ETV Bharat / entertainment

അൽഫോൺസ് പുത്രൻ തിരിച്ചുവരുന്നു; ട്വിസ്‌റ്റൊളിപ്പിച്ച് താരം - Alphonse Puthren Coming Back - ALPHONSE PUTHREN COMING BACK

അരുൺ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ സംവിധായകൻ അൽഫോൺസ് പുത്രൻ തിരിച്ചുവരുന്നു.

ALPHONSE PUTHREN  അരുൺ വൈഗ അൽഫോൺസ് പുത്രൻ ചിത്രം  അൽഫോൺസ് പുത്രൻ സിനിമ  DIRECTOR ALPHONSE PUTHREN
Alphonse Puthren And Arun Vaiga (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 12, 2024, 6:14 PM IST

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് അൽഫോൺസ് പുത്രൻ. കുറച്ച് കാലങ്ങളായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന അൽഫോൺസ് പുത്രൻ തിരിച്ചുവരവിനൊരുങ്ങുകയാണ്. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് അൽഫോൺസ് പുത്രൻ തിരിച്ചെത്തുന്നത്. എന്നാൽ ഇത്തവണ സംവിധാനം ചെയ്യാനല്ല, പകരം അഭിനേതാവായിട്ടാണ് താരം സ്ക്രീനിൽ എത്തുക.

ഇതാദ്യമായാണ് സ്വന്തം സംവിധാന സംരംഭമല്ലാത്ത ഒരു ചിത്രത്തിൽ അൽഫോൺസ് അഭിനയിക്കുന്നത്. അരുൺ വൈഗയുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം ആകൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോ വഴിയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. പോസ്റ്റിൽ അരുൺ വൈഗ കുറിച്ച ഹൃദയസ്‌പർശിയായ വാക്കുകൾ ശ്രദ്ധനേടുന്നുണ്ട് .

"എനിക്ക് ഏറ്റവും കൂടുതൽ പ്രേമം തോന്നിയ സിനിമയാണ് 'പ്രേമം'. ആ സിനിമ എത്ര തവണ കണ്ടു എന്ന് അറിയില്ല, അതിൽ വർക്ക് ചെയ്‌ത എല്ലാവരെയും പരിചയപ്പെടണം എന്ന് ഒരുപാട് ആഗ്രഹം തോന്നി. അങ്ങനെ സിജു വിൽസൺ ഭായ് ശബരീഷ് ഭായ് എൻ്റെ ചങ്ക് വിഷ്‌ണു ഗോവിന്ദ് ഒക്കെ സുഹൃത്തുക്കൾ ആയി. ഇപ്പോ പുതിയ സിനിമയിൽ മ്യൂസിക്ക് ചെയ്യുന്നത് രാജേഷ് മുരുഗേശനും. അതും ഒരു ഭാഗ്യം. എഡിറ്റിംഗ് കൊണ്ടും ഡയറക്ഷൻ കൊണ്ടും എന്നെ വിസ്‌മയിപ്പിച്ച ആ മനുഷ്യനെ മാത്രം കുറെ ശ്രമിച്ചെങ്കിലും പരിചയപ്പെടാൻ പറ്റിയില്ല.

അങ്ങനെ ആ ദിവസം വന്നു നിരന്തരമായ എന്‍റെ ശ്രമത്തിന്‍റെ ഫലമായി എൻ്റെ പുതിയ സിനിമയിൽ ഒരു കാമിയോ റോൾ അൽഫോൻസ് പുത്രൻ ഇന്നലെ ചെയ്‌തു... ആ ക്യാരക്‌ടർ എഴുതുമ്പോൾ തന്നെ അദ്ദേഹം ആയിരുന്നു മനസിൽ. അങ്ങനെ ഞാൻ ഒരുപാട് ആരാധിക്കുന്ന ആ മാജിക് മെയ്ക്കറിനോടു ഇന്നലെ ആക്ഷൻ പറഞ്ഞു. ആഗ്രഹിച്ച കാര്യങ്ങൾ നമ്മളിലേക്ക് എത്തുമ്പോഴുള്ള സുഖം അത് വേറെ തന്നെ ആണ്.

ഒരുപാട് നാൾ അറിയാവുന്ന ഒരു സുഹൃത്തിനെ പോലെ, ഒരു അനിയനെ പോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. സിനിമയുടെ ഒരുപാട് അനുഭവങ്ങൾ, പുതിയ പുതിയ കാര്യങ്ങൾ അങ്ങനെ കുറെ ഞങ്ങൾ സംസാരിച്ചു. ഇന്നലത്തെ ദിവസം എങ്ങനെ പോയിരുന്നു എനിക്ക് അറിയില്ല ഏറ്റവും മനോഹരമായ ഒരു ദിവസം തന്നതിന് ഒരുപാട് ഒരുപാട് നന്ദി ചേട്ട... നേരത്തിനും പ്രേമത്തിനും ഗോൾഡിനും അപ്പുറം ഒരു ഗംഭീര സിനിമയുമായി ചേട്ടൻ വരട്ടെ, അത് ഒരുപാട് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. വിളിച്ചപ്പോൾ വന്നതിന് ഹൃദയത്തിൽ നിന്നും നന്ദി... ശേഷം സ്ക്രീനിൽ."

അജു വർഗീസ്, അഷ്‌കർ അലി, വിശാഖ് നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്, 2017 നവംബർ 24ന് റിലീസ് ചെയ്‌ത 'ചെമ്പരത്തിപ്പൂ' എന്ന ചിത്രത്തിലൂടെയാണ് അരുൺ വൈഗ സംവിധായകനായും തിരക്കഥാകൃത്തായും അരങ്ങേറ്റം കുറിക്കുന്നത്. 2022 ഫെബ്രുവരി 25-ന് പുറത്തിറങ്ങിയ സൈജു കുറുപ്പ് ചിത്രം 'ഉപചാരപൂര്‍വ്വം ഗുണ്ടാജയന്‍'ന് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അൽഫോൺസ് പുത്രൻ കാമിയോ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഫ്രാഗ്രന്‍റ് നേച്ചർ ഫിലിം ക്രീയേഷൻസ്, പൂയപ്പിള്ളി ഫിലിംസ്, എന്നീ ബാനറിൽ ആൻ, സജീവ്, അലക്‌സണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'മൈക്ക്', 'ഖൽബ്', 'ഗോളം' എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണിത്. ജോണി ആന്‍റണി, ഇന്ദ്രൻസ്, ഡോ.റോണി, മനോജ്.കെ.യു, ബിലാൽ മൂസി, സംഗീത, മഞ്ജു പിള്ള, സാരംഗി ശ്യാം, അഖില അനോകി, മെറീസാ ജോസ്, ഡോ. ചാന്ദിനി ശ്രീകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

റോയിച്ചനായ് ജോണി ആൻ്റണിയും ടോണിയായ് രഞ്ജിത്ത് സജീവും എത്തുന്ന ഈ ചിത്രത്തിൽ ഏകയായ് സാരംഗി ശ്യാമും മൈക്കിളച്ചനായ് ഇന്ദ്രൻസും റോസമ്മയായ് മഞ്ജു പിള്ളയും അന്നക്കുട്ടിയായ് സംഗീതയും മാധവനായ് മനോജ് കെ ജയനും വേഷമിടുന്നു. ഈരാറ്റുപേട്ട, മൂന്നാർ, കൊച്ചി, തിരുവനന്തപ്പുരം, ചെന്നൈ എന്നിവിടങ്ങൾ പ്രധാന ലോക്കേഷനുകളായ ചിത്രത്തിന്‍റെ ചിത്രീകരണം ഈരാറ്റുപേട്ട, വട്ടവട എന്നിവിടങ്ങളിലായ് പുരോഗമിക്കുന്നു.

ഛായാഗ്രഹണം: സിനോജ് പി അയ്യപ്പൻ, ചിത്രസംയോജനം: അരുൺ വൈഗ, സംഗീതം: രാജേഷ് മുരുകേശൻ (നേരം, പ്രേമം), ഗാനരചന: ശബരീഷ് വർമ്മ, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, കലാസംവിധാനം: സുനിൽ കുമാരൻ, മേക്കപ്പ്: ഹസൻ വണ്ടൂർ, വസ്ത്രാലങ്കാരം: മെൽവി.ജെ, സ്റ്റണ്ട്: ഫീനിക്‌സ് പ്രഭു, അസോസിയേറ്റ് ഡയറക്ടേർസ്: സുമേഷ് മുണ്ടയ്ക്കൽ, ഇനീസ് അലി, അസിസ്റ്റന്‍റ് ഡയറക്ടേർസ്: വിൻസ്, ശരത് കേദാർ, ഷിൻ്റോ ഔസേപ്പ് തെർമ്മ, ശാലിനി ശരത്,

ചീഫ് അസോസിയേറ്റ് ഡയറക്‌ട ർ: കിരൺ റാഫേൽ, അസോസിയേറ്റ് ക്യാമറാമാൻ: രാജ്‌കുമാർ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ: വിഷ്‌ണു കണ്ണൻ, സുമേഷ്. കെ.ചന്ദ്രൻ, അസിസ്റ്റന്‍റ് ക്യാമറാമാൻ: അഫിൻ സേവ്യർ, ബിബിൻ ബേബി, സുധിൻ രാമചന്ദ്രൻ, അഭിരാം ആനന്ദ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: വിനോഷ്.കെ.കൈമൾ, നിശ്ചല ഛായാഗ്രഹണം: ബിജിത്ത് ധർമ്മടം, പ്രൊഡക്ഷൻ മാനേജർ: ഇന്ദ്രജിത്ത് ബാബു, പീറ്റർ അർത്തുങ്കൽ, നിധീഷ് പൂപ്പാറ, പരസ്യകല: ഓൾഡ് മങ്ക്സ്.

Also Read : കാര്‍ത്തിയുടെ 'സര്‍ദാര്‍ 2' ഒരുങ്ങുന്നു; ചിത്രീകരണം ചെന്നൈയില്‍ - Karthi film Sardar 2

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.