ETV Bharat / entertainment

രംഗണ്ണന്‍റെയും പിള്ളേരുടെയും പിറന്നാള്‍ അര്‍മ്മാദം; 'ആവേശ'ത്തിലെ പുതിയ പാട്ടെത്തി - Armadham song from Aavesham - ARMADHAM SONG FROM AAVESHAM

സുഷിന്‍ ശ്യാം ഈണമിട്ട 'അര്‍മ്മാദം' ആലപിച്ചിരിക്കുന്നത് പ്രണവം ശശിയാണ്.

SUSHIN SHYAM SONGS  AAVESHAM MOVIE REVIEW  AAVESHAM COLLECTION  ഫഹദ് ഫാസിൽ ആവേശം സിനിമ
ARMADHAM SONG
author img

By ETV Bharat Kerala Team

Published : Apr 30, 2024, 10:11 PM IST

ഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്‌ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ആവേശത്തിലെ പുതിയ വീഡിയോ ഗാനം പുറത്ത്. ചിത്രത്തിലെ 'അര്‍മ്മാദം' എന്ന പേരിലുള്ള ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഫഹദ് അവതരിപ്പിക്കുന്ന രംഗൻ എന്ന കഥാപാത്രത്തിന്‍റെ പിറന്നാൾ ആഘോഷമാണ് ഈ ഗാനം ദൃശ്യവൽക്കരിക്കുന്നത്.

SUSHIN SHYAM SONGS  AAVESHAM MOVIE REVIEW  AAVESHAM COLLECTION  ഫഹദ് ഫാസിൽ ആവേശം സിനിമ
'ആവേശ'ത്തിലെ 'അര്‍മ്മാദം' പുറത്ത്

വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകർന്നിരിക്കുന്നത്. ഈ തകർപ്പൻ ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശിയാണ്. പ്രേക്ഷകര്‍ക്ക് അക്ഷരാര്‍ഥത്തില്‍ 'അര്‍മ്മാദിക്കാനുള്ള' ഒരു ഗാനം തന്നെയാണിതെന്ന് നിസംശയം പറയാം.

ഈദ് - വിഷു റിലീസായി തിയേറ്ററുകളിലെത്തിയ ആവേശം ബോക്‌സോഫിസില്‍ കുതിക്കുകയാണ്. യുവാക്കൾ ചിത്രം ഏറ്റെടുത്തതോടെ മലയാളത്തിലെ സമീപകാല വിജയചിത്രങ്ങളുടെ പട്ടികയിലേക്ക് ആവേശവും തകർപ്പൻ എൻട്രി തന്നെ നടത്തി എന്നുവേണം പറയാൻ. രോമാഞ്ചത്തിന് ശേഷം മറ്റൊരു വമ്പന്‍ ഹിറ്റ് ആവേശത്തിലൂടെ ജിത്തു മാധവന് ലഭിച്ചിരിക്കുകയാണ്.

  • " class="align-text-top noRightClick twitterSection" data="">

അന്‍വര്‍ റഷീദ് എന്‍റര്‍ടെയിന്‍മെൻസിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്‍റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം സിനിമയുടെ നിർമാണം. മൂന്ന് കോളജ് കൂട്ടുകാരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം ഭീഷ്‌മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം എ&എ റിലീസ് വിതരണം ചെയ്‌ത സിനിമ കൂടിയാണ്.

ഫഹദിന് പുറമെ സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേരും ചിത്രത്തില്‍ അണിനിരക്കുന്നു.

സമീര്‍ താഹിര്‍ ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എആര്‍ അന്‍സാര്‍, എഡിറ്റര്‍ - വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ - അശ്വിനി കാലെ, കോസ്‌റ്റ്യൂംസ് - മസ്ഹര്‍ ഹംസ, ലൈന്‍ പ്രൊഡ്യൂസര്‍ - പി കെ ശ്രീകുമാര്‍, പ്രേൊജക്‌ട് സിഇഒ - മൊഹ്‌സിന്‍ ഖൈസ്, മേക്കപ്പ് - ആര്‍ജി വയനാടന്‍, ഓഡിയോഗ്രഫി - വിഷ്‌ണു ഗോവിന്ദ്, ആക്ഷന്‍ - ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്‌റ്റ് - ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ - അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് ശേഖര്‍, പിആര്‍ഒ - എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - സ്നേക്ക് പ്ലാന്‍റ്.

Also Read: ഫഹദിനൊപ്പം ആദ്യമായി കല്യാണി പ്രിയദർശൻ ; അൽത്താഫ് സലീം സിനിമ തുടങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.