നടന്‍ മുകേഷ് ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിയായ നടി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ബന്ധുവായ യുവതി നല്‍കിയ പരാതിയില്‍ നടിക്കെതിരെ പോക്‌സോ കേസ് രജിസ്‌റ്റര്‍ ചെയ്‌തതിന് പിന്നാലെയാണ് നടിയുടെ ഈ നീക്കം. തനിക്കെതിരെ കേസുകൾ കെട്ടിച്ചമച്ചെന്നും അറസ്‌റ്റ് ചെയ്യുമെന്ന് ഭയം ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടിയുടെ ഹർജി.
താൻ നേരത്തെ പരാതി ഉന്നയിച്ചവരും, അന്വേഷണ സംഘവുമാണ് അജ്ഞാത കേസുകൾക്ക് പിന്നിലെന്ന് നടി ഹര്‍ജിയില്‍ പറയുന്നു. എപ്പോൾ വേണമെങ്കിലും ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്‌റ്റ് ചെയ്യപ്പെട്ടേക്കാം. മാധ്യമങ്ങളിൽ തനിക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച വ്യാജ വാർത്തകളുണ്ട്. വിവരാവകാശ നിയമ പ്രകാരം വിവിധ സ്‌റ്റേഷനുകളിൽ കേസ് രേഖകൾ അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യ ആവശ്യം ഉന്നയിക്കുന്നതെന്നും നടി ഹർജിയിൽ വ്യക്തമാക്കുന്നു.
മൂവാറ്റുപുഴ പൊലീസ് ആണ് നടിക്കെതിരെ പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്‌തത്. 2014ലായിരുന്നു കേസിന് ആസ്‌പദമായ സംഭവം. ഓഡിഷനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ചെന്നൈയിലേക്ക് വിളിച്ചു വരുത്തി പലർക്കായി കാഴ്ച്ചവയ്ക്കാൻ ശ്രമിച്ചുവെന്ന നടിയുടെ അടുത്ത ബന്ധുവായ പെൺകുട്ടിയുടെ പരാതിയിലായിരുന്നു കേസ്.