ഹൈദരാബാദ്: ജൂനിയര്‍ എന്‍ടിആറിന്‍റെ വരാനിരിക്കുന്ന തകര്‍പ്പന്‍ ചിത്രം ദേവര ഭാഗം 1 ന്‍റെ പാട്ട് സീന്‍ ചിത്രീകരണം ഗോവയില്‍ ആരംഭിച്ചു. ഇന്ന് (മാര്‍ച്ച് 19) ആരംഭിച്ച ഷൂട്ട് ഒരാഴ്‌ച നീണ്ടുനില്‍ക്കും. ബോളിവുഡ് താരം ജാന്‍വി കപൂര്‍, സെയ്‌ഫ് അലി ഖാന്‍ എന്നിവര്‍ക്കൊപ്പമുള്ള ഭാഗങ്ങളാണ് ഗോവയില്‍ ചിത്രീകരിക്കുന്നത് (Devara: Part 1).
ഗോവയിലെ തീരപ്രദേശങ്ങളില്‍ വച്ചാണ് പാട്ട് സീന്‍ ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്‍റെ ആദ്യഭാഗങ്ങള്‍ ഹൈദരാബാദിലെ വിവിധയിടങ്ങളില്‍ വച്ചാണ് നടന്നത് (Jr NTR New Movie). ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ രണ്ട് ഘട്ടങ്ങളായാണ് ചിത്രം തീയേറ്ററുകളിലെത്തുക (Film Devara's shoot in Goa).
ഏപ്രില്‍ 5ന് റിലീസ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം (Saif Ali Khan In Devara). അതേസമയം രണ്ടാം ഭാഗത്തിന്‍റെ റിലീസിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല (Janhvi Kapoor Movies). കൊരട്ടല ശിവന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലൂടെ തെലുഗുവിലേക്ക് അരങ്ങേറ്റം കൂറിക്കുകയാണ് ജാന്‍വി കപൂര്‍. അതേസമയം ചിത്രത്തില്‍ പ്രതിനായകനായാണ് സെല്‍ഫ് അലി ഖാന്‍റെ വരവ് (Jr NTR's Devara).
ചിത്രം രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുന്നതിനെ കുറിച്ച് നേരത്തെ സംവിധായകന്‍ പ്രതികരിച്ചിരുന്നു. വളരെയധികം സ്‌ട്രിങ് കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ബിഗ് ബജറ്റ് ചിത്രമാണ് ദേവര (Koratala Siva). ചിത്രത്തിനായി ഷൂട്ട് ചെയ്‌തതെല്ലാം പ്രധാനപ്പെട്ടതാണ്. ഇവയെല്ലാം എഡിറ്റിങ്ങിന് എത്തിയപ്പോള്‍ ഏത് ഭാഗമാണ് ഒഴിവാക്കേണ്ടതെന്ന സംശയത്തിലായിരുന്നു ടീമംഗങ്ങള്‍. ഇക്കാര്യത്തിലുണ്ടായ പ്രയാസമാണ് ചിത്രത്തെ രണ്ടാം ഭാഗവും പുറത്തിറക്കാന്‍ കാരണമായത്. ഇത് ടീം അംഗങ്ങളുടെ കൂട്ടായ തീരുമാനമായിരുന്നുവെന്നും സംവിധായകന്‍ കൊരട്ടല നേരത്തെ പ്രതികരിച്ചിരുന്നു.
ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത് കഴിഞ്ഞ ഒക്‌ടോബര്‍ 24നാണ്. ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള ജാന്‍വി കപൂറിന്‍റെ ആദ്യ പ്രോജക്‌റ്റാണിത്. ഇരുതാരങ്ങള്‍ക്കും ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അതുകൊണ്ട് ചിത്രം വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരും. ചിത്രം തിയേറ്ററുകളിലെത്താനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.
രാജ് കുമാര്‍ റാവുവിനൊപ്പമുള്ള മിസ്‌റ്റര്‍ ആന്‍ഡ് മിസിസ് മഹി, ഗുല്‍ഷന്‍ ദേവയ്യക്കൊപ്പമുള്ള ഉലജ് എന്നിവയാണ് ജാന്‍വി കപൂറിന്‍റെ പുതിയ പ്രൊജക്‌ടുകള്‍. അതേസമയം കെജിഎഫ് സംവിധായകനായ പ്രശാന്ത് നീലിന്‍റെ പുതിയ ചിത്രമാണ് ജൂനിയര്‍ എന്‍ടിആറിന്‍റെ പുതിയ ചിത്രം. മാത്രമല്ല, അയാൻ മുഖർജി സംവിധാനം ചെയ്യുന്ന വാര്‍ 2വും ജൂനിയര്‍ എന്‍ടിആറിന്‍റെ വരാനിരിക്കുന്ന ചിത്രമാണ്. കിയാര അദ്വാനി മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് വാര്‍ 2.