ETV Bharat / entertainment

ഇതാരാ ഷമ്മിയോ അല്ല, മഹേഷോ ? ; വൈറലായി ഫഹദിന്‍റെ 'അപരൻ' - ഫഹദ് ഫാസിലിന്‍റെ അപരൻ

'വയനാട് മാനന്തവാടിയിൽ പത്രമിടാനായി വന്ന ഫഹദ് മച്ചാൻ' എന്ന ക്യാപ്‌ഷനോടെ എത്തിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്

Video of Fahadh Faasils lookalike  Fahadh Faasil lookalike goes viral  Instagram viral video  ഫഹദ് ഫാസിലിന്‍റെ അപരൻ  ഫഹദ് ഫാസിൽ
fahadh faasil lookalike
author img

By ETV Bharat Kerala Team

Published : Feb 18, 2024, 3:38 PM IST

റിജിനലിനെ വെല്ലുന്ന പല അപരന്മാരെയും നമ്മൾ കണ്ടിട്ടുണ്ടാവും. കാഴ്‌ചക്കാരെ അമ്പരപ്പിക്കുന്ന സാമ്യതകൾ സൈബറിടത്തിൽ പുതുമയുള്ള കാര്യമൊന്നുമല്ല. ചിലർ രാഷ്‌ട്രീയ പ്രവർത്തകരുടെയോ കലാകാരന്മാരുടെയോ വേഷവിധാനങ്ങളും രൂപഭാവങ്ങളും 'കട'മെടുത്ത് വീഡിയോ ചെയ്‌ത് വൈറലാകാറുമുണ്ട്.

മറ്റ് ചിലരാകട്ടെ അപ്രതീക്ഷിതമായി ക്യാമറയില്‍ കുടുങ്ങിപ്പോകുന്നു. അത്തരത്തിൽ ഒരു അപരന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരുടേതാണ് ഈ അപരനെന്നോ?. മലയാളികളുടെ എന്നല്ല, തെന്നിന്ത്യയുടെയാകെ ഹരമായ ഫഹദ് ഫാസിലിന്‍റെ തന്നെ (Fahadh Faasil's look-alike).

സിദ്ദിഖ് അസീസിയ എന്ന സോഷ്യൽ മീഡിയ ഉപയോക്താവാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. 'വയനാട് മാനന്തവാടിയിൽ പത്രമിടാനായി വന്ന ഫഹദ് മച്ചാൻ' എന്ന ക്യാപ്‌ഷനോടെയാണ് ഇദ്ദേഹം വീഡിയോ പങ്കുവച്ചത്. പിന്നത്തെ കാര്യം പ്രത്യേകിച്ച് പറയണ്ടല്ലോ, വീഡിയോ മറ്റുള്ളവർ അങ്ങേറ്റെടുത്തു (Fahadh Faasil lookalike video).

വീഡിയോയുടെ പിന്നാമ്പുറ വർത്തമാനങ്ങളിൽ നിന്നും വിജേഷ് എന്നാണ് ഈ 'വയനാടൻ ഫഹദി'ന്‍റെ പേരെന്ന് വ്യക്തമാകുന്നുണ്ട്. വീഡിയോ പകർത്തുന്നവരുടെ കണ്ണിലെ കൗതുകം അവരുടെ വാക്കുകളിലൂടെ കാഴ്‌ചക്കാരിലേക്കും എത്തുന്നു. ഫഹദ് ഫാസിലിനെപ്പോലെ ഉണ്ടെന്ന് പറയുമ്പോൾ വിജേഷിന്‍റെ മുഖത്തെ ചിരിയും കാഴ്‌ചക്കാരുടെ ഹൃദയം കീഴടക്കുകയാണ്. മറ്റാരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ ചേട്ടാ എന്ന ചോദ്യത്തിന് നല്ല ഒന്നാന്തരമൊരു ചിരി ആയിരുന്നു വിജേഷിന്‍റെ മറുപടി.

ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. നിരവധിപേരാണ് ലൈക്കുകളും കമന്‍റുകളുമായി പോസ്റ്റിലേക്ക് ഒഴുകിയെത്തുന്നത്. 'ഷമ്മി ഹീറോയാടാ ഹീറോ, മോനേ ഇങ്ങ് പോര് അത് ലോക്കാ, ങേ അപ്പോൾ ഫഹദ് ഫാസിലല്ലേ!, ഷമ്മിയല്ല മഹേഷ് ഭവന, ഇത് ശരിക്കും ഞെട്ടിച്ചു, പെർഫെക്‌ട്'. അങ്ങനെ പോകുന്നു രസകരമായ കമന്‍റുകൾ.

ഇതാദ്യമായല്ല ഫഹദ് ഫാസിലിന്‍റെ 'അപരന്മാർ' വൈറലാകുന്നത്. ഫഹദ് ഫാസിലിന്‍റെ അപരന്‍ എന്ന വിശേഷണമുള്ള അക്കി ബക്കെർ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് സുപരിചിതനായിരിക്കും. ടിക്ടോക് വീഡിയോകളിലൂടെ ഫഹദായെത്തി ഏവരെയും അത്ഭുതപ്പെടുത്താൻ അക്കി ബക്കെറിനായി. ഫഹദ് ഗംഭീര പ്രകടനം കാഴ്‌ചവച്ച 'ട്രാന്‍സ്' എന്ന ചിത്രത്തിലെ ഒരു രംഗം അവതരിപ്പിച്ച് അക്കി ബക്കെർ നേരത്തെ കയ്യടി നേടിയിരുന്നു. കൂടാതെ 'കുമ്പളങ്ങി നൈറ്റ്സി'ലെ അടുക്കള രംഗം അവതരിപ്പിച്ചും ഇദ്ദേഹം ശ്രദ്ധ നേടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.