ETV Bharat / entertainment

അഞ്ജു കുര്യന്‍ വിവാഹിതയാകുന്നു, മനോഹരമായി നൃത്തം ചെയ്‌ത് താരം; ചിത്രങ്ങളും വീഡിയോയും കാണാം - ACTRESS ANJU KURIAN ENGAGEMENT

മോഡലിങ്ങിലൂടെയാണ് അഞ്ജു കുര്യന്‍ സിനിമയിലേക്ക് വരുന്നത്.

ANJU KURIAN ACTRESS  ANJU KURIAN ENGAGEMENT PHOTOS  അഞ്ജു കുര്യന്‍ ഫോട്ടോസ്  അഞ്ജു കുര്യന്‍ വിവാഹ നിശ്ചയം
അഞ്ജു കുര്യന്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 27, 2024, 10:17 AM IST

മലയാളം,തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജുകുര്യന്‍. സത്യന്‍ അന്തിക്കാട് ചിത്രം 'ഞാന്‍ പ്രകാശനിലും' ദിലീപിന്‍റെ 'ജാക്ക് ആന്‍ഡ് ഡാനിയലിലും' 'മേപ്പടിയാനി'ല്‍ ഉണ്ണിമുകുന്ദന്‍റെയുമൊക്കെ നായികയായ നടിയാണ് അഞ്ജു കുര്യന്‍. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷം പകര്‍ന്നുകൊണ്ട് താരം വിവാഹിതയാകാന്‍ പോകുന്നവെന്ന വാര്‍ത്തയാണ് വരുന്നു. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ അഞ്ജു കുര്യന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

"എന്നെന്നേക്കുമായി ഞാന്‍ നിന്നെ കണ്ടെത്തി. ഈ നിമിഷത്തിലേക്ക് തങ്ങളെ എത്തിച്ച, അനുഗ്രഹിച്ച ദൈവത്തിന് നന്ദി". എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അഞ്ജു കുര്യന്‍ കുറിച്ചത്.

പാലക്കാട് മണ്ണാർക്കാട് സ്വദേശി റോഷനാണ് അഞ്ജുവിന്‍റെ ജീവിത പങ്കാളി. റോഷന്‍ പ്ലാന്‍ററാണ്. വിവാഹ തിയതി നിശ്ചയിച്ചിട്ടില്ല. അടുത്ത വര്‍ഷം ആകും ഇരുവരും തമ്മിലുള്ള വിവാഹം എന്നാണ് സൂചന.

ANJU KURIAN ACTRESS  ANJU KURIAN ENGAGEMENT PHOTOS  അഞ്ജു കുര്യന്‍ ഫോട്ടോസ്  അഞ്ജു കുര്യന്‍ വിവാഹ നിശ്ചയം
അഞ്ജു കുര്യന്‍ (ETV Bharat)

കഴിഞ്ഞ ദിവസമാണ് അഞ്ജു തന്‍റെ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചത്. തൃശൂരില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. ക്ഷണിക്കപ്പെട്ട വളരെ കുറച്ച് അതിഥികളും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹ നിശ്ചയം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ കണ്ടതോടെ പ്രണയവിവാഹമാണോയെന്നാണ് സോഷ്യല്‍ മീഡിയിലൂടെ പലരും ചോദിക്കുന്നത്. അതേ സമയം മാട്രിമോണി വഴിയുള്ള അറേയ്‌ജ്‌ഡ് വിവാഹമാണെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ചെന്നൈയില്‍ പഠിക്കുന്ന സമയത്ത് തന്നെ അജ്ഞു മോഡലിങ്ങും ചെയ്‌തിരുന്നു. 2013 ല്‍ 'നേരം' എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷം ചെയ്‌തുകൊണ്ടായിരുന്നു അഞ്ജു കുര്യന്‍റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

അഞ്ജു കുര്യന്‍ വിവാഹ നിശ്ചയം (ETV Bharat)

തുടര്‍ന്ന് ഓം ശാന്തി ഓശാന, പ്രേമം, കവി ഉദ്ദേശിച്ചത്, എന്നിവയുള്‍പ്പെടെ പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചു.

Also Read:'അഴകേറും കാതൽ പൂവേ, അരികേ നീ പൂക്കും നേരം'; 'ഓശാന'യിലെ പുതിയ വീഡിയോ ഗാനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.