ഈ വർഷം ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് 'പുഷ്‌പ ദ റൂള്'. ഈ ചിത്രത്തിലൂടെ വീണ്ടും ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് അല്ലു അര്‍ജുന്‍. പുഷ്‌പയിലെ അഭിനയത്തിന് അല്ലു അര്‍ജുനെ തേടി ദേശിയ പുരസ്‌കാരം എത്തിയിരുന്നു. ആ ദേശീയ പുരസ്‌കാര നേട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
ഒറ്റ തെലുഗു താരത്തിന് ദേശിയ പുരസ്‌കാരം കിട്ടിയിട്ടില്ല എന്നത് തന്നെ വേദനിപ്പിച്ചു എന്നാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്. തെലുഗ് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്‌ണയുടെ ഷോ ആയ അണ്‍സ്‌റ്റോപ്പബിള്‍ അതിഥിയായി എത്തിയതായിരുന്നു താരം. ദേശീയ പുരസ്‌കാരം നേടിയവരുടെ ലിസ്‌റ്റില്‍ തെലുഗില്‍ നിന്നും ഒരു താരം പോലുമില്ലെന്ന യാഥാർഥ്യം തന്നെ ഏറെ വേദനിപ്പിച്ചു. ഞാന്‍ അതില്‍ ഒരു വട്ടം വരച്ചു, ആ തിരിച്ചറിവാണ് ദേശീയ പുരസ്‌കാരം നേടാൻ പ്രേരിപ്പിച്ചതെന്നും അവാര്‍ഡ് തെലുഗു സിനിമയ്ക്ക് സമര്‍പ്പിക്കുകയാണെന്നും അല്ലു അർജുൻ പറഞ്ഞു. പുരസ്‌കാരം കിട്ടിയപ്പോൾ എന്തു തോന്നി എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം.
2021 ഡിസംബർ 17-നാണ് സുകുമാറിന്‍റെ സംവിധാനത്തിൽ അല്ലു അർജുനെ മികച്ച നടനുളള ദേശീയ പുരസ്‌കാരത്തിന് അർഹനാക്കിയ 'പുഷ്‌പ:ദി റൈസ്' യുടെ ആദ്യ ഭാഗം തിയേറ്ററുകളിലെത്തിയത്. പാൻ-ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ലോകം മുഴുവൻ ഏറ്റെടുത്ത ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രം 'പുഷ്‌പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന ''പുഷ്‌പ 2: ദ റൂൾ' ബോക്‌സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. മാത്രമല്ല ഇത്തവണ ചിത്രത്തില്‍ അല്ലു അര്‍ജുനോടൊപ്പം ചുവട് വയ്ക്കാന്‍ നൃത്ത രാജ്ഞി ശ്രീലീലയും എത്തുന്നുവെന്നത് ആരാധകരെ വാനോളം ആവേശത്തിലാഴ്‌ത്തിയിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ചിത്രത്തിന് ഇപ്പോൾ തന്നെ ലഭിച്ചിരിക്കുന്ന വൻ ഹൈപ്പ് കൊണ്ടുതന്നെ ആരാധകരുൾപ്പെടെയുള്ള പ്രേക്ഷക സമൂഹം ആകാംക്ഷയോടെയാണ് സിനിമയ്ക്കുവേണ്ടി കാത്തിരിക്കുന്നത്.
റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ നവംബര്‍ 17 ന്പാട്‌നയില്‍ നടക്കുന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ റിലീസ് ചെയ്യും.
അല്ലു അർജുനെ കൂടാതെ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ബ്രഹ്മാജി, അനസൂയ ഭരദ്വാജ് എന്നിവരുൾപ്പെടെയുള്ള വലിയ താരനിര തന്നെ ഈചിത്രത്തിലുണ്ട്.
Also Read:ആവേശത്തോടെ ആരാധകര്‍; പുഷ്‌പ 2:ട്രെയിലര്‍ റിലീസ് പ്രഖ്യാപിച്ചു