ETV Bharat / entertainment

മലയാളത്തിൽ അരങ്ങേറ്റം; ശ്രി ഗോകുലം മൂവിസിന്‍റെ 'കത്തനാരിൽ' അനുഷ്‌ക ഷെട്ടി ജോയിൻ ചെയ്‌തു - Anushka Shetty In Kathanar

അനുഷ്‌ക ഷെട്ടി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നെന്ന പ്രത്യേകതയും കത്തനാർ ചിത്രത്തിനുണ്ട്.

Anushka Shetty  kathanar Movie  Sri Gokulam Movie  Anushka Shetty Joined In kathanar
Anushka Shetty
author img

By ETV Bharat Kerala Team

Published : Mar 11, 2024, 7:20 PM IST

എറണാകുളം: ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന 'കത്തനാരിൽ' അനുഷ്‌ക ഷെട്ടി ജോയിൻ ചെയ്‌തു. സെറ്റിലെത്തിയ താരത്തെ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ സ്വീകരിച്ചു (Anushka Shetty Joined Sri Gokulam Movie's Kathanar).

അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമ ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ബൈജു ​ഗോപാലൻ, വിസി പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേർസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്‌ണമൂർത്തിയാണ്.

അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണിത്. അരുന്ധതി, ബാഹുബലി, രുദ്രമാദേവി, ഭാ​ഗമതി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം വിസ്‌മയിപ്പിച്ച അനുഷ്‌ക ഷെട്ടിയുടെ തികച്ചും വ്യത്യസ്‌തമായ പ്രകടനമാണ് പ്രേക്ഷകർക്കായ് കത്തനാരിലൂടെ തങ്ങൾ കാഴ്‌ചവെക്കുന്നതെന്ന് ശ്രീ ഗോകുലം മൂവീസിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്‌ണമൂർത്തി പറഞ്ഞു.

ALSO READ:Kathanar First Glimpse 'ഇത് അദ്‌ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള സമയം'; ഹോളിവുഡ് ലെവലില്‍ കത്തനാര്‍ ഗ്ലിംപ്‌സ്‌; വിസ്‌മയിപ്പിച്ച് ജയസൂര്യ

താരത്തോടൊപ്പം വർക്ക് ചെയ്യാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ട്. ഇത് ഒരു തുടക്കം മാത്രമാണെന്നും ഇനിയും ഒരുപാട് സിനിമകൾ വരാനുണ്ടെന്നും പ്രേക്ഷകർക്ക് കൂടുതൽ ദൃശ്യവിരുന്നൊരുക്കാൻ തങ്ങൾ ആ​ഗ്രഹിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്‍റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ​ഗ്ലീംപ്‌സ്‌ ജയസൂര്യയുടെ പിറന്നാൾ ദിനത്തിലാണ് പുറത്തുവിട്ടത്. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഗ്ലീംപ്‌സ്‌ വീഡിയോക്ക് ലഭിച്ചത്. 45000 ചതുരശ്ര അടി വിസ്‌തീർണമുള്ള മോഡുലാർ ഷൂട്ടിങ് ഫ്ലോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്.

മുപ്പത്തിൽ അധികം ഭാഷകളിൽ റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡം ചിത്രമാണിത്. രണ്ട്
ഭാ​ഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2024ൽ റിലീസ് ചെയ്യും. രചന :ആർ രാമാനന്ദ്, ഛായാഗ്രഹണം: നീൽ ഡി കുഞ്ഞ, ആക്ഷൻ: ജംഗ്‌ജിൻ പാർക്ക്, കലൈ കിങ്സൺ, സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.