ഹൈദരാബാദ് : മാഡം തുസാഡ്‌സ് വാക്‌സ് മ്യൂസിയത്തിലെ തന്‍റെ മെഴുക് പ്രതിമ അനച്ഛാദനം ചെയ്യാന്‍ ദുബായിലെത്തി സ്‌റ്റൈലിഷ് സ്‌റ്റാര്‍ അല്ലു അര്‍ജുന്‍. പുഷ്‌പ 2 സിനിമയുടെ ഷെഡ്യൂൾ പൂർത്തിയായതിന് പിന്നാലെയാണ് താരം ദുബായിലെത്തിയത്. അല്ലു അര്‍ജുന്‍റെയും കുടുംബത്തിന്‍റെയും വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. അല്ലു അർജുനൊപ്പം ഭാര്യ അല്ലു സ്നേഹ റെഡ്ഡിയും മക്കളായ അയാനും അർഹയുമാണുള്ളത്.
കഴിഞ്ഞ വർഷം അല്ലു അർജുൻ പ്രതിമ അനച്ഛാദവുമായി ബന്ധപ്പെട്ട് മ്യൂസിയത്തില്‍ എത്തിയിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അത് നീണ്ട് പോവുകയായിരുന്നു. താരം ദുബായിൽ എത്തിയ വിവരം മ്യൂസിയം അധികൃതര്‍ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അല്ലു അര്‍ജുന്‍ ദുബായിലെത്തിയ വിവരമറിഞ്ഞ പ്രവാസി ആരാധകരും ത്രില്ലിലാണ്.
അല്ലു അർജുന് ദേശീയ അവാർഡ് നേടിക്കൊടുത്ത പുഷ്‌പയുടെ രണ്ടാം ഭാഗമാണ് ഇനി പുറത്തിറങ്ങാനുള്ള ബിഗ് ബഡ്‌ജറ്റ് ചിത്രം. പുഷ്‌പ 2: ദി റൂൾ ഈ വർഷം ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല വൈകുണ്‌ഠപുരമുലൂ സിനിമയുടെ വിജയത്തിന് ശേഷം സംവിധായകൻ ത്രിവിക്രമുമായി അല്ലു അര്‍ജുന്‍ വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
സംവിധായകൻ ആറ്റ്‌ലിയുമൊത്തുള്ള ചിത്രത്തിന്‍റെ ചര്‍ച്ചയും നടക്കുകയാണ്. ആനിമൽ സിനിമയുടെ സംവിധായകൻ സന്ദീപ് വംഗ റെഡ്ഡിയുമൊത്തും താരം സിനിമ ചെയ്യുന്നുണ്ട്. ടി-സീരീസ് ഫിലിംസിന്‍റെ ബാനറിൽ ഭൂഷൺ കുമാർ നിർമ്മിച്ച പാൻ-ഇന്ത്യന്‍ ചിത്രമാണിത്. ചിത്രത്തിന് പേരിട്ടിട്ടില്ല.
Also Read : 'ഹാപ്പി ഹോളി'; ആരാധകർക്ക് ആശംസകളുമായി താരങ്ങൾ - Celebrities Holi Wishes