മുംബൈ: ഷാരൂഖ് ഖാൻ (Shah Rukh Khan) നായകനായെത്തിയ ഡങ്കി (Dunki) ഒടിടിയിൽ എത്തി. നെറ്റ്ഫ്ലിക്‌സിൽ ഇന്നലെ മുതലാണ് ചിത്രം സ്‌ട്രീം ചെയ്‌ത് തുടങ്ങിയത്. കിംഗ് ഖാന്‍റെ വക വാലന്‍റൈൻസ് ഡേ സർപ്രൈസ് എന്നാണ് ചിത്രത്തിന്‍റെ ഒടിടി റിലീസിനെ ആരാധകർ വിശേഷിപ്പിച്ചത്. 2023ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രങ്ങളിലൊന്നാണ് ഡങ്കി.
രാജ്‌കുമാർ ഹിറാനിയുമായുള്ള ഷാരൂഖിന്‍റെ ആദ്യ സഹകരണമായിരുന്നു 'ഡങ്കി' എന്ന ചിത്രം (SRK Rajkumar Hirani debut collaboration), ഡിസംബർ 21ന് തിയേറ്ററുകളില്‍ എത്തിയ 'ഡങ്കി'യ്‌ക്ക് അതിന്‍റെ പ്രദര്‍ശന ദിനത്തില്‍ കാര്യമായ കലക്ഷന്‍ നേടാനായില്ലെങ്കിലും ക്രമേണ വര്‍ധിക്കുകയായിരുന്നു. ആദ്യ വാരം തന്നെ ഷാരൂഖ് ഖാന്‍ ചിത്രത്തിന് ഇന്ത്യയില്‍ 100 കോടി ക്ലബ്ബിലും ആഗോളതലത്തില്‍ 200 കോടി ക്ലബ്ബിലും ഇടംപിടിക്കാനായി.
- " class="align-text-top noRightClick twitterSection" data="">
2023ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രങ്ങളിലൊന്നാണ് ഡങ്കി. സ്‌പെഷ്യൽ സിനിമകളിൽ ഒന്ന് എന്നാണ് ഷാരൂഖ് ഖാൻ ചിത്രത്തെ വിശേഷിപ്പിച്ചത്. എന്‍റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ചിത്രമാണ് ഡങ്കി. നെറ്റ്ഫ്ലിക്‌സ് വഴി ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി ഈ മനോഹര കഥ പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. വികാരങ്ങളുടെ റോളർകോസ്റ്ററാണ് ചിത്രം. ഒരു കൂട്ടം സുഹൃത്തുക്കളുടെ അസാധാരണ യാത്ര ജനഹൃദയങ്ങൾ കീഴടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷാരൂഖ് ഖാൻ പറഞ്ഞു.
ചിത്രത്തെക്കുറിച്ചും ഷാരൂഖ് ഖാനുമായുള്ള തൻ്റെ സഹകരണത്തെക്കുറിച്ചും സംവിധായകൻ രാജ്‌കുമാർ ഹിറാനി പ്രതികരിച്ചിരുന്നു. എല്ലായ്‌പ്പോഴും അർഥവത്തായതും നല്ലതുമായ കഥയുള്ള സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നയാളാണ് ഷാരൂഖ് ഖാൻ. അദ്ദേഹം ആദ്യമേ കഥയോട് താത്പര്യം പ്രകടിപ്പിച്ചിരുന്നു. ആക്ഷൻ സിനിമകൾ ചെയ്‌ത ശേഷം ഒരു നടൻ എന്ന നിലയിൽ വ്യത്യസ്‌തമായ കഥാപാത്രം ചെയ്യാൻ അദ്ദേഹവും ആഗ്രഹിച്ചു, അതുകൊണ്ടുതന്നെ ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നതിൽ അദ്ദേഹം ഏറെ സന്തോഷവാനായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു.
ഷാരൂഖ് ഖാനൊപ്പം പ്രവർത്തിക്കണമെന്ന് വളരെക്കാലമായി താൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു, ഒടുവിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിൻവാതിലിലൂടെ അമേരിക്ക, യുണൈറ്റഡ് കിങ്‌ഡം, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള, നിയമ വിരുദ്ധമായ രീതിയായ 'ഡങ്കി ഫ്ലൈറ്റ്' അധികരിച്ചായിരുന്നു ചിത്രം. താപ്‌സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ, ബോമൻ ഇറാനി എന്നീ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. റെഡ് ചില്ലീസ് എന്‍റർടെയിൻമെന്‍റും രാജ്‌കുമാർ ഹിറാനി ഫിലിംസും ജിയോ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമിച്ചത്.
ഡങ്കിയുടെ രചന നിർവഹിച്ചത് അഭിജാത് ജോഷി, രാജ്‌കുമാർ ഹിറാനി, കനിക ധില്ലൻ എന്നിവർ ചേർന്നാണ്. പ്രീതം ആണ് സംഗീത സംവിധാനം.