നാലാം ദിവസം പിന്നിടുമ്പോള്‍ ആഗോള ബോക്‌സോഫിസില്‍ 35 കോടിയെന്ന റെക്കോര്‍ഡുമായി ടൊവിനോ തോമസ് ചിത്രം 'അജയന്‍റെ രണ്ടാം മോഷണം'. ആഗോളതലത്തില്‍ 6.25 കോടിയെന്ന മികച്ച ഓപ്പണിങ്ങായിരുന്നു ആദ്യ ദിനം ചിത്രം നേടിയത്. കേരളത്തില്‍ മാത്രം ഓപ്പണിങ് കലക്ഷന്‍ 3 കോടിയായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ഇത് 4 കോടിയാണ്. മൂന്നാം ദിവസം ഇത് 13 കോടിയിലേക്കും നാലാം ദിവസം 35 കോടിയിലേക്കുമാണ് ചിത്രം കുതിക്കുന്നത്. നാലാം ദിനത്തില്‍ മാത്രം രണ്ട് ലക്ഷത്തിലധികം ഓണ്‍ലൈന്‍ ബുക്കിങ് നടന്നതായും അണിയറക്കാര്‍ പറയുന്നു.
ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ടൊവിനോ തോമസ് മൂന്ന് വേഷങ്ങളില്‍ എത്തിയ ഈ ചിത്രം സംവിധാനം ചെയ്‌തത് ജിതിന്‍ ലാലാണ്. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറുഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്‌മി എന്നിവരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികമാരായി എത്തുന്നത്. തെലുഗു സിമികളിലൂടെ പ്രശസ്‌തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.
നടനും സംവിധായകനുമായ ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് പേരടി, ഹരീഷ് ഉത്തമന്‍, പ്രമോദ് ഷെട്ടി, രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സുജിത് നമ്പ്യാരാണ്. ദിബു നൈനാന്‍ തോമസാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് ചിത്ര സംയോജനവും നിര്‍വഹിച്ചിരിക്കുന്നു. മാജിക് ഫ്രെയിംസ്, യുജിഎം മോഷന്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍, ഡോ.സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.