ETV Bharat / entertainment

'ആംഗ്യം' തൃപ്പൂണിത്തുറയിൽ; ഷൂട്ടിങ് തുടങ്ങി - angyam movie shooting begins - ANGYAM MOVIE SHOOTING BEGINS

എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആംഗ്യം' ഗ്രാമീണ പശ്ചാത്തലത്തിലാണ് അണിയിച്ചൊരുക്കുന്നത്

ANGYAM MALAYALAM MOVIE  MALAYALAM UPCOMING MOVIE  ANGYAM SOUND OF SIGN MOVIE  ANGYAM MOVIE UPDATES
angyam movie
author img

By ETV Bharat Kerala Team

Published : Apr 4, 2024, 9:47 PM IST

ലാമണ്ഡലം പ്രഭാകരൻ മാഷ്, കലാമണ്ഡലം രാധികാമ്മ, ബേബി മാളൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആംഗ്യം'. ഈ സിനിമയുടെ ചിത്രീകരണത്തിന് തൃപ്പൂണിത്തുറ തിരുവാങ്കുളം ശിവ ക്ഷേത്ര നടയിൽ തുടക്കമായി. 'സൗണ്ട് ഓഫ് സൈൻ' എന്ന ടാഗ്‌ലൈനോട് കൂടിയാണ് ഈ ചിത്രം എത്തുന്നത്.

ഓം പ്രകാശ്, പ്രദീപ് മാധവൻ, ശെൽവ രാജ്, വൈക്കം ഭാസി, പുഷ്‌കരൻ അമ്പലപ്പുഴ, പ്രദീപ് എസ് എൻ, ഷിനോ യുഎസ്എ, വർഷ, രേണുക തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാം ഫ്രെയിംസിന്‍റെ ബാനറിൽ പ്രദീപ് മാധവൻ ആണ് 'ആംഗ്യം' സിനിമയുടെ നിർമാണം.

ഗ്രാമീണ പശ്ചാത്തലത്തിലാണ് 'ആംഗ്യം' അണിയിച്ചൊരുക്കുന്നത്. ബധിരയും മൂകയുമായ ഒരു പെൺക്കുട്ടിയിലൂടെയാണ് ഈ സിനിമയുടെ കഥ പുരോഗമിക്കുന്നത്. അവൾക്ക് വേണ്ടി നൃത്ത കലയിലെ മുദ്രകളെ സൈൻ ലാംഗ്വേജുമായി ഇഴ ചേർത്ത് ഒരു ആംഗ്യ ഭാഷ ഉണ്ടാക്കുകയും അതിലൂടെ ആശയം വിനിമയം നടത്തി അത് ലോകം അറിയുകയും ചെയ്യുന്നതിന്‍റെ ദൃശ്യാവിഷ്ക്കാരമാണ് 'ആംഗ്യം'.

ഷാനി തൊടുപുഴ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ കലാ സംവിധാനം കൈകാര്യം ചെയ്യുന്നത് സംവിധായകൻ എം എസ് വേദാനന്ദ് തന്നെയാണ്. മാധവേന്ദ്രയാണ് ഈ ചിത്രത്തിന്‍റെ എഡിറ്റർ. മേക്കപ്പ് - ജിത്തു, സൈൻ ലാംഗ്വേജ് അവതരണം - വിനയചന്ദ്രൻ, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: 'പിറകിലാരോ...'; ദിലീപിന്‍റെ 'പവി കെയർ ടേക്കറി'ലെ ഗാനം പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.