ETV Bharat / entertainment

വീട്ടില്‍ തിരിച്ചെത്തിയ അല്ലുവിനെ കണ്ട് കരച്ചിലടക്കാനാവാതെ സ്‌നേഹ റെഡ്‌ഡി- അച്ഛന്‍റെ അരികിലേക്ക് ഓടിയെത്തി അയാന്‍ - ALLU ARJUN RETURNING HOME

അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി, പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് താരം.

PUSHPA 2 STAMPEDE CASE  ALLU ARJUN JAIL  അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി  അല്ലു അര്‍ജുന് ഇടക്കാല ജാമ്യം
അല്ലു അര്‍ജുന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : 3 hours ago

ഹൈദരാബാദ്: പുഷ്‌പ 2 സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസില്‍ ജയില്‍ മോചിതനായ ശേഷം സ്വന്തം വസതിയെലത്തിയ അല്ലു അര്‍ജുനെ കണ്ട് വികാര നിര്‍ഭരയായി ഭാര്യ സ്‌നേഹ റെഡ്‌ഡി. അല്ലുവിനെ കണ്ടതോടെ നിറകണ്ണുകളോടെ ഓടി വന്ന് കെട്ടിപ്പിടിച്ചാണ് സ്നേഹ സന്തോഷം പ്രകടിപ്പിച്ചത്. ഇതിന്‍റെ വീഡിയോ വൈറലായികൊണ്ടിരിക്കുകയാണ്. സ്‌നേഹ അല്ലുവിനെ ആലിംഗനം ചെയ്യുന്നത് കണ്ട് മക്കളായ അയാനും അര്‍ഹയും സന്തോഷിക്കുന്നതും വീഡിയോയില്‍ കാണാം.

ശനിയാഴ്‌ച രാവിലെയാണ് അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലിന്‍റെ പിന്നിലെ ഗേറ്റ് വഴിയാണ് താരത്തെ പുറത്തിറക്കിയത്. പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്‌ഡിയും അല്ലു അര്‍ജുനെ സ്വീകരിക്കാന്‍ ജയിലിന് മുന്നില്‍ എത്തിയിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തന്‍റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ ഗീത ആര്‍ട്‌സിന്‍റെ ഓഫിസീലേക്കാണ് അല്ലു അര്‍ജുന്‍ ആദ്യം പോയത്. അവിടെ അല്‍പ്പ നേരം ചെലവഴിച്ചതിന് ശേഷമാണ് വസതിയേക്ക് തിരിച്ചത്. വീടിന് പുറത്ത് ഭാര്യ സ്‌നേഹ റെഡ്‌ഡിയും മക്കളും സഹോദരനും നടനുമായ അല്ലു സിരീഷും അല്ലു അര്‍ജുനെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

ജയില്‍ മോചിതനായ ശേഷം തന്നെ പിന്തുണച്ച എല്ലാവര്‍ക്കും അല്ലു അര്‍ജുന്‍ നന്ദി അറിയിച്ചു. അന്വേഷണവുമായി സഹകരിക്കാമെന്നും നടന്‍ പറഞ്ഞു. ആരാധകര്‍ ഉള്‍പ്പെടെയുള്ള നിരവധിയാളുകള്‍ തനിക്ക് പിന്തുണയുമായെത്തി. അവര്‍ക്കെല്ലാം അല്ലു അര്‍ജുന്‍ നന്ദിയെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് വേദനാജനകമാണ്. ഒരിക്കലും അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ആ കുടുംബത്തിന്‍റെ കൂടെ എപ്പോഴും ഉണ്ടാകുമെന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കി.

വെള്ളിയാഴ്‌ച രാവിലെയാണ് തെലുഗാന പോലീസ് വീട്ടിലെത്തി താരത്തെ അറസ്‌റ്റു ചെയ്‌തത്. ഭാര്യയെ ആശ്വസിപ്പിച്ച് സ്‌നേഹ ചുംബനം നല്‍കിയാണ് അല്ലു പോലീസിനൊപ്പം പോയിരുന്നത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പിന്നീട് നടനെ ഹൈദരാബാദ് നാമ്പള്ളി മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ അല്ലു ഇടക്കാല ജാമ്യം ലഭിക്കാനായി തെലുഗാന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തിന് ജാമ്യം ലഭിച്ചത്. ജസ്‌റ്റിസ് ശ്രീദേവിയാണ് ജാമ്യഹര്‍ജി പരിഗണിച്ചത്.

ഡിസംബർ 4ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ നടന്ന 'പുഷ്‌പ 2: ദി റൂള്‍' പ്രീമിയര്‍ ഷോയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് യുവതി മരിച്ചത്. സിനിമയുടെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (35) യാണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കര്‍, മക്കളായ ശ്രീതേജ്, സാന്‍വിക്ക് എന്നിവര്‍ക്കൊപ്പമാണ് രേവതി 'പുഷ്‌പ 2'വിന്‍റെ പ്രീമിയര്‍ ഷോ കാണാനെത്തിയത്.

ഇതിനിടെ അല്ലു അര്‍ജുന്‍ തിയേറ്ററിലേയ്‌ക്ക് അപ്രതീക്ഷിതമായി എത്തുകയും ആരാധകരുടെ തിരക്ക് വര്‍ദ്ധിക്കുകയും ചെയ്‌തു. ഈ അവസരത്തില്‍ തിയേറ്ററിലേയ്‌ക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയും അവരുടെ അവരുടെ 13 വയസ്സ് പ്രായമുള്ള മകന്‍ ശ്രീതേജും കുഴഞ്ഞു വീഴുകയായിരുന്നു. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Also Read:യുവതി മരിച്ച കേസ്; അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലുങ്കാന ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.