ETV Bharat / entertainment

ധനുഷിന്‍റെ 'ക്യാപ്റ്റൻ മില്ലര്‍' നെറ്റ്ഫ്ളിക്‌സിലല്ല, ഒടിടി റിലീസ് വിവരം പുറത്ത്

author img

By ETV Bharat Kerala Team

Published : Feb 3, 2024, 5:32 PM IST

ധനുഷ് - അരുൺ മാതേശ്വരൻ കൂട്ടുകെട്ടിന്‍റെ 'ക്യാപ്റ്റൻ മില്ലര്‍' ഫെബ്രുവരി 9 മുതൽ ആമസോണ്‍ പ്രൈം വീഡിയോയിൽ

Dhanush starrer Captain Miller  Captain Miller ott release  Captain Miller on amazon prime  ധനുഷ് ക്യാപ്റ്റൻ മില്ലര്‍  ക്യാപ്റ്റൻ മില്ലര്‍ ഒടിടി റിലീസ്
Captain Miller ott release

ധനുഷ് നായകനായി ഏറ്റവും ഒടുവിൽ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'ക്യാപ്റ്റൻ മില്ലര്‍' (Dhanush starrer Captain Miller). ധനുഷ് ഞെട്ടിക്കുന്ന പ്രകടനം കാഴ്‌ചവച്ച ഈ ചിത്രം ബോക്‌സ് ഓഫിസിലും തിളങ്ങിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച വാർത്തകളാണ് പുറത്തുവരുന്നത് (Captain Miller OTT Release).

നേരത്തെ നെറ്റ്‌ഫ്ലിക്‌സിൽ ചിത്രം പ്രദർശനത്തിനെത്തും എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ നെറ്റ്‌ഫ്ലിക്‌സിലൂടെയാകില്ല 'ക്യാപ്റ്റൻ മില്ലര്‍' ഒടിടി സ്‌ട്രീമിംഗ് നടത്തുക എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പകരം ആമസോണ്‍ പ്രൈം വീഡിയോയിലാകും 'ക്യാപ്റ്റൻ മില്ലര്‍' പ്രദര്‍ശനത്തിന് എത്തുക. ഫെബ്രുവരി 9 മുതൽ ചിത്രം പ്രേക്ഷകരുടെ സ്വീകരണമുറികളിൽ എത്തും (Captain Miller on amazon prime video from February 02, 2024).

ജനുവരി 12നാണ് 'ക്യാപ്‌റ്റൻ മില്ലർ' തിയേറ്ററുകളിൽ എത്തിയത്. ആഗോള റിലീസായി എത്തിയ ഈ ചിത്രത്തിന് വിദേശത്തടക്കം സ്വീകാര്യതയുണ്ടായിരുന്നു. അരുണ്‍ മതേശ്വരനാണ് ഈ ചിത്രത്തിന്‍റെ സംവിധയാകൻ. ധനുഷിന്‍റെ 47-ാമത് ചിത്രം കൂടിയായ 'ക്യാപ്റ്റൻ മില്ലറി'ൽ വേറിട്ട, വൈവിധ്യമാർന്ന ഗെറ്റപ്പുകളിലാണ് താരം എത്തിയത്.

സത്യജ്യോതി ഫിലിംസിന്‍റെ ബാനറിൽ സെന്തിൽ ത്യാഗരാജൻ, അർജുൻ ത്യാഗരാജൻ എന്നിവർ ചേർന്നാണ് വാർ ആക്ഷൻ ചിത്രമായ 'ക്യാപ്റ്റൻ മില്ലർ' നിർമിച്ചത്. സത്യജ്യോതി ഫിലിംസിന്‍റെ ബാനറിൽ ടി ജി ത്യാഗരാജനാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. പ്രിയങ്ക അരുള്‍ മോഹൻ ആയിരുന്നു 'ക്യാപ്‌റ്റൻ മില്ലറി'ലെ നായിക.

സുന്ദീപ് കിഷൻ, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെൻ, നിവേധിത സതീഷ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സിദ്ധാര്‍ഥ് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് സംഗീതം പകർന്നത് ജി വി പ്രകാശ് കുമാര്‍ ആണ്. നാഗൂരൻ രാമചന്ദ്രൻ ആണ് എഡിറ്റിങ് നിർവഹിച്ചത്. സംഭാഷണം മദൻ കർക്കി രചിച്ചിരിക്കുന്നു. നിരവധി നിർണായക സംഘട്ടന രംഗങ്ങളുള്ള ചിത്രത്തിന്‍റെ ആക്ഷൻ കോറിയോഗ്രഫി ഒരുക്കിയത് ദിലീപ് സുബ്ബരായനാണ്. സൗണ്ട് മിക്‌സിങ് രാജാകൃഷ്‌ണനും നിർവഹിച്ചിരിക്കുന്നു.

ALSO READ: ഹിയർ ഈസ് ദി ഡെവിൾ; ത്രില്ലടിപ്പിച്ച് 'ക്യാപ്റ്റൻ മില്ലർ' ട്രെയിലർ, വിവിധ ഗെറ്റപ്പുകളിൽ ധനുഷ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.