കന്നഡ സൂപ്പർതാരം കിച്ച സുദീപിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'ബില്ല രംഗ ബാഷ'. 'വിക്രാന്ത് റോണ'യ്ക്ക് ശേഷം സംവിധായകൻ അനൂപ് ഭണ്ഡാരിയുമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ കൺസെപ്‌റ്റ് വീഡിയോ പുറത്തിറങ്ങി. കിച്ച സുദീപിന്‍റെ ജന്‍മദിനത്തോടനുബന്ധിച്ചാണ് കൺസെപ്‌റ്റ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കൂടാതെ സിനിമയുടെ ഔദ്യോഗിക ലോഗോയും പുറത്തുവിട്ടു.
‘A Tale From The Future’ Presenting the Official Title Logo and Concept video of Billa Ranga Baasha - First Blood.@anupsbhandari @primeshowtweets @Niran_Reddy @chaitanyaniran @BRBmovie #BRBFirstBlood #BRBMovie pic.twitter.com/iRabUt6NlC
— Kichcha Sudeepa (@KicchaSudeep) September 2, 2024
കിച്ച സുദീപും തന്‍റെ ഔദ്യോഗിക എക്‌സ് പേജില്‍ കണ്‍സെപ്‌റ്റ് വീഡിയോയും ലോഗോയും പങ്കുവച്ചു. തന്‍റെ കെരിയറിലെ ഏറ്റവും വലിയ ചിത്രമാണ് 'ബില്ല രംഗ ബാഷ' എന്നാണ് കിച്ച സുദീപ് അവകാശപ്പെടുന്നത്.
എഡി 2209 കാലഘട്ടത്തിൽ, സ്‌റ്റാച്യു ഓഫ് ലിബർട്ടി, ഈഫൽ ടവർ, താജ്‌മഹൽ എന്നിവയെല്ലാം നശിപ്പിക്കപ്പെടുകയും, ഒരു മനുഷ്യൻ എല്ലാം കീഴടക്കി എന്ന സൂചനയും നൽകുന്ന തരത്തിലുള്ള കൺസെപ്റ്റ് വീഡിയോയാണ് റിലീസ് ചെയ്‌തത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.
'ഹനുമാന്' ശേഷം, പ്രൈം ഷോ എൻ്റർടെയിന്‍മെന്‍റിന്‍റെ ബാനറിൽ കെ.നിരഞ്‌ജന്‍ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'ബില്ല രംഗ ബാഷ'. എല്ലാ പ്രധാന ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ അനൂപ് ഭണ്ഡാരി ആണ് ഈ സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. മാർക്കറ്റിംഗ് - ഹാഷ് ടാഗ് മീഡിയ, പിആർഒ- ശബരി എന്നിവരും നിര്‍വഹിക്കുന്നു.