ETV Bharat / entertainment

ലക്കി ഭാസ്‌കര്‍ 5 ഭാഷകളില്‍ ഒടിടിയില്‍.. തിയേറ്ററുകളില്‍ നിന്നും വാരിക്കൂട്ടിയത് 110 കോടി

ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തിയ ലക്കി ഭാസ്‌കര്‍ ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചു. തിയേറ്ററുകളിലെത്തി ഒരു മാസം എത്തുന്നതിന് മുമ്പ് തന്നെ ചിത്രം ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചു. ഇതോടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് ലക്കി ഭാസ്‌കര്‍.

LUCKY BASKHAR  DULQUER SALMAAN  ലക്കി ഭാസ്‌കര്‍ ഒടിടിയില്‍  ദുല്‍ഖര്‍ സല്‍മാന്‍
Lucky Baskhar OTT release (ETV Bharat)
author img

By ETV Bharat Entertainment Team

Published : 3 hours ago

ദുല്‍ഖര്‍ സല്‍മാന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ തെലുങ്ക് ചിത്രമാണ് 'ലക്കി ഭാസ്‌കര്‍'. തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം ഇപ്പോള്‍ ഒടിടിയില്‍ റിലീസ് ചെയ്‌തിരിക്കുകയാണ്. ദീപാവലി റിലീസായി ഒക്‌ടോബര്‍ 31ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒരു മാസം എത്തുന്നതിന് മുന്‍പേ നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിംഗ് ആരംഭിച്ചു.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഇന്ന് മുതലാണ് ചിത്രം നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഒടിടിയില്‍ എത്തിയതിന് പിന്നാലെ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേയ്‌ക്കും എത്തിയിരിക്കുകയാണ്.

ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തിയ 'ലക്കി ഭാസ്‌കര്‍' ബോക്‌സ്‌ ഓഫീസില്‍ തരംഗമായി മാറിയിരുന്നു. സമീപകാല തെലുങ്ക് റിലീസുകളില്‍ വന്‍ വിജയമായിരുന്നു 'ലക്കി ഭാസ്‌കര്‍'. ആഗോളതലത്തില്‍ ആകെ 110.5 കോടി രൂപയാണ് ചിത്രം ഇതുവരെ കളക്‌ട് ചെയ്‌തത്. ഇന്ത്യയില്‍ നിന്നും 83 കോടി രൂപയും ചിത്രം കളക്‌ട് ചെയ്‌തു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷന്‍ 72 കോടി രൂപയാണ്.

ഇതോടെ തെലുങ്കില്‍ തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങള്‍ ബോക്‌സ്‌ ഓഫീസ് ഹിറ്റടിച്ച് ഹാട്രിക് നേടിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. 'മഹാനടി', 'സീതാരാമം' എന്നീ ചിത്രങ്ങളായിരുന്നു ഇതിന് മുമ്പ് ബോക്‌സ് ഓഫീസില്‍ വിജയം കൊയ്‌ത ദുല്‍ഖറിന്‍റെ തെലുങ്ക് ചിത്രങ്ങള്‍.

തെലുങ്കിലെ പ്രേക്ഷകരുമായി തനിക്ക് ദൈവികമായ ഒരു ബന്ധമാണ് തോന്നുന്നതെന്ന് സിനിമയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു. ലക്കി ഭാസ്‌കറിന് ശേഷം പവൻ സാദിനേനി ഒരുക്കുന്ന 'ആകാസംലോ ഓക താര' എന്ന തെലുങ്ക് ചിത്രത്തിലാകും ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുക.

മീനാക്ഷി ചൗധരി ആണ് ചിത്രത്തില്‍ ദുല്‍ഖറുടെ നായികയായി എത്തിയത്. ദുല്‍ഖര്‍ സല്‍മാനുമായുള്ള മീനാക്ഷിയുടെ ആദ്യ സഹകരണം കൂടിയായിരുന്നു ചിത്രം. ജിവി പ്രകാശ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും നവീന്‍ നൂലി എഡിറ്റിംഗും നിര്‍വ്വഹിച്ചു.

സിത്താര എൻ്റർടെയിന്‍മെന്‍റ്‌സിന്‍റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.

വെങ്കി അറ്റ്ലൂരിയാണ് സിനിമയുടെ രചനയും സംവിധാനം ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിലും ഗൾഫിലും വിതരണത്തിനെത്തിച്ചത്. ശ്രീകര സ്‌റ്റുഡിയോസ് ആണ് ചിത്രത്തിന്‍റെ അവതരണം.

Also Read: ദുൽഖർ സൽമാന്‍റെ ഭാഗ്യ നിർഭാഗ്യങ്ങൾ, ഭാഗ്യം കൊണ്ട് തലവര മാറിയ മൃണാൾ ഠാക്കൂർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.