ETV Bharat / entertainment

'ഗുഡ് ബാഡ് അഗ്ലി': അജിത് കുമാർ-ആദിക് രവിചന്ദ്രൻ കൂട്ടുകെട്ടിൽ പുതിയ സിനിമ; ചിത്രീകരണം ജൂണിൽ - Ajith Kumar upcoming movie

ആദിക് രവിചന്ദ്രൻ ആണ് സംവിധായകൻ. 2025 ലെ പൊങ്കൽ റിലീസിനാണ് ചിത്രം തയ്യാറെടുക്കുന്നത്.

Good Bad Ugly movie  Ajith Kumar  Adhik Ravi Chandran  Ajith Kumar new movie
Good Bad Ugly: Ajith Kumar upcoming movie to be directed by Adhik Ravi Chandran
author img

By ETV Bharat Kerala Team

Published : Mar 14, 2024, 9:52 PM IST

ന്ത്യൻ സിനിമ ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അജിത് കുമാറുമായി ഒരുമിക്കുന്നു. ആദിക് രവിചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ 'ഗുഡ് ബാഡ് അഗ്ലി' എന്നാണ് നൽകിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്‍റെ സംഗീതം കൈകാര്യം ചെയ്യുന്നത്.

അടുത്ത ജൂണിൽ സിനിമയുടെ ചിത്രീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. 2025ലെ പൊങ്കൽ റിലീസിനാണ് ചിത്രം തയ്യാറെടുക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്‌ടുകളിൽ ഒന്നായി ഈ ചിത്രം മാറുന്നു.

"അജിത് കുമാറുമായി ഒരുമിക്കുന്നതിൽ അഭിമാനം. സംവിധായകൻ ആദിക് രവിചന്ദ്രന്‍റെ തിരക്കഥയും കഥപറച്ചിലും അത്രമേൽ ഗംഭീരമായിരുന്നു. ഇത്രയും മനോഹരമായ സിനിമ ആരാധകർക്കും സിനിമ സ്നേഹികൾക്കുമായി ഒരുക്കുന്നതിൽ ഞങ്ങൾ സന്തോഷത്തിലാണ്." നിർമാതാവ് നവീൻ ഏർനെനി പറഞ്ഞതിങ്ങനെ.

അജിത് കുമാർ അഭിനയിക്കുന്ന ചിത്രത്തിന്‍റെ നിർമാതാവ് ആവാൻ കഴിഞ്ഞതിൽ താൻ വളരെയധികം സന്തോഷിക്കുന്നെന്നാണ് മറ്റൊരു നിർമാതാവായ വൈ രവി ശങ്കർ പറഞ്ഞത്. തന്‍റെ മുൻ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്‌തമാണ് 'ഗുഡ് ബാഡ് അഗ്ലി'. ആദിക് രവിചന്ദ്രൻ എന്ന സംവിധായകന്‍റെ കലാവിരുത് സിനിമയിൽ പ്രകടമാകുമെന്നും, ചിത്രം അദേഹത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കുമെന്നും രവി ശങ്കർ പറഞ്ഞു.

സംവിധായകൻ ആദിക് രവിചന്ദ്രന്‍റെ വാക്കുകൾ ഇങ്ങനെ, 'എല്ലാവരുടെ ജീവിതത്തിലും കരിയറിലും മറക്കാൻ കഴിയാത്ത ചില മുഹൂർത്തങ്ങളുണ്ടാകും. എന്നെ സംബന്ധിച്ച് ആ സമയം ഇതാണ്. അജിത് കുമാറുമായി ഒന്നിക്കുക എന്നത് എന്‍റെ ഒരുപാട് വർഷത്തെ സ്വപ്‌നമാണ്. അങ്ങനെയൊരു അവസരം ഒരുക്കി തന്നതിൽ നവീൻ ഏർനെനിയ്‌ക്കും വൈ രവി ശങ്കറിനും നന്ദി അറിയിക്കുന്നു.'

വിജയ് വേലുകുട്ടി എഡിറ്റ്ങും സ്റ്റണ്ട് സുപ്രീം സുന്ദറും നിർവഹിക്കും. ചിത്രത്തിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ ദിനേശ് നരസിംഹൻ, പി ആർ ഒ ശബരി എന്നിവർ ആണ്.

Also read: തമിഴ്‌ നടൻ അജിത് കുമാറിനെ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് റിപ്പോർട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.