ETV Bharat / entertainment

രണ്ടാം ദിനം ബോക്‌സ് ഓഫീസ് കളക്ഷന്‍? ബുക്ക് മൈ ഷോയിലും 'ബോഗയ്‌ന്‍വില്ല' വസന്തം;വമ്പന്‍ ടിക്കറ്റ് ബുക്കിംഗ്

ബോഗയ്‌ന്‍വില്ല ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ആഗോളതലത്തില്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

author img

By ETV Bharat Entertainment Team

Published : 2 hours ago

BOUGAINVILLEA MOVIE  BOUGAINVILLEA DAY TWO COLLECTION  ബോഗയ്‌ന്‍വില്ല കളക്ഷന്‍  ബോഗയ്‌ന്‍വില്ല ബുക്ക് മൈ ഷോ
ബോഗയ്‌ന്‍വില്ല (ETV Bharat)

കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്‌ത 'ബോഗയ്‌ന്‍വില്ല'യ്ക്ക് തിയേറ്ററില്‍ ഗംഭീര അഭിപ്രായം. വ്യാഴാഴ്‌ച തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനത്തില്‍ തന്നെ മികച്ച ഓപ്പണിംഗ് ആണ് ലഭിച്ചത്. ഇപ്പോഴിതാ 'ബോഗയ്‌ന്‍വില്ല'യുടെ ആദ്യദിന കളക്ഷന്‍ പുറത്തു വന്നിരിക്കുകയാണ്.

അമല്‍ നീരദിന്‍റെ ഇതുവരെ കാണാത്ത തരത്തിലുള്ള സൈക്കോളജിക്കല്‍ മിസ്‌റ്റി ത്രില്ലറില്‍ ഒരുക്കിയ ഈ ചിത്രം ലോകോത്തര നിലവാരത്തിലുള്ളതാണെന്ന അഭിപ്രായവുമുണ്ട്. ട്രാക്കര്‍മാരായ സാക്നില്‍സിന്‍റെ കണക്കു പ്രകാരം ആഗോളതലത്തില്‍ 6.5 കോടി രൂപ ആദ്യ ദിനത്തില്‍ ബോക്‌സ് ഓഫീസില്‍ നേടിയെന്നാണ് വിലയിരുന്നത്. കേരളത്തില്‍ 3.25 കോടിയാണ് ബോഗയ്‌ന്‍വില്ലയുടെ ആദ്യ ദിന കളക്ഷന്‍. ആഗോളതലത്തില്‍ തന്നെ മികച്ച പ്രകടനമാണ് ചിത്രം കാഴ്‌ച വച്ചത്. രണ്ടാം ദിനത്തില്‍ കേരളത്തില്‍ നിന്ന് 2.11 കോടിയാണ് നേടിയത്. ഇതോടെ 5.41 കോടി ബോഗയ്‌ന്‍വില്ല ബോക്‌സ് ഓഫീസില്‍ നേടി. നെറ്റ് 5.41 കോടി രൂപയും ഗ്രോസ് കളക്ഷന്‍ 3.85 കോടി രൂപയുമാണ്.

അതേസമയം ബോഗയ്‌ന്‍വില്ലയ്ക്ക് ബുക്ക് മൈ ഷോ്യിലൂടെ 95.31K ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ഓരോ മണിക്കൂറിലും അയ്യായിരത്തിനടുത്ത് ടിക്കറ്റ് ബുക്കിംഗ് ലഭിച്ചുകൊണ്ടിരിക്കുകയാണ്. വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ തിയേറ്ററുകളിലായി അമ്പതിലേറെ എക്‌ട്രാ ഷോകളും ചാര്‍ട്ട് ചെയ്‌തിട്ടുണ്ട്.

കൊച്ചിയില്‍ മാത്രം സിനി പോളിസ്, ജി സിനിമാസ്, സെന്‍ട്രല്‍ ടാക്കീസ്, പിവിആര്‍, വനിത, പത്മ, ഷേണായിസ് തിയേറ്ററുകളും രാത്രിയിലും ഹൗസ്‌ഫുള്‍ ഷോകളാണ് നടക്കുന്നത്. എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

പ്രമോ ഗാനവും നടി ജ്യോതിര്‍മയിയുടെ 11 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മടങ്ങി വരവുമെല്ലാം ബോഗയ്‌ന്‍വില്ലയ്ക്ക് വലിയ ഹൈപ്പ് നല്‍കിയിട്ടുണ്ട്. ആരാധകരെ പൂര്‍ണമായും തൃപ്‌തിപ്പെടുത്തുന്ന തരത്തിലുള്ള ട്രീറ്റ്മെന്‍റാണ് ചിത്രത്തിന് അമല്‍നീരദ് നല്‍കിയിട്ടുള്ളത്.

ഭര്‍ത്താവിന്‍റെ ചിത്രത്തില്‍ റീത്തുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച പ്രകടനമാണ് ജ്യോതിര്‍മയി കാഴ്‌ച വച്ചത്. റീത്തുവിന്‍റെ ഭര്‍ത്താവായി എത്തുന്നത് കുഞ്ചോക്കോ ബോബന്‍ ആണ്.

ചാവേറിന് ശേഷം മറ്റൊരു ഗെറ്റപ്പില്‍ കുഞ്ചോക്കോ ബോബനും മികച്ച പ്രകടനം തന്നെയാണ് . പോലീസ് ഓഫീസര്‍ ഡേവിഡ് കോശിയായി ഫഹദ് ഫാസിലും ചിത്രത്തില്‍ എത്തി പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്.

സുഷിന്‍ ശ്യാമിന്‍റെ സംഗീതവും അതിഗംഭീരമാണ്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇത് ആദ്യമായാണ് ഒന്നിക്കുന്നത്.

കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അമൽ നീരദ് പ്രൊഡക്ഷൻസിന്‍റെയും ഉദയ പിക്ചേഴ്‌സിന്‍റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഭീഷ്‌മപര്‍വ്വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്‌ന്‍വില്ല'യുടെയും ഛായാഗ്രാഹകന്‍.

Also Read:11 വര്‍ഷങ്ങള്‍ ശേഷം ജ്യോതിര്‍മയിയുടെ തിരിച്ചു വരവ്, ഞെട്ടിച്ച് ഫഹദ്, ഇതുവരെ കാണാത്ത ചാക്കോച്ചന്‍; 'ബോഗയ്‌ന്‍വില്ല' എങ്ങനെ ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.