുകളിൽ ഒരു കോടി രൂപ ലാഭം നേടിയ ഒരു സിനിമയുടെ നിർമാതാവിന് ഡിജിറ്റൽ സിനിമ ദാദാക്കൾക്ക് നൽകേണ്ടി (VPS charge) വന്നത് 83 ലക്ഷം രൂപയാണ്. നിർമ്മാതാവിന് ലഭിച്ചത് 17 ലക്ഷം രൂപ മാത്രം. ഇത്തരം ഡിജിറ്റൽ സാറ്റ്‌ലൈറ്റ് ദാദാതാക്കളെ ഒഴിവാക്കി നിർമ്മാതാക്കൾ നേരിട്ട് തിയേറ്ററുകളിലേക്ക് മികച്ച ക്വാളിറ്റിയിലും സുരക്ഷ മാനദണ്ഡങ്ങളിലൂടെയും കണ്ടന്‍റുകൾ നൽകിയാൽ തിയേറ്റർ വാടക മാത്രം നൽകിയാൽ മതിയാകും.

ഇവിടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കണ്ടന്‍റ് മാസ്റ്ററിംഗ് സംവിധാനം മനസിലാക്കാൻ സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പറും തെലുഗു - കന്നഡ പ്രൊഡ്യൂസേഴ്‌സ് ഭാരവാഹികളും കഴിഞ്ഞദിവസം കേരളത്തിൽ എത്തിയിരുന്നു. ആശയത്തിൽ എല്ലാവരും സംതൃപ്‌തരാണ്. ഇതേ ആശയം അതാത് ഇൻഡസ്‌ട്രകളിൽ പ്രാബല്യത്തിൽ കൊണ്ടുവരാനും സാധ്യതയുണ്ട്.

ഏതൊരാശയവും പുതിയതായി നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ എതിർപ്പുണ്ടാകുന്നത് അറിവില്ലായ്‌മ കൊണ്ടാണ്. ഫിയോക് എന്ന സംഘടനയുടെ തോളിലല്ല മലയാള സിനിമ എന്നുള്ളത് ഭാരവാഹികൾ മനസിലാക്കണം. തിയേറ്റർ ഉടമകളുടെ ധാരാളം സംഘടനകൾ വേറെയും ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നും അവരൊക്കെ നിർമ്മാതാക്കളോടൊപ്പം ആണെന്നും സിയാദ് കോക്കർ പറഞ്ഞു.

ALSO READ: 'ഫിയോക്കിന്‍റെ നിലപാടുകളോട് യോജിക്കാനാകില്ല' ; തീരുമാനം പുനഃപരിശോധിക്കണമെന്ന് ബി ഉണ്ണികൃഷ്‌ണൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.