ETV Bharat / entertainment

രസം ഉണ്ടാകുന്നത് എങ്ങനെയാണ്? നിങ്ങൾ രാജപ്പൻ തെങ്ങിൻമൂട് ആണോ? താര രാജാക്കന്‍മാരേക്കാള്‍ എക്‌സ്‌പേര്‍ട്ടുകള്‍ ഇല്ല

സിനിമ സ്വപ്‌നം കണ്ട് ഇറങ്ങിത്തിരിക്കുന്നവരോട് കാസ്‌റ്റിംഗ് ഡയറക്‌ടർ രാജേഷ് നാരായണന് ചിലത് പറയാനുണ്ട്.. അഭിനയ രസങ്ങളുമായി ഒട്ടും യോജിക്കുന്ന ആളല്ലെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ പിന്‍മാറുന്നതാണ് നല്ലതെന്ന് രാജേഷ് നാരായണന്‍ പറയുന്നു.

RAJESH NARAYANAN  CASTING DIRECTOR  രാജേഷ് നാരായണന്‍  കാസ്‌റ്റിംഗ് ഡയറക്‌ടര്‍
Rajesh Narayanan (ETV Bharat)
author img

By ETV Bharat Entertainment Team

Published : 4 hours ago

മലയാളത്തിലെ പ്രശസ്‌തനായ കാസ്‌റ്റിംഗ് ഡയറക്‌ടറും ആക്‌ടിംഗ് കോച്ചുമാണ് രാജേഷ് നാരായണൻ. പൃഥ്വിരാജിന്‍റെ വരാനിരിക്കുന്ന ചിത്രം 'കാളിയൻ', 'ഒരു തെക്കൻ തല്ലു കേസ്', 'നുണക്കുഴി' തുടങ്ങി സിനിമകളുടെ കാസ്‌റ്റിംഗ് ഡയറക്‌ടറും ആക്‌ടിംഗ് കോച്ചുമാണ് അദ്ദേഹം. തന്‍റെ സിനിമ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് രാജേഷ് നാരായണന്‍.

"നമ്മുടെ അവകാശങ്ങൾ മറ്റൊരാളുടെ ഔദാര്യമാണെന്ന് കരുതുന്നവരും, ഞാന്‍ ഇതിന് അർഹനാണോ അല്ലയോ എന്ന് സ്വയം ബോധ്യം ഇല്ലാത്തവരും, കൊച്ചിയിലെ പൈപ്പ് വെള്ളത്തിൽ വിശപ്പടക്കി പരാജയം നുണയേണ്ടി വരും. പൗലോ കൊയ്‌ലോയുടെ പുസ്‌തകങ്ങൾ വായിച്ച് സ്വയം പ്രചോദനമായി സ്വപ്‌നങ്ങൾ എത്തിപ്പിടിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ വിജയിക്കുന്നത് 10 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ്. ബാക്കി 90 ശതമാനം ആളുകളും ജീവിതത്തിന്‍റെ നല്ല സമയം പാഴാക്കി ബാക്കിയുള്ള കാലം സ്വയം പഴിച്ച് ജീവിക്കുന്നതായി കാണാം "-രാജേഷ് നാരായണന്‍ പറഞ്ഞു.

Rajesh Narayanan  Casting director  രാജേഷ് നാരായണന്‍  കാസ്‌റ്റിംഗ് ഡയറക്‌ടര്‍
Rajesh Narayanan (ETV Bharat)

സൂപ്പര്‍ സ്‌റ്റാര്‍ ആകണമെന്നും സിനിമയില്‍ എത്തിപ്പെടണമെന്നും ആഗ്രഹിച്ച് ജീവിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഒരു താരമാകാൻ തീരുമാനിച്ച് അതിനായി ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് കാസ്‌റ്റിംഗ് ഡയറക്‌ടർ രാജേഷ് നാരായണന് ഇതേകുറിച്ച് പറയാനുള്ളത് കേള്‍ക്കാം. അഭിനയിക്കാന്‍ കഴിവില്ലെന്ന് ബോധ്യമായാല്‍ ഉടന്‍ തന്നെ സ്വയം പിന്‍മാറുന്നതാണ് ഭാവിക്ക് നല്ലതെന്ന് അദ്ദേഹം പറയുന്നു.

"അഭിനയ മോഹവുമായി കടന്നു വരുന്ന ഒരാൾ താൻ അഭിനയ രസങ്ങളുമായി ഒട്ടും യോജിക്കുന്ന ആളല്ലെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ പിന്‍മാറുന്നതാണ് നിങ്ങളുടെ ഭാവിക്ക് നല്ലത്. കഠിനാധ്വാനത്തിലൂടെ ചിലപ്പോൾ ചില അവസരങ്ങൾ ലഭിച്ചെന്ന് വരാം. പക്ഷേ ഭാവിയിൽ എനിക്കിത് വഴങ്ങില്ല പിന്‍മാറിയേക്കാം എന്ന് തീരുമാനിക്കുമ്പോൾ വൈകിപ്പോകും.

ഒരു മനുഷ്യായുസ്സിന്‍റെ ഭൂരിഭാഗവും ജീവിച്ചു തീർത്ത ശേഷമാകും പലർക്കും തിരിച്ചറിവുകൾ ഉണ്ടാവുക. അപകടകരമാണ്. തോറ്റാൽ പിന്‍മാറുക എന്നല്ല ഈ പറഞ്ഞതിന്‍റെ അർത്ഥം. തോറ്റതിന്‍റെ കാരണം മനസ്സിലാക്കി ബുദ്ധിപരമായി മുന്നേറുക. ബുദ്ധിയുള്ളവർക്ക് മാത്രം സംഭവിക്കുന്ന ഒരു മാനസികാവസ്ഥയാണ് തിരിച്ചറിവ്.

Rajesh Narayanan about Acting workshop (ETV Bharat)

പിന്‍മാറാനും പഠിക്കണം. പിന്‍മാറുമ്പോഴാകാം കരയിലേക്ക് പിടിച്ചു കയറാൻ മറ്റൊരു വഴി തെളിയുക. പിന്‍മാറാൻ നിങ്ങൾക്ക് മനസ്സില്ലെങ്കിൽ എല്ലാവരുടെയും കണ്ണുകൾ മുകളിൽ കൈ നീട്ടി നിൽക്കുന്ന വ്യക്‌തിയിലേക്ക് മാത്രം കേന്ദ്രീകരിക്കും. മരണത്തെ ഉൾക്കൊള്ളാൻ പഠിച്ചാൽ മാത്രമെ ഒരു പിൻമാറ്റവും സാധ്യമാകൂ. അവിടെ നിന്ന് മറ്റൊരു വഴി കണ്ടെത്തുന്നത് ചിലപ്പോൾ ജീവിതത്തിലേക്കാകാം. ചുരുക്കം ചിലർക്ക് മാത്രം അവസരം ലഭിക്കുന്ന ഒരു മേഖലയാണ് സിനിമയെന്ന് എല്ലാവരും മനസ്സിലാക്കണം.

കേരളത്തിലെ മൂന്നര കോടി ജനങ്ങൾക്കും അഭിനയിക്കാൻ ആഗ്രഹമുണ്ട്. അത്രയും പേർക്ക് ഒരിക്കലും സിനിമയിൽ അഭിനയിക്കാൻ സാധിക്കില്ല. എങ്കിലും പഴയ കാലത്തേക്കാൾ പുതിയ കാലത്ത് സിനിമയിൽ എത്തിപ്പെടാൻ എളുപ്പമാണ്. പുതിയ വ്യക്‌തികൾക്ക് ധാരാളം അവസരം കിട്ടുന്നുമുണ്ട്. സോഷ്യൽ മീഡിയയിലെ ഒരു വീഡിയോയിൽ മുഖം കാണിക്കുന്നതല്ല അഭിനയം."-രാജേഷ് നാരായണന്‍ വ്യക്‌തമാക്കി.

അഭിനയ കളരികളെ കുറിച്ചും കാസ്‌റ്റിംഗ് ഡയറക്‌ടര്‍ പറയുന്നു. അഭിനേതാവാൻ ഇറങ്ങിപ്പുറപ്പെടുന്നതിന് മുമ്പ് തനിക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് തിരിച്ചറിയാനുള്ള ഒരു അവസരമാണ് അഭിനയ കളരികൾ. അഭിനയം എന്ന പാഷന് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കണോ എന്ന് അവിടെ നിങ്ങൾക്കൊരു തീരുമാനമെടുക്കാം. തിരിച്ചറിവുകൾ ഒരുപക്ഷേ വീഴ്‌ച്ചയുടെയും വിജയത്തിന്‍റെയും ആഘാതം സന്തുലിതമാക്കുമെന്നും അദ്ദേഹം പറയുന്നു.

"പണ്ടത്തെ പോലെയല്ല ഇപ്പോൾ സിനിമ മേഖല. പണ്ട്, ചുരുക്കം ചിലരിലേക്ക് ഒതുങ്ങി കൂടിയതായിരുന്നു സിനിമാലോകം. ഇന്ന് ധാരാളം പേർക്ക് അവസരം ലഭിക്കുന്നുണ്ട്. നിങ്ങൾക്ക് ലഭിക്കുന്ന അവസരം പാഴായിപ്പോയാൽ ആ വിടവിലേക്ക് ഇടിച്ചു കയറാൻ പിന്നാലെ 100 പേർ കാത്തിരിക്കുന്നുണ്ട്. എത്രയൊക്കെ ആത്‌മവിശ്വാസം ഉണ്ടെങ്കിലും ക്യാമറയ്ക്ക് മുന്നിൽ പാളിപ്പോവുക സ്വാഭാവികമാണ്.

നിങ്ങളുടെ ഉൾ മനസ്സിലേക്ക് നിങ്ങൾക്ക് തന്നെ സഞ്ചരിക്കാനുള്ള അവസരം ഒരുക്കി തരികയാണ് അഭിനയ കളരികൾ. നമുക്കൊക്കെ ഒരു മനോ ശരീര ബന്ധമുണ്ട്. അങ്ങനെ മനസ്സും ശരീരവും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ കൃത്യമാണോ എന്ന് നിങ്ങൾക്ക് സ്വയം ബോധ്യപ്പെടും. മനസ്സ് എത്തുന്നിടത്ത് ശരീരം എത്തുന്നില്ലെങ്കിൽ തിരിച്ചറിഞ്ഞ് പിന്‍മാറാം. അങ്ങനെ അല്ലെങ്കിൽ മുന്നോട്ടു പോകാം.

നിങ്ങളുടെ വികാരങ്ങളെ നിങ്ങൾക്ക് തന്നെ പരിചയപ്പെടാനുള്ള സാഹചര്യം അഭിനയ കളരികൾ ഒരുക്കിത്തരും. അതിലൂടെ ഒരു അഭിനേതാവ് ആകാനുള്ള ആദ്യ ചുവടുവയ്ക്കാം. അഭിനയ മോഹവുമായി വരുന്ന ഏതൊരു വ്യക്‌തിയും ക്യാമറയ്ക്ക് മുന്നിൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് തന്‍റെ കൈകൾ എപ്രകാരം ചലിപ്പിക്കണമെന്ന കൺഫ്യൂഷൻ.

മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഈ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് തരണം ചെയ്‌ത് വന്നവരാണ്. നമ്മൾ തമാശയ്ക്ക് പറയാറുണ്ട് മമ്മൂട്ടി കുട്ടി പെട്ടി. അതൊരു പക്ഷേ ആദ്യ കാലത്ത് മമ്മൂട്ടിക്ക് കൈകളുടെ ആക്ഷൻ കൺഫ്യൂഷനെ ജയിക്കാനുള്ള മാർഗങ്ങൾ ആയിരുന്നു. പ്രിയദർശൻ സിനിമകളിലൊക്കെ ശ്രദ്ധിച്ചാൽ അറിയാം, മോഹൻലാലിന്‍റെ കഥാപാത്രത്തെ കൈകൾ കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യിപ്പിച്ചു കൊണ്ടേയിരിക്കും."-രാജേഷ് നാരായണന്‍ പറഞ്ഞു.

ഒരു ഫ്രെയിമിൽ വെറുതെ നിൽക്കുകയാണെങ്കിലും കൈകളെ അഭിനയവുമായി ബ്ലെൻഡ് ചെയ്യുന്നതിൽ മോഹൻലാലിനോളവും മമ്മൂട്ടിയോളവും എക്‌സ്‌പേര്‍ട്ടുകള്‍ മലയാളത്തിൽ വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.

"പലപ്പോഴും അഭിനയിക്കളരികൾ എടുക്കുമ്പോൾ അഭിനയ വിദ്യാർഥികൾ പരാതി പറയുന്ന ഒരു കാര്യമാണ്, ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ കൈകൾക്ക് ഒരു ഭാരം അനുഭവപ്പെടുന്നത് പോലെ തോന്നുന്നുവെന്ന്. ഒരു വ്യക്‌തിയുടെ മനസ്സും ശരീരവും അബോധ മനസ്സുമായി ആശയ വിനിമയം നടത്തുന്നില്ല എന്നതാണ് അതിനർത്ഥം. ഇത്തരത്തിലുള്ള ഒരു ഇന്നർ കമ്യൂണിക്കേഷൻ സ്‌മൂത്താക്കുകയാണ് ഒരു ആക്‌ടിംഗ് ട്യൂട്ടർ ചെയ്യുന്നത്.

ഒരു ഡയലോഗ് പറയുമ്പോൾ കൈകളും അറിയാതെ അഭിനയിച്ച് തുടങ്ങുന്നത് യാന്ത്രികമായി സംഭവിക്കേണ്ട കാര്യമല്ല. അത് ആ അഭിനേതാവ് ഉൾക്കൊണ്ടിരിക്കുന്ന കഥാപാത്രവും ആ കഥാപാത്രത്തിന്‍റെ ഇമോഷൻസുമായും പരസ്‌പരം യോജിച്ച് നാച്ചുറലായി സംഭവിക്കേണ്ട ഒന്നാണ്. ഇത് മനസ്സിലാക്കിയാൽ തന്നെ പകുതി അഭിനേതാവിയായി എന്നതാണ് അർത്ഥം.

എത്രയൊക്കെ മുഖഭാവം നന്നായി കാണിച്ചാലും എത്രയൊക്കെ നല്ല രീതിയിൽ ഡയലോഗുകൾ പ്രസന്‍റ്‌ ചെയ്‌താലും കൈകളുടെ ആക്ഷൻ നിങ്ങൾ അവതരിപ്പിക്കുന്ന വൈകാരികതയ്‌ക്കൊപ്പം സഞ്ചരിച്ചില്ലെങ്കിൽ കാഴ്‌ച്ചക്കാരന് പ്രകടനം നാച്ചുറലായി തോന്നില്ല. നിങ്ങൾ എന്താണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുകയാണ് യഥാർത്ഥ അഭിനയ പഠനം. അല്ലാതെ ലോകത്തിൽ ഒരാൾക്കും ഒരാളെയും അഭിനയം പഠിപ്പിക്കാൻ സാധിക്കില്ല." -രാജേഷ് നാരായണൻ അഭിപ്രായപ്പെട്ടു.

താൻ വർക്ക് ചെയ്യുന്ന എല്ലാ സിനിമകളിലും പുതിയ അഭിനേതാക്കൾക്ക് അഭിനയ പരിശീലനം നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിലരോടൊക്കെ പുഞ്ചിരിക്കാൻ പറഞ്ഞാൽ മുഴുവൻ ഒരു മസില് പിടിത്തമാണ്. അഭിനയിക്കുമ്പോൾ പുഞ്ചിരിക്കാനാണ് ഏറ്റവും വലിയ പാടുള്ള കാര്യമെന്നും അദ്ദേഹം പറഞ്ഞു. കൂടെ അഭിനയിക്കുന്നവരുമായുള്ള ആത്‌മബന്ധത്തെ കുറിച്ചും കാസ്‌റ്റിംഗ് ഡയറക്‌ടര്‍ സംസാരിച്ചു.

"കൂടെ അഭിനയിക്കുന്നവരുമായി ഒരു നല്ല ആത്‌മബന്ധം വളർത്തിയെടുക്കുകയാണ് പരിശീലന കളരികളിൽ മറ്റൊരു പ്രധാന കാര്യം. ശേഷമാകും പാഠ്യ വിഷയങ്ങളിലേക്ക് കടക്കുക. നിങ്ങളുടെ ശരീരത്തിന്‍റെ സാധ്യതകളെ കുറിച്ച് ആദ്യം ബോധവാൻ ആകും. നേരത്തെ പറഞ്ഞത് പോലുള്ള മസില് പിടുത്തങ്ങളൊക്കെ ഒഴിവാക്കാനായി ചില വ്യായാമ മുറകളുണ്ട്. അത്തരം വ്യായാമ മുറകൾ അഭിനയത്തിന്‍റെ പാഠങ്ങളാണെന്ന് തെറ്റിദ്ധരിക്കരുത്.

അഭിനയിക്കാന്‍ ശരീരത്തെ വഴക്കി എടുക്കുകയാണ് വേണ്ടത്. ചിരിക്കുക, കരയുക, ഓടുക അങ്ങനെ ഒരു കഥാപാത്രത്തെ ഉൾക്കൊള്ളാൻ നിരവധി വ്യായാമ മുറകൾ ചെയ്യിപ്പിക്കേണ്ടിവരും. അഭിനയത്തിന്‍റെ കെമിസ്ട്രി ഒരിക്കൽ കിട്ടിയാൽ പിന്നെ അതിന് മൂർച്ച കൂട്ടുന്ന പ്രോസസ് ആണ്. അത് സ്വയം തിരിച്ചറിഞ്ഞാൽ മാത്രമേ സാധ്യമാവുകയുള്ളൂ. മമ്മുക്ക പറഞ്ഞത് പോലെ ഇനിയും തേച്ചാൽ ഇനിയും മൂർച്ച കൂടും. ജീവിതാവസാനം വരെ പഠിക്കുകയും മൂർച്ച കൂട്ടുകയും വേണ്ട കലാ മേഖലയാണ് അഭിനയം." -രാജേഷ് നാരായണൻ കൂട്ടിച്ചേർത്തു.

Also Read: കീറിയ ചെരുപ്പുമായി മമ്മൂട്ടി.. ക്യാമറയ്‌ക്ക് പിന്നിൽ നിന്ന് കരഞ്ഞ് ഛായാഗ്രാഹകൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.