ETV Bharat / entertainment

"ഇത് കെണി, വെളുപ്പിന് വാതില്‍ തട്ടി തുറക്കാന്‍ ശ്രമം"; സിസിടിവി ദൃശ്യവുമായി ബാല - BALA COMPLAINS

പുലര്‍ച്ചെ തന്‍റെ വീട്ടിലേയ്‌ക്ക് ചിലര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെന്ന് നടന്‍ ബാല. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് നടന്‍. ഒരു സ്‌ത്രീയും കുട്ടിയും അവര്‍ക്കൊപ്പം ഒരു യുവാവുമാണ് ബാല പങ്കുവച്ച വീഡിയോയില്‍.

BALA  TRESPASSERS TO BALA S HOME  ബാല  സിസിടിവി ദൃശ്യവുമായി ബാല
Bala (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 19, 2024, 10:24 AM IST

അറസ്‌റ്റിന് ശേഷം വീണ്ടും പുതിയ ആരോപണവുമായി നടന്‍ ബാല ഫേസ്‌ബുക്കില്‍. പുലര്‍ച്ചെ തന്‍റെ വീട്ടിലേയ്‌ക്ക് ചിലര്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചെന്നാണ് ബാലയുടെ ആരോപണം. ഇതിനെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും ബാല തന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ പങ്കുവച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ മൂന്നേമുക്കാലോടു കൂടി തന്‍റെ വീട്ടിലേയ്‌ക്ക് ചിലര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെന്നാണ് നടന്‍റെ വാദം. വീടിന് പുറത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും താരം പുറത്തുവിട്ടു. ഒരു സ്‌ത്രീയും കുട്ടിയും അവര്‍ക്കൊപ്പം ഒരു യുവാവുമാണ് വീഡിയോയില്‍ ഉള്ളത്.

എന്നാല്‍ ഇവര്‍ മാത്രമല്ല, വീടിന് പുറത്ത് വേറെയും ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് ബാലയുടെ വാദം. കോളിംഗ് ബെല്‍ അടിക്കുകയും വാതില്‍ തട്ടി തുറക്കാന്‍ ശ്രമം നടത്തിയെന്നുമാണ് ആരോപണം. വീടിന്‍റെ പ്രവേശന കവാടത്തില്‍ ഉറപ്പിച്ചിട്ടുള്ള നെറ്റ് ഡോര്‍ തുറക്കുന്നതും വീഡിയോയില്‍ കാണാം.

ഈ നേരത്ത് ആരും ആരുടെയും വീട്ടില്‍ വന്ന് വാതില്‍ തുറക്കാന്‍ ശ്രമിക്കാന്‍ സാധ്യതയില്ലെന്നും ബാല പറയുന്നു. "ഇതൊരു കെണിയാണ്. തന്നെ കുടുക്കാനുള്ള ശ്രമമാണ്. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരം കാര്യങ്ങള്‍ നേരിടുന്നത്. എന്നാലും താന്‍ തന്‍റെ വാക്കില്‍ ഉറച്ച് നില്‍ക്കുന്നു. വാക്ക് വാക്കാണ്."-ബാല പറഞ്ഞു.

അതേസമയം അടുത്തിടെ മുന്‍ ഭാര്യയുടെ പരാതിയില്‍ കൊച്ചി പൊലീസ് ബാലയെ അറസ്‌റ്റ് ചെയ്‌തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയിലായിരുന്നു അറസ്‌റ്റ്. പിന്നീട് ബാലയ്‌ക്ക് കേസില്‍ ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു.

Also Read: "അമൃത ചേച്ചിയെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടു, ഇനിയും ദ്രോഹിച്ചാൽ പലതും തുറന്നു പറയും"; ബാലയ്‌ക്കെതിരെ മുന്‍ ഡ്രൈവര്‍ - Driver On Bala Amrutha Controversy

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.