തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷിന്‍റെയും സുഹൃത്തും ബിസിനസുകാരനായ ആന്‍റണി തട്ടിലിന്‍റെയും വിവാഹം ഏറെ കൗതുകത്തോടെയാണ് ആരാധകര്‍ കണ്ടത്. 15 വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗോവയില്‍ വച്ച് ലളിതമായ ചടങ്ങായിരുന്നു. ഹൈന്ദവ ആചാര പ്രകാരവും ക്രിസ്‌ത്യന്‍ രീതിയിലും ഇരുവരുടെയും വിവാഹം നടന്നു.
വിവാഹത്തിന്‍റെ ചിത്രങ്ങളൊക്കെ താരം തന്നെ തന്‍റെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. മഡിസര്‍ ശൈലിയില്‍ കാഞ്ചീപുരം പട്ടണിഞ്ഞ് തമിഴ് ബ്രാഹ്മണ വധുവായി അച്ഛന്‍ സുരേഷ് കുമാറിന്‍റെ മടിലിരുത്തിയാണ് കീര്‍ത്തിയെ ആന്‍റണി താലി ചാര്‍ത്തിയത്.
ഇപ്പോഴിതാ കീര്‍ത്തിയുടെ വിവാഹ വസ്‌ത്രത്തിന്‍റെ പ്രത്യേകതയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
പ്രശസ്‌ത ഫാഷന്‍ ഡിസൈനര്‍ അനിത ഡോംഗ്രെയാണ് കീര്‍ത്തിക്കായുള്ള വസ്‌ത്രങ്ങള്‍ ഒരുക്കിയത്. പച്ചയും മഞ്ഞയും ചേര്‍ന്ന കാഞ്ചീപുരം സാരി വൈര ഊസി എന്ന പരമ്പരാഗത രീതിയിലാണ് നെയ്‌തെടുത്തിരിക്കുന്നത്.
കീര്‍ത്തിയുടെ വിവാഹ വസ്‌ത്രം നെയ്‌തെടുത്തിരിക്കുന്നതിനെ കുറിച്ച് അനിത ഡോംഗ്രെ പങ്കുവച്ച വീഡിയോ ആണ് പ്രേക്ഷകരുടെ മനം കവരുന്നത്.
405 മണിക്കൂറെടുത്താണ് കീര്‍ത്തിയുടെ സാരി നെയ്‌തെടുത്തത്. അതും കീര്‍ത്തി എഴുതിയ പ്രണയ കവിത തുന്നിച്ചേര്‍ത്തുകൊണ്ട്.
സില്‍ക്ക് കുര്‍ത്തയും ദോത്തിയും കാഞ്ചിപുരം ഷോളുമായിരുന്നു ആന്‍റണിയുടെ വേഷം. 150 മണിക്കൂര്‍ എടുത്താണ് വരന്‍റെ വസ്‌ത്രം ഒരുക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഡിസംബര്‍ 12 നാണ് കീര്‍ത്തിയും ആന്‍റണിയും തമ്മില്‍ വിവാഹിതരായത്. പഠനകാലത്താണ് കീര്‍ത്തിയുടെ പ്രണയം ആരംഭിക്കുന്നത്.
ഗ്ലാമര്‍ ലോകത്ത് എത്തിനിന്നപ്പോഴും ഈ പ്രണയം രഹസ്യമായി തന്നെ താരം വച്ചത് ആരാധകര്‍ക്ക് പോലും അത്ഭുതമായിരുന്നു.
പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം കീര്‍ത്തിയോട് പലതവണ ചോദച്ചെങ്കിലും അന്നൊന്നും കൃത്യമായ ഉത്തരം കീര്‍ത്തി നല്‍കിയിരുന്നില്ല. എന്നാല്‍ കീര്‍ത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എത്തിയപ്പോള്‍ അച്ഛന്‍ സുരേഷ് കുമാര്‍ തന്നെ ഇത് സ്ഥിരികരിച്ചു.
ക്രിസ്‌ത്യന്‍ ആചാര പ്രകാരവും വിവാഹം നടത്തപ്പെട്ടു. അച്ഛന്‍റെ കൈ പിടിച്ചാണ് കീര്‍ത്തി വിവാഹ വേദിയിലേക്ക് എത്തിയത്. മകളുടെ വലിയ സന്തോഷത്തില്‍ മാതാപിതാക്കളായ മേനകയും സുരേഷ് കുമാറും കീര്‍ത്തിക്കൊപ്പം തന്നെ നിന്നു.
പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധേയമായ താരമാണ് കീര്‍ത്തി സുരേഷ്. മഹാനടി എന്ന ചിത്രത്തിലൂടെ കീര്‍ത്തി ദേശീയ അവാര്‍ഡ് നേടികൊടുത്തു.
ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെ ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കീര്‍ത്തി. വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകന്‍. ഡിസംബര്‍ 25 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
Also Read:തൂവെള്ള ഗൗണില്‍ ക്രിസ്‌ത്യന്‍ വധുവായി കീര്‍ത്തി സുരേഷ്, ആന്‍റണിയെ ചുംബിച്ച് താരം- ചിത്രങ്ങള്‍ -