ETV Bharat / entertainment

ധാരാവി ദിനേശായി ദിലീഷ് പോത്തൻ ; ശ്രദ്ധനേടി 'മനസാ വാചാ' ടീസർ - Manasa Vacha Teaser

കോമഡി എന്‍റർടെയിനർ ചിത്രം 'മനസാ വാചാ' ഫെബ്രുവരി 23ന് തിയേറ്ററുകളിലേക്ക്

മനസാ വാചാ ടീസർ റിലീസ്  ദിലീഷ് പോത്തൻ മനസാ വാചാ  Dileesh Pothan Manasa Vacha film  Manasa Vacha Teaser  Manasa Vacha release
Manasa Vacha Teaser
author img

By ETV Bharat Kerala Team

Published : Feb 6, 2024, 8:33 PM IST

സംവിധായകനായും അഭിനേതാവായും നിർമാതാവായും പ്രേക്ഷകർക്ക് മികച്ച സിനിമകൾ സമ്മാനിച്ച ദിലീഷ് പോത്തൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'മനസാ വാചാ' (Dileesh Pothan starrer Manasa Vacha). കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്‍റെ പ്രൊമോ ഗാനം പുറത്തുവന്നത്. ഇപ്പോഴിതാ സിനിമയുടെ ടീസറും റിലീസായിരിക്കുകയാണ്.

പ്രൊമോ ഗാനം പോലെ തന്നെ 'മനസാ വാചാ' ടീസറും ശ്രദ്ധനേടുകയാണ് (Manasa Vacha Official Teaser out). 'ധാരാവി ദിനേശ്' എന്ന കള്ളൻ കഥാപാത്രത്തെയാണ് ദിലീഷ് പോത്തൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിലും ഗെറ്റപ്പിലുമാണ് ദിലീഷ് പോത്തൻ ഈ ചിത്രത്തിൽ എത്തുന്നത്. നേരത്തെ വന്ന, ജാസി ഗിഫ്റ്റ് പാടിയ പ്രൊമോ ഗാനത്തിലും താരം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. 'മനസാ വാചാ' ഈ മാസം 23ന് (ഫെബ്രുവരി 23) തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

നവാഗതനായ ശ്രീകുമാർ പൊടിയനാണ് 'മനസാ വാചാ' സിനിമ സംവിധാനം ചെയ്യുന്നത്. മിനി സ്‌ക്രീനിലെ നിരവധി കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധ നേടിയ ശ്രീകുമാർ പൊടിയന്‍റെ ബിഗ് സ്‌ക്രീൻ അരങ്ങേറ്റത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. മജീദ് സയ്‌ദാണ് ഈ ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

കോമഡി എന്‍റർടെയിനറായാണ് 'മനസാ വാചാ' അണിയിച്ചൊരുക്കിയിരിക്കുന്നത്. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ഒനീൽ കുറുപ്പ് 'മനസാ വാചാ' സിനിമയുടെ സഹനിർമ്മാതാവുമാണ്.

ദിലീഷ് പോത്തന് പുറമെ പ്രശാന്ത് അലക്‌സാണ്ടറും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമാൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എൽദോ ബി ഐസക് ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സുനിൽ കുമാർ പി കെ ആണ് 'മനസാ വാചാ' സിനിമയുടെ സംഗീത സംവിധായകൻ. കലാസംവിധാനം വിജു വിജയൻ വി വിയും നിർവഹിക്കുന്നു.

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ : നിസീത് ചന്ദ്രഹാസൻ, പ്രൊജക്‌ട് ഡിസൈൻ : ടിൻ്റു പ്രേം, പ്രൊഡക്ഷൻ കൺട്രോളർ : ജിനു പി കെ, മേക്കപ്പ് : ജിജോ ജേക്കബ്, വസ്‌ത്രാലങ്കാരം : ബ്യൂസി ബേബി ജോൺ, ഫിനാൻസ് കൺട്രോളർ : നിതിൻ സതീശൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: വിഷ്‌ണു ഐക്കരശ്ശേരി, സ്റ്റിൽസ് : ജെസ്റ്റിൻ ജെയിംസ്, വിഎഫ്എക്‌സ് : പിക്ടോറിയൽ വിഎഫ്എക്‌സ്, ഐ സ്‌ക്വയർ മീഡിയ, കളറിസ്റ്റ് : രമേഷ് അയ്യർ, ഡിഐ എഡിറ്റർ : ഗോകുൽ ജി ഗോപി, ടുഡി ആനിമേഷൻ : സഞ്ജു ടോം, ടൈറ്റിൽ ഡിസൈൻ : സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈൻ : യെല്ലോടൂത്ത്‌സ്, കോറിയോഗ്രഫി : യാസർ അറഫാത്ത്, പിആർ & മാർക്കറ്റിങ് : തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.