ETV Bharat / entertainment

'എമ്പുരാന്‍' സെറ്റിലെത്തിയ പുതിയ അതിഥി; ആവേശം പങ്കുവച്ച് പൃഥ്വിരാജ് സുകുമാരന്‍ - RAMGOPAL VARMA VISITS EMPURAAN SET

'എല്‍ടു എമ്പുരാന്‍' 2025 മാര്‍ച്ച് 27 ന് തിയേറ്ററുകളില്‍ എത്തും.

EMPURAAN MOVIE  PRITHVIRAJ SUKUMARAN DIRECTOR  രാംഗോപാല്‍ വര്‍മ്മ എമ്പുരാന്‍  പൃഥ്വിരാജ് സുകുമാരന്‍ സംവിധായകന്‍
എല്‍ ടു എമ്പുരാന്‍ സിനിമ പോസ്‌റ്റര്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 24, 2024, 10:00 AM IST

നടന വിസ്‌മയം മോഹന്‍ലാലും സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനും തിരക്കഥാകൃത്ത് മുരളിഗോപിയും ചേര്‍ന്നപ്പോള്‍ സൃഷ്‌ടിക്കപ്പെട്ടത് 'ലൂസിഫര്‍' എന്ന വലിയൊരു മാജിക്കായിരുന്നു. ആ മാജിക്കിന്‍റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ ആറുവര്‍ഷമായി കാത്തിരിക്കുകയാണ്.

ഇനി ചുരുങ്ങിയ സമയം മാത്രമേ 'ലൂസിഫറി'ന്‍റെ രണ്ടാം ഭാഗമായ 'എല്‍ടു എമ്പുരാന്‍' തിയേറ്ററുകളില്‍ എത്താനുള്ളുവെങ്കിലും ആരാധകരുടെ പ്രതീക്ഷയും നെഞ്ചിടിപ്പും വര്‍ധിക്കുകയാണ്. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന ഓരോ അപ്‌ഡേറ്റും ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ 'എല്‍ ടു' ലൊക്കേഷനില്‍ അപ്രതീക്ഷിതമായി ഒരു അതിഥി എത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.

EMPURAAN MOVIE  PRITHVIRAJ SUKUMARAN DIRECTOR  രാംഗോപാല്‍ വര്‍മ്മ എമ്പുരാന്‍  പൃഥ്വിരാജ് സുകുമാരന്‍ സംവിധായകന്‍
ആന്‍റണി പെരുമ്പാവൂര്‍, മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളി ഗോപി (ETV Bharat)

ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയാണ് 'എമ്പുരാ'ന്‍റെ മുംബൈയിലെ ലൊക്കേഷനില്‍ എത്തിയത്. പൃഥ്വിരാജ് തന്നെയാണ് രാം ഗോപാല്‍ വര്‍മ്മ സെറ്റില്‍ എത്തിയ കാര്യ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. സെറ്റില്‍ നിന്ന് അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പൃഥ്വിരാജ് പങ്കുവച്ചു. തന്നെ ഏറെ പ്രചോദിപ്പിച്ച സംവിധായകനാണ് അദ്ദേഹം സെറ്റില്‍ എത്തിയത് ഭാഗ്യമായി കാണുന്നുവെന്നും പൃഥ്വിരാജ് കുറിച്ചു.

ആധുനിക ഇന്ത്യന്‍ സിനിമ കണ്ട് വളര്‍ന്നു വന്ന എല്ലാ ചലച്ചിത്രകാരന്‍മാരേയും പോലെ ഞാനും ഈ ഇതിഹാസ സംവിധായകന്‍റെ ചലച്ചിത്രങ്ങളാല്‍ പ്രചോദിതനാണ്. ക്യാമറയെ ആഖ്യാനത്തിലുള്ള ഉപകരണമായി എങ്ങനെ ഉപയോഗിക്കാം എന്നതില്‍ അഗ്രഗണ്യന്‍. ചലച്ചിത്ര ലോകത്ത് മായാത്ത മുദ്ര പതിപ്പിച്ചവയാണ് അദ്ദേഹത്തിന്‍റെ പല സിനിമകളും. ഈ രാജ്യത്തു നിന്നുള്ള മഹത്തായ സംവിധായകനെന്ന നിലയില്‍ അദ്ദേഹം ഈ സെറ്റില്‍ വന്നതും കലലേയും സിനിമയേയും കുറിച്ച് അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിച്ചതും ഒരു ഭാഗ്യമാണ്. അദ്ദേഹത്തിന്‍റെ തകര്‍പ്പന്‍ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. പൃഥ്വിരാജ് കുറിച്ചു.

പൃഥ്വിരാജും രാം ഗോപാല്‍ വര്‍മയും (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2025 മാര്‍ച്ച് 27 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സച്ചിൻ ഖേദേക്കർ, മനോജ് കെ. ജയൻ, ബോബി സിംഹ തുടങ്ങിയ വലിയ താരനിര സിനിമയുടെ ഭാഗമാണ്. പൃഥ്വിരാജ് സുകുമാരന്‍ സായിദ് മസൂദ് എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്.

രാം ഗോപാല്‍ വര്‍മ്മ എല്‍ ടു എമ്പുരാന്‍ അണിയറ പ്രവര്‍ത്തകരോടൊപ്പം (ETV Bharat)

ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേര്‍ന്നാണ് 'എൽ2 എമ്പുരാൻ' നിർമ്മിക്കുന്നത്. സുജിത് വാസുദേവ് ​​ആണ് ഛായാഗ്രഹണം. ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വ്വഹിക്കും. അഖിലേഷ് മോഹനാണ് ചിത്രസംയോജനം.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. 2019 മാര്‍ച്ച് 28നായിരുന്നു 'ലൂസിഫര്‍' റിലീസ്. 'ലൂസിഫറി'ന് മൂന്നാം ഭാഗവും ഉണ്ടാകുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തെ അറിയിച്ചിരുന്നു.

സ്‌റ്റീഫന്‍ നെടുമ്പള്ളിയെന്ന അബ്രാം ഖുറേഷിയായി മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം കളക്ഷന്‍ നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു.

Also Read:'എമ്പുരാന്‍' എവിടെ വരെയായി എന്ന് ആരാധകര്‍; ഉത്തരവുമായി പൃഥ്വിരാജ് സുകുമാരന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.