ETV Bharat / entertainment

"പാപ്പു, ഞാൻ അന്യനായി പോയി, ഇനി വരില്ല, അപ്പ തോറ്റ് കൊടുക്കുകയാണ്"; മകളുടെ ആരോപണങ്ങള്‍ക്ക് ബാലയുടെ മറുപടി - Bala reacts on pappus allegations - BALA REACTS ON PAPPUS ALLEGATIONS

ഗുരുതര ആരോപണങ്ങള്‍ക്ക് മകള്‍ക്ക് മറുപടി നല്‍കി നടന്‍ ബാല. മകളോട് തർക്കിക്കാൻ അപ്പ ഇല്ലെന്നും മകളോട് തർക്കിക്കുകയാണെങ്കിൽ ഒരു അപ്പൻ ആണല്ലെന്നും ബാല പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ബാലയുടെ പ്രതികരണം.

BALA  PAPPUS ALLEGATIONS AGAINST FATHER  ബാല  മകള്‍ക്ക് ബാലയുടെ മറുപടി
Bala reacts on pappus allegations (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 27, 2024, 11:02 AM IST

മകള്‍ അവന്തികയുടെ ഗുരുതര ആരോപണങ്ങളോട് പ്രതികരിച്ച് നടന്‍ ബാല. തന്‍റെ മകളോട് മത്സരിച്ച് ജയിക്കാന്‍ ആകില്ലെന്നും താന്‍ തോറ്റുകൊടുക്കുകയാണെന്നും ബാല. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ബാലയുടെ പ്രതികരണം. ഞാൻ നിനക്ക് അന്യനായി പോയെന്നും ഇനി ഞാൻ വരില്ലെന്നും ബാല ഫേസ്‌ബുക്ക് വീഡിയോയില്‍ പറഞ്ഞു.

താന്‍ ആശുപത്രിയില്‍ മരിക്കാൻ കിടന്നപ്പോൾ നീ വന്നത് കൊണ്ടാണ് തിരിച്ചു വന്നതെന്ന് താന്‍ കരുതിയിരുന്നു. എന്നാല്‍ നിർബന്ധത്തിന്‍റെ പേരിലാണ് നീ വന്നതെന്ന് അന്ന് തന്‍റെ മുഖത്ത് നോക്കി പറഞ്ഞിരുന്നെങ്കിൽ ഈ അച്ഛൻ ഇപ്പോ നിന്‍റെ അടുത്ത് സംസാരിക്കാൻ ഉണ്ടാവില്ലായിരുന്നെന്നും ബാല വികാരാധീനനായി പ്രതികരിച്ചു.

"പാപ്പു സംസാരിച്ച വിഡിയോ ഞാൻ കണ്ടിരുന്നു. ആദ്യമായി ഒരു പോസിറ്റീവ് കാര്യം പറയാം. 'മൈ ഫാദർ' എന്ന് പറഞ്ഞു, അതിന് താങ്ക് യൂ. നിന്നോട് തർക്കിക്കാൻ അപ്പ ഇല്ല. മകളോട് തർക്കിക്കുകയാണെങ്കിൽ ഒരു അപ്പൻ ആണേ അല്ല. പിന്നെ പാപ്പു ചില കാര്യങ്ങൾ പറഞ്ഞു.

എന്നെ വിട്ട് പാപ്പു രണ്ടര മൂന്ന് വയസ്സിലാണ് പോയത്. മൂന്ന് വയസ്സ് ആകുമ്പോൾ എന്നെ വിട്ട് നീ അകന്ന് പോയി എന്നൊക്കെ. ഗ്ലാസ് എടുത്ത് അടിച്ചു എന്നൊക്കെ പറയുന്നതും കേട്ടു. ഞാനിത് തകർക്കിക്കാൻ അല്ല പറയുന്നത്. അഞ്ച് ദിവസം വീട്ടിലിരുന്നു. ഭക്ഷണം കൊടുത്തില്ല എന്നൊക്കെ പറയുന്നു.

പാപ്പു, തർക്കിച്ചാൽ ജയിക്കാൻ പറ്റും, പക്ഷേ ഇന്ന് ഞാൻ തോറ്റ് കൊടുക്കുകയാണ്. നീ ജയിക്കണം. വാക്ക് വാക്കായിരിക്കും പാപ്പു. നിന്‍റെ വിഡിയോ മുഴുവൻ ഞാൻ കണ്ടു. നിന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇനി നിന്നോടും നിന്‍റെ കുടുംബത്തോടും ബന്ധപ്പെടല്ലേ എന്ന് പറഞ്ഞു. ഞാനും നിന്‍റെ കുടുംബം ആണെന്നാണ് വിചാരിച്ചത്.

ഞാൻ അന്യനായി പോയി നിനക്ക്. പക്ഷേ ഒരു വാക്ക് മാത്രം ഞാനിന്ന് പറയാം. ഇനി തൊട്ട് ഞാൻ വരില്ല. ഞാൻ ഹോസ്‌പിറ്റലിൽ മരിക്കാൻ കിടന്നപ്പോൾ നീ വന്നത് കൊണ്ടാണ് ഞാൻ തിരിച്ചു വന്നതെന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ നിർബന്ധത്തിന്‍റെ പേരിലാണ് നീ വന്നതെന്ന് പറഞ്ഞു. അത് അന്ന് തന്നെ എന്‍റെ അടുത്ത് മുഖത്ത് നോക്കി പറഞ്ഞിരുന്നെങ്കിൽ ഈ അച്ഛൻ ഇപ്പൊ നിന്‍റെ അടുത്ത് സംസാരിക്കാൻ ഉണ്ടാവില്ലായിരുന്നു.

നീ കാരണമാണ് പപ്പ ഇന്ന് ഇവിടെ ഇരിക്കുന്നത്. എന്‍റെ മകൾക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവും. നീ നന്നായി പഠിക്കണം. നന്നായി വളരണം. നിന്നോട് മത്സരിച്ചു ജയിക്കാൻ ഒരിക്കലും എനിക്ക് കഴിയില്ല. നീ എന്‍റെ ദൈവമാടാ കണ്ണാ.. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ."–ബാല പറഞ്ഞു.

Also Read: "അച്ഛനെ സ്നേഹിക്കാന്‍ ഒരു കാരണം പോലും ഇല്ല, അത്രയ്‌ക്ക് ഉപദ്രവിച്ചു, ചില്ല് കുപ്പി വരെ മുഖത്തെറിയാന്‍ ശ്രമിച്ചു"; ബാലയ്‌ക്കെതിരെ മകള്‍ - Daughter Allegations Against Bala

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.