ETV Bharat / entertainment

'ആവേശകരമായ ആശയങ്ങളുണ്ട്; 'പുഷ്‌പ 3' ഉണ്ടാകുമെന്നുറപ്പിച്ച് അല്ലു അർജുൻ - പുഷ്‌പ 3 ഉണ്ടാകുമെന്ന് അല്ലു അർജുൻ

തൻ്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പുഷ്‌പ: ദി റൂളിൻ്റെ മൂന്നാം ഭാഗം സ്ഥിരീകരിച്ച് അല്ലു അർജുൻ. ബെർലിൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ജർമ്മനിയിൽ എത്തിയ താരം അന്താരാഷ്ട്ര മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Allu Arjun at Berlin Film Festival  Allu Arjun Confirms Pushpa 3  Pushpa  പുഷ്‌പ 3 ഉണ്ടാകുമെന്ന് അല്ലു അർജുൻ  പുഷ്‌പ
Allu Arjun Pushpa 3
author img

By ETV Bharat Kerala Team

Published : Feb 17, 2024, 4:04 PM IST

ഹൈദരാബാദ്: അല്ലു അർജുന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് 'പുഷ്‌പ'. ഈ സിനിമയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ഇതിനിടയിൽ 'പുഷ്‌പ 3'യുടെ സാധ്യതകളും ചർച്ചയാവുന്നുണ്ട്. 'പുഷ്‌പ 3'യുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളും പരക്കുന്നതിനാൽ തന്നെ ആരാധകരും ഏറെ ആവേശത്തിലാണ്. ഇപ്പോഴിതാ ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

Allu Arjun at Berlin Film Festival  Allu Arjun Confirms Pushpa 3  Pushpa  പുഷ്‌പ 3 ഉണ്ടാകുമെന്ന് അല്ലു അർജുൻ  പുഷ്‌പ
അല്ലു അർജുൻ ഇൻസ്റ്റഗ്രാം സ്റ്റോറി

'പുഷ്‌പ' ഫ്രാഞ്ചൈസിയുടെ ഭാവിയെക്കുറിച്ചുള്ള പദ്ധതികൾ വെളിപ്പെടുത്തിയിരിക്കുകയാണ് അല്ലു അർജുൻ. 'പുഷ്‌പ' സീരീസിലെ മൂന്നാം ഭാഗവും പണിപ്പുരയിലാണെന്ന് താരം സ്ഥിരീകരിച്ചു (Allu Arjun Confirms Pushpa 3). നിലവിൽ ബെർലിൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി ജർമ്മനിയിലാണ് അല്ലു. ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം 'പുഷ്‌പ 3' സ്ഥിരീകരിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

'നിങ്ങൾക്ക് തീർച്ചയായും മൂന്നാം ഭാഗം പ്രതീക്ഷിക്കാം. ഞങ്ങൾ ഇത് ഒരു ഫ്രാഞ്ചൈസിയാക്കാൻ ആഗ്രഹിക്കുന്നു. ലൈനപ്പിനായി ഞങ്ങൾക്ക് ആവേശകരമായ ആശയങ്ങളുണ്ട്'- അല്ലു അർജുന്‍റെ വാക്കുകൾ ഇങ്ങനെ. ബെർലിൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ താരത്തിന്‍റെ കന്നി സന്ദർശനമാണിത്.

അതേസമയം ഈ വർഷം ഓഗസ്റ്റ്‌ 15-ന് സ്വാതന്ത്ര്യ ദിനത്തിൽ 'പുഷ്‌പ 2' തിയേറ്ററുകളിലെത്തും. സുകുമാർ സംവിധാനം ചെയ്‌ത് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രം പുഷ്‌പ രാജിൻ്റെ യാത്രയാണ് പറയുന്നത്. അല്ലു അർജുനാണ് ഈ കഥയാപാത്രത്തെ അവതരിപ്പിക്കുന്നത്.

മലയാളിതാരം ഫഹദ് ഫാസിലും ഈ ചിത്രത്തിൽ നിർണായക വേഷത്തിലുണ്ട്. നായകനെ വിറപ്പിക്കുന്ന പ്രതിനായകനായാണ് ഫഹദ് ഈ ചിത്രത്തിൽ എത്തുന്നത്. ഭൻവർ സിങ് ഷെഖാവത്ത് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

അതേസമയം രണ്ടാം ഭാഗത്തില്‍ എന്തുസംഭവിക്കും എന്ന കൗതുകം ബാക്കിയാക്കി, പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ കൊണ്ടെത്തിച്ചായിരുന്നു 'പുഷ്‌പ 1 അവസാനിച്ചത്. അതിനാല്‍ തന്നെ 'പുഷ്‌പ'യുടെ രണ്ടാം ഭാഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 2021-ലെ ഇന്ത്യയിലെ ഏറ്റവും അധികം കലക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു 'പുഷ്‌പ'. വിവിധ ഇന്ത്യൻ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു.

രശ്‌മിക മന്ദാന (Rashmika Mandanna) ആണ് ചിത്രത്തിലെ നായിക. സുനിൽ, അജയ്, റാവു രമേഷ്, അനസൂയ തുടങ്ങിയവരാണ് 'പുഷ്‌പ 2' ൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. നേരത്തെ പുറത്തുവന്ന അല്ലു അർജുന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രതികരണം നേടിയിരുന്നു. പിന്നാലെ എത്തിയ ഫഹദിന്‍റെ ലുക്കും പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കി. കാക്കി ജാക്കറ്റും കൂളിങ് ഗ്ലാസും ഒപ്പം ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി നിൽക്കുന്ന ഭൻവർ സിങ് ഷെഖാവത്തായിരുന്നു പോസ്റ്ററില്‍. ഏതായാലും ചിത്രം മികച്ച ദൃശ്യാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ALSO READ: സംവിധായകന്‍റെ കാന്‍ഡിഡ് പിക് പങ്കുവച്ച് 'ശ്രീവല്ലി', പുഷ്‌പ 2 ഒരുങ്ങുന്നു.. ആകാംക്ഷയോടെ പ്രേക്ഷകരും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.