ബാല- ഷൈന്‍ ടോം ചാക്കോ, മുന്ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയന്‍ കോട്ടയ്ക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്ലാന്‍ എ'. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍ എറണാകുളം ഇടപ്പള്ളി ഹൈവേ ഗാർഡൻ ഹോട്ടലിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ പ്രശസ്‌ത നടൻ ശ്രീനിവാസൻ പ്രകാശനം ചെയ്‌തു.
ഐ ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ. എസ് രാജേഷ് കുമാര്‍ ഹരിദാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു.പ്രസന്നൻ ഒളതലയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
കെ ആർ മുരളീധരൻ, വർഗീസ് തകഴി, വിവേക് മുഴക്കുന്ന് എന്നിവർ എഴുതിയ വരികൾക്ക് ഷാജി സുകുമാരൻ,കെ സനൻ നായർ എന്നിവർ സംഗീതം പകരുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജു എസ് നായർ, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് കാരന്തൂർ,കല-ത്യാഗു തവനൂർ,മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, കോസ്‌റ്റ്യൂംസ്-ഗാഥ-ഫിലോ,സ്‌റ്റിൽസ്-അൻവർ പട്ടാമ്പി, മീഡിയ പ്രമോഷൻ-ശബരി,പി ആർ ഒ-എ എസ് ദിനേശ്.
ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്ററും ഇന്നലെയാണ് ( ഒക്‌ടോബര്‍ 23) പ്രകാശനം ചെയ്‌തത്. ടൈറ്റില്‍ ലോഞ്ചിനായി ഭാര്യ കോകിലയും എത്തിയിരുന്നു. അതേ സമയം ടൈറ്റില്‍ ലോഞ്ചിന് അതിഥിയായി എത്തിയ നടന്‍ ശ്രീനിവാസനുമായി നടന്‍ ബാല സൗഹൃദം പങ്കിട്ടു. തന്‍റെ വിവാഹം കഴിഞ്ഞെന്ന് പറഞ്ഞ് ബാല ഭാര്യ കോകിലയെ ശ്രീനിവാസന് പരിചയപ്പെടുത്തി. ഇരുവരും ശ്രീനിവാസന്‍റെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്നലെയാണ് ചെന്നൈ സ്വദേശിയും ബന്ധുവും കൂടിയായ കോകിലയുടെ കഴുത്തില്‍ ബാല മിന്നു ചാര്‍ത്തിയത്. രാവിലെ 8.30 യോടെ കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങ് നടന്നത്. താൻ വീണ്ടും വിവാഹം കഴിക്കുമെന്ന് ബാല സമൂഹ മാധ്യമത്തിലൂടെ സൂചിപ്പിച്ചിരുന്നു.
അതേസമയം ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്‍റെ തുടക്കം'' നവംബർ എട്ടിന് പ്രദർശനത്തിനെത്തും.
ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ വി അബ്‌ദുല്‍ നാസർ നിർമ്മിക്കുന്ന ഈ ഇൻവെസ്റ്റിഗേഷൻ ചിത്രമാണിത്. ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.