ETV Bharat / entertainment

ആഘോഷം അതിരുകടന്നു, ആടിനെ വെട്ടി എന്‍ടിആര്‍ ആരാധകര്‍ - Fans scarified goat - FANS SCARIFIED GOAT

'ദേവര'യുടെ റിലീസ് ദിനത്തില്‍ ആവേശം അതിരുകടന്നു. പടക്കം പൊട്ടിച്ചും മറ്റും ആഘോഷിക്കുന്നതിനിടെ ആടിനെ ബലി അര്‍പ്പിച്ച് എന്‍ടിആര്‍ ആരാധകര്‍. കയ്യില്‍ രക്‌തവുമായി വികാരപ്രകടനം നടത്തുന്ന ആരാധകരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു.

DEVARA  DEVARA RELEASE  FERVENT FANS CELEBRATIONS  ആടിനെ വെട്ടി എന്‍ടിആര്‍ ആരാധകര്‍
Fans sacrified goat in theaters (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 27, 2024, 4:42 PM IST

ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്‌ത 'ദേവര' തിയേറ്ററുകളില്‍ എത്തിയതിന്‍റെ ആഘോഷത്തിലും ആവേശത്തിലുമാണ് ആരാധകര്‍. പലപ്പോഴും ആഘോഷങ്ങള്‍ അതിരുകടക്കാറുണ്ട്. ഇപ്പോഴിതാ 'ദേവര'യുടെ റിലീസ് ദിനം അത്തരത്തിലൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്.

ദേവര പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍ പരിസരത്ത് ആടിനെ ബലി കൊടുത്തും പടക്കം പൊട്ടിച്ചും ആരാധകര്‍ ആവേശം പ്രകടിപ്പിച്ചു. കയ്യില്‍ രക്തവുമായി വികാര പ്രകടനം നടത്തുന്ന ആരാധകരുടെ ദൃശ്യങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

തിയേറ്റര്‍ പരിസരത്ത് ജനക്കൂട്ടതിനിടയില്‍ വെച്ച് കുറച്ച് ആരാധകര്‍ ചേര്‍ന്നാണ് ആടിനെ വെട്ടിയത്. ശേഷം ആരവങ്ങളോടെ സിനിമയുടെ പോസ്‌റ്ററിനടുത്തേയ്‌ക്ക് നീങ്ങുന്ന ആരാധകരുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കയ്യില്‍ രക്‌തവുമായി ആഘോഷിക്കുന്ന ആരാധകരെയും വീഡിയോയില്‍ കാണാം.

കഴിഞ്ഞ വര്‍ഷം ജൂനിയര്‍ എന്‍ടിആറിന്‍റെ ജന്‍മദിനത്തിലും പൊതുയിടത്തില്‍ ആടിനെ അറുത്ത് ആരാധകര്‍ ആഘോഷിച്ചിരുന്നു. അതേസമയം ആടിനെ ബലികൊടുത്ത സംഭവത്തില്‍ നീരസം പ്രകടിപ്പിച്ച് സിനിമ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം 'ദേവര'യ്‌ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. ആദ്യ ഷോയ്‌ക്ക് ശേഷം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. 'ദേവര' വന്‍ ഹിറ്റാകുമെന്നാണ് ആരാധകരുടെയും സിനിമ പ്രവര്‍ത്തകരുടെയും കണക്കൂക്കൂട്ടല്‍.

Also Read: ദേവര ഫസ്‌റ്റ്‌ ഷോ കണ്ട് രാജമൗലി; രാജമൗലി ശാപത്തില്‍ നിന്നും ജൂനിയര്‍ എന്‍ടിആര്‍ രക്ഷപ്പെടുമോ? - SS Rajamouli Watches Devara

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.