ETV Bharat / entertainment

സാരിയില്‍ അതിസുന്ദരിയായി രാധിക, സ്വർണ ജാക്കറ്റില്‍ തിളങ്ങി ആനന്ദ്; വൈറലായി 'ഗ്രഹശാന്തി പൂജ'യുടെ ചിത്രം - Anant Radhika Grah Shanti Puja - ANANT RADHIKA GRAH SHANTI PUJA

ആനന്ദ് അംബാനി - രാധിക മെർച്ചന്‍റ് പ്രീ വെഡ്ഡിങ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന 'ഗ്രഹശാന്തി പൂജ' യുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.

ANANT AMBANI RADHIKA WEDDING  ആനന്ദ് അംബാനി രാധിക മെർച്ചന്‍റ്  AMBANI WEDDING GRAH SHANTI PUJA  ANANT RADHIKA PREWEDDING CEREMONIES
'ഗ്രഹശാന്തി പൂജ' യുടെ ദൃശ്യങ്ങള്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 8, 2024, 7:56 PM IST

മൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ചാവിഷയമാകുന്നത് ആനന്ദ് അംബാനി - രാധിക മെർച്ചന്‍റ് പ്രീ വെഡ്ഡിങ് ആഘോഷങ്ങളാണ്. കഴിഞ്ഞ ദിവസം നടന്ന 'സംഗീത് നൈറ്റി'ന്‍റെ വീഡിയോകള്‍ക്ക് ശേഷം ഇപ്പോള്‍ സൈബറിടം കീഴടക്കിയിരിക്കുകയാണ് 'ഗ്രഹശാന്തി പൂജ' യുടെ ദൃശ്യങ്ങള്‍. ഗായകൻ വിശാൽ മിശ്രയുടെ വിസ്‌മയിപ്പിക്കുന്ന പ്രകടനത്തിന്‍റെ രംഗങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ കാട്ടുതീയായി പടര്‍ന്നിരിക്കുന്നത്.

ക്രീമും ഗോൾഡും നിറത്തിലുളള സാരിയില്‍ അതിസുന്ദരിയായാണ് രാധിക ചടങ്ങിനെത്തിയത്. ചുവന്ന കുർത്തയ്ക്ക് മുകളില്‍ സ്വർണ ജാക്കറ്റ് ധരിച്ചെത്തിയ ആനന്തും ചടങ്ങില്‍ തിളങ്ങി. ഗായിക നികിത വഗേല ഇതിന്‍റെ ദശ്യം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

അതേസമയം വെള്ളിയാഴ്‌ച (ജൂലൈ 5) മുംബൈയിൽ നടന്ന 'സംഗീത് നൈറ്റ്' താരനിബിഡമായിരുന്നു. വ്യവസായ പ്രമുഖർ, രാഷ്ട്രത്തലവൻമാർ, ഹോളിവുഡ്, ബോളിവുഡ് സെലിബ്രിറ്റികൾ എന്നിവർ ചടങ്ങിനെത്തി. വിശിഷ്‌ടാതിഥികളിൽ മെറ്റാ സ്ഥാപകൻ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും, ഇവാങ്ക ട്രംപും ഉൾപ്പെടുന്നു.

അമിതാഭ് ബച്ചൻ, രജനീകാന്ത്, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, രൺബീർ കപൂർ, ആലിയ ഭട്ട്, അനിൽ കപൂർ, മാധുരി ദീക്ഷിത് തുടങ്ങി ബോളിവുഡിലെ പ്രമുഖർ ആഘോഷങ്ങളുടെ ഗ്ലാമർ വർധിപ്പിച്ചു. സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, രോഹിത് ശർമ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും പരിപാടിയുടെ ഭാഗമായി. കനേഡിയന്‍ പോപ്പ് താരം ജസ്റ്റിൻ ബീബര്‍ 'സംഗീത് നൈറ്റി' ല്‍ ശ്രദ്ധേയമായ പ്രകടനം നടത്തി.

Also Read: അർഹത ഉണ്ടായിട്ടും പരിഗണിച്ചില്ല; 'അമ്മ' സംഘടനയ്‌ക്കെതിരെ നടൻ സത്യന്‍റെ മകൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.