ETV Bharat / entertainment

കാത്തിരിപ്പിന് അവസാനം; ധനുഷിന്‍റെ 'രായൻ' വരുന്നു, ആദ്യ ഗാനം ഉടൻ - Dhanush Starrer Raayan Updates - DHANUSH STARRER RAAYAN UPDATES

'രായൻ' റിലീസ് തീയതി സ്ഥിരീകരിച്ച് നിർമാതാക്കൾ, ചിത്രത്തിലെ ആദ്യഗാനം മെയ് 9ന് എത്തും.

RAAYAN RELEASE DATE  RAAYAN FIRST SINGLE RELEASE  DHANUSH DIRECTORIAL FILMS  ധനുഷ് രായൻ സിനിമ
Dhanush (Source: ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 7, 2024, 3:33 PM IST

നുഷ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രായൻ. ധനുഷ് നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നതും താരം തന്നെയാണ്. അതുകൊണ്ടുതന്നെ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്.

2024-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്‌റ്റുകളിൽ ഒന്നാണ് രായൻ. ആക്ഷൻ ത്രില്ലറായി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന് പ്രഖ്യാപനം മുതൽ തന്നെ വ്യാപകമായ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയിലെ പാട്ടിന്‍റെ റിലീസുമായി ബന്ധപ്പെട്ട വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്. സിനിമയുടെ ആദ്യ ഗാനത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും ഒരു സ്ഥിരീകരണവും നൽകിയിരുന്നില്ല.

എന്നാൽ രായനിലെ ആദ്യ സിംഗിൾ മെയ് 9 ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്. ധനുഷിൻ്റെ ത്രില്ലിംഗ് പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടാണ് പ്രൊഡക്ഷൻ ഹൗസ് സൺ പിക്‌ചേഴ്‌സ് ചിത്രത്തിൻ്റെ ആദ്യ സിംഗിളിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. രായൻ 2024 ജൂണിൽ തിയേറ്ററുകളിൽ എത്തുമെന്നും നിർമാതാക്കൾ അറിയിച്ചു.

ചുറ്റിലും തീജ്വാലകൾ ആളുന്ന ഇഷ്‌ടികകൾക്ക് മുകളിൽ ഇരിക്കുന്ന ധനുഷാണ് പോസ്റ്ററിൽ. പശ്ചാത്തലത്തിൽ രാവണൻ്റെ പ്രതിമയും കാണാം. പിന്നിലായി ഒരു ജനക്കൂട്ടം കൈകൾ ഉയർത്തി നിൽക്കുന്നുമുണ്ട്. ഏതായാലും ത്രസിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ധനുഷിൻ്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് 'രായൻ'. 2024 ജൂൺ 13ന് റിലീസിനെത്താൻ തയ്യാറെടുക്കുകയാണ് ഈ ചിത്രം. ശരത്കുമാർ, പ്രകാശ് രാജ്, ശരവണൻ എന്നിവർ രായനിൽ പ്രധാന വേഷങ്ങളിലുണ്ട്. ഒപ്പം എസ്‌ജെ സൂര്യ, സുന്ദീപ് കിഷൻ, കാളിദാസ് ജയറാം, സെൽവരാഘവൻ, അപർണ ബാലമുരളി, ദുഷാര വിജയൻ, വരലക്ഷ്‌മി തുടങ്ങിയ അഭിനേതാക്കളുടെ ശ്രദ്ധേയമായ നിരയും ഈ ചിത്രത്തിലുണ്ട്.

സൺ പിക്‌ചേഴ്‌സിൻ്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ഇതിഹാസ സംഗീതജ്ഞൻ എആർ റഹ്മാനാണ്. ഛായാഗ്രാഹകൻ ഓം പ്രകാശാണ്.

ALSO READ: ലാലേട്ടന്‍റെ 'ബറോസ്' എത്തുക ഓണത്തിന്; പുതിയ റിലീസ് തീയതി പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.