എറണാകുളം: പ്രേക്ഷകരെ എപ്പോഴും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിട്ടുള്ള ഒട്ടനവധി ത്രില്ലർ ചിത്രങ്ങളൊരുക്കിയിട്ടുള്ള ഇൻഡസ്‌ട്രിയാണ് മലയാളം. ഇപ്പോഴിതാ ഒരു മൈൻഡ് ഗെയിം ത്രില്ലർ കൂടി മലയാളത്തിൽ റിലീസാകാൻ ഒരുങ്ങുകയാണ്. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന 'ചെക്ക്‌മേറ്റ്'. ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രതീഷ് ശേഖറാണ്.
അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്‌മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒരു മൈൻഡ് ഗെയിം ത്രില്ലർ ജോണറിലാണ് ചിത്രം ഒരുക്കുന്നതെന്ന് കഴിഞ്ഞ ദിവസം സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയ അണിയറ പ്രവർത്തകരും അഭിപ്രായപ്പെട്ടിരുന്നു. അംബരചുംബികളായ കെട്ടിടങ്ങൾ, അവയ്ക്കിടയിലെ മനുഷ്യ മനസുകള്‍, ചതുരംഗ കളിപോലെ മാറി മറിയുന്ന സംഭവ വികാസങ്ങൾ ഇവയൊക്കെയാണ് സിനിമയുടെ കഥാപശ്ചാത്തലം.
സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോർക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 'ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം' എന്ന ടാഗ്‍ലൈനോടെയാണ് ചിത്രമെത്തുന്നത്. ചെസിലെ കരുക്കൾ പോലെ മാറി മറിയുന്ന മനുഷ്യ മനസിലെ സങ്കീർണതകളിലൂടെയുള്ള നോൺ ലീനിയർ സഞ്ചാരമാണ് സിനിമ.
ന്യൂയോർക്കിലെ ചിത്രീകരണം വളരെ ചെലവേറിയത് ആയതുകൊണ്ട് തന്നെ സിനിമയ്ക്ക് വേണ്ടി ക്യാമറ സ്വന്തമായി വാങ്ങി ഉപഗോഗിക്കാൻ പഠിച്ചാണ് ചിത്രീകരണം ആരംഭിച്ചത്. അമേരിക്കയിലെ 4 ഋതുക്കളും സിനിമയ്ക്കായി ഒപ്പിയെടുക്കാൻ സാധിച്ചിട്ടുണ്ട്. നിരവധി അമേരിക്കൻ അഭിനേതാക്കളും സിനിമയുടെ ഭാഗമാകുന്നുണ്ട്. പത്ത് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പൂർണമായും വിദേശത്ത് ചിത്രീകരിച്ച സിനിമയുടെ റിലീസ് ഈ മാസം 9നാണ്.
സിനിമയെ കുറിച്ച് സംവിധായകന്‍റെ വാക്കുകളിങ്ങനെ : സിനിമയുടെ ചിത്രീകരണ സമയത്ത് കണ്ടിന്യൂറ്റി സംബന്ധമായ കാര്യങ്ങളിൽ ആക്‌റ്റർ ലാൽ നൽകിയ ഉപദേശങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു. സിനിമയുടെ പ്രൊമോഷന് വേണ്ടി മാറ്റിവച്ച തുക വയനാട് ദുരന്ത ബാധിതർക്കായി സിഎംആർഎഫിന് സമർപ്പിക്കുകയാണെന്നും സംവിധായകൻ രതീഷ് ശേഖർ പറഞ്ഞു.
ക്രൂ ഡീറ്റെയിൽസ്: ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: ബാലചന്ദർ ശേഖർ, പ്രൊജക്‌ട് ഡിസൈനർ: ശ്യാം കൃഷ്‌ണ, ക്രിയേറ്റിവ് ഡയറക്‌ടർ: സൗമ്യ രാജൻ, ഫിനാൻസ് കൺട്രോളർ: കൃഷ്‌ണദാസ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, പോസ്‌റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: സംഗീത് പ്രതാപ്, എഡിറ്റർ: പ്രജീഷ് പ്രകാശ്, പ്രൊഡക്ഷൻ ഡിസൈനർ: സ്വപ്‌നീൽ ബദ്ര, മേക്ക് അപ്പ് ആൻഡ് എസ്എഫ്എക്‌സ്: ലാഡ ആൻഡ് ബാർബറ, ക്യാമറ ഓപ്പറേറ്റർ: പോൾ സ്‌റ്റാമ്പർ, ഗാനരചന: ബികെ ഹരിനാരായണൻ, ധന്യ സുരേഷ് മേനോൻ, ജോ പോൾ, വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, പശ്ചാത്തലസംഗീതം: റുസ്ലൻ പെരെഷിലോ, സൗണ്ട് മിക്‌സിങ്: വിഷ്‌ണു സുജാതൻ, എക്‌സി.പ്രൊഡ്യൂസർ: പോൾ കറുകപ്പിള്ളിൽ, ലിൻഡോ ജോളി, കേരള ടൈംസ് യുഎസ്എ, കളറിസ്‌റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്‌സ്: ഗാസ്‌പർ മ്ലാകർ, ഡിസൈൻസ്: യെല്ലോ ടൂത്ത്‌സ്, വിതരണം: സീഡ് എന്‍റർടൈയ്ൻമെന്‍റ്സ് യുഎസ്എ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.
Also Read: 'സിക്കാഡ' റിലീസിന് മാറ്റമില്ല; വരുമാനത്തില്‍ ഒരു ഭാഗം വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക്