ETV Bharat / entertainment

'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മാതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ് - Manjummel Boys producers case - MANJUMMEL BOYS PRODUCERS CASE

'മഞ്ഞുമ്മല്‍ ബോയ്‌സ്‌' സിനിമ നിർമാണത്തിന് ഏഴ് കോടി മുടക്കിയിട്ടും ലാഭമോ മുടക്കുമുതലോ നല്‍കിയില്ലെന്നാണ് നിർമാണ പങ്കാളിയുടെ പരാതി

MANJUMMEL BOYS MOVIE  MANJUMMEL BOYS MOVIE CONTROVERSY  SOUBIN SHAHIR PARAVA FILMS CASE  മഞ്ഞുമ്മല്‍ ബോയ്‌സ് കേസ്
Manjummel Boys
author img

By ETV Bharat Kerala Team

Published : Apr 24, 2024, 2:06 PM IST

എറണാകുളം : 'മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമാനിര്‍മാതാക്കൾക്കെതിരെ കേസെടുത്ത് മരട് പൊലീസ്. ഷോൺ ആൻ്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവർക്കെതിരെയാണ് കേസെടുത്തത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദേശപ്രകാരമാണ് നടപടി.

സിനിമാനിർമാണത്തിൽ പങ്കാളിയായ അരൂര്‍ സ്വദേശി സിറാജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസെടുക്കാൻ കോടതി നിർദേശം നൽകിയത്. ഏഴ് കോടി രൂപ മുടക്കിയിട്ടും ലാഭവിഹിതമോ മുടക്കുമുതലോ നല്‍കിയില്ല എന്നായിരുന്നു സിറാജിൻ്റെ ആരോപണം. വഞ്ചനാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

നേരത്തെ ഇതുമായി ബന്ധപ്പെട്ട് സിവിൽ നിയമപ്രകാരം നടപടി ആവശ്യപ്പെട്ടുകൊണ്ട് സിറാജ് നൽകിയ ഹർജിയിൽ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ എറണാകുളം സബ്കോടതി ഉത്തരവിട്ടിരുന്നു. 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്‍റെയും പാര്‍ട്‌ണർ ഷോണ്‍ ആന്‍റണിയുടെയും 40 കോടിയുടെ ബാങ്ക് അക്കൗണ്ടാണ് എറണാകുളം സബ്കോടതി മരവിപ്പിച്ചത്.

ചിത്രത്തിനായി ഏഴ് കോടി രൂപയാണ് താന്‍ ചെലഴിച്ചത് എന്നാണ് നിര്‍മാണ പങ്കാളിയായ സിറാജ് അവകാശപ്പെടുന്നത്. 40 ശതമാനം ലാഭവിഹിതം നല്‍കാമെന്നായിരുന്നു പണം നല്‍കുമ്പോള്‍ പ്രധാന നിര്‍മാതാക്കള്‍ അറിയിച്ചത്. എന്നാല്‍ പണം കൈപ്പറ്റിയ ശേഷം ലാഭമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചെന്നും ഹര്‍ജിയില്‍ ഇദ്ദേഹം പറയുന്നു.

രാജ്യാന്തര തലത്തിലടക്കം ഹിറ്റായ സിനിമ ഇതുവരെ 220 കോടി രൂപ കളക്ഷന്‍ നേടിയെന്നും ഒടിടി പ്ലാറ്റ്‌ഫോം വഴി 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും സിറാജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പിന്നാലെ ഹര്‍ജി പരിഗണിച്ച് നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്ക് കോടതി നോട്ടിസയച്ചു. തുടർന്നാണ് ക്രിമിനൽ നിയമ നടപടികളുമായി സിറാജ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

ALSO READ: ലാഭവിഹിതമോ മുടക്കുമുതലോ നല്‍കിയില്ല; 'മഞ്ഞുമ്മല്‍ ബോയ്‌സ്‌' നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ ഉത്തരവ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.