ഹൈദരാബാദ്: കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ 77-ാമത് എഡിഷനില്‍ ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്‍റെ റെഡ് കാര്‍പറ്റ് ലുക്കിന് വിമര്‍ശനം. കറുപ്പും വെള്ളയും ഗോൾഡൻ നിറവും ഇടകലർന്ന ഗൗണിലാണ് ഈ വര്‍ഷത്തെ കാന്‍ ഫെസ്റ്റിന്‍റെ ആദ്യ ദിനത്തില്‍ ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. വെള്ളിയും നീലയും നിറത്തിലുള്ള വേറിട്ട ഒരു ഗൗണാണ് രണ്ടാം ലുക്കിനായി തിരഞ്ഞെടുത്തത്.
ഫാൽഗുനിയും ഷെയ്ൻ പീക്കോക്കും ചേർന്ന് ഡിസൈന്‍ ചെയ്‌ത വസ്‌ത്രത്തിലാണ് താരം ഇത്തവണ കാനിലെത്തിയത്. വേറിട്ട അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചിലർ അവളുടെ ധീരമായ ഫാഷൻ തിരഞ്ഞെടുപ്പിനെ പ്രശംസിച്ചപ്പോൾ, മറ്റുള്ളവർ നിരാശ പ്രകടിപ്പിച്ചു. ഐശ്വര്യയുടെ സ്റ്റൈലിസ്റ്റുകളെ മാറ്റണമെന്ന് പലരും ആവശ്യപ്പെട്ടു.
'ഭൂരിഭാഗം പേർക്കും കാനിനെക്കുറിച്ച് അറിയാൻ കഴിഞ്ഞത് ഐശ്വര്യ റായ് കാരണമാണ്. അവൾ ഒരു ഐക്കണാണ്, ഇത് കാണുമ്പോൾ എനിക്ക് വളരെ സങ്കടം തോന്നുന്നു. ഇത് ഫാൽഗുനിയും ഷെയ്ൻ പീക്കോക്കും വ്യക്തിപരമായ പകപോക്കലുള്ളതുപോലെയാണ്. കാനിനായി ഉർഫിക്ക് ഐശ്വര്യയെ മികച്ച രീതിയിൽ സ്റ്റൈൽ ചെയ്യാമായിരുന്നു. ഇത്തരത്തില്‍ നിരവധി കമന്‍റുകളാണ് ലുക്കിനെതിരെ ഉയര്‍ന്നത്.
മറ്റുചിലര്‍ ജന്മദിന പാർട്ടി അലങ്കാരങ്ങളോ അലുമിനിയം ഫോയിൽ ബ്രാൻഡിന്‍റെ പരസ്യമോ പോലെയാണെന്ന് കളിയാക്കി. കാനില്‍ ഐശ്വര്യ ഒരു അലുമിനിയം ഫോയിൽ ബ്രാൻഡിനെ രഹസ്യമായി പ്രമോട്ട് ചെയ്യുന്നു എന്ന തരത്തിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഐശ്വര്യയുടെ മേക്കപ്പ് പരക്കെ പ്രശംസിക്കപ്പെടുന്നുണ്ട്.
കാനിന്‍റെ റെഡ് കാര്‍പ്പറ്റില്‍ ഇതു 22-ാം തവണയാണ് ഐശ്യര്യ പ്രത്യക്ഷപ്പെടുന്നത്. 2002-ലായിരുന്നു താരം ആദ്യം കാനിനെത്തിയത്. അന്ന് നീത ലുല്ല രൂപകൽപ്പന ചെയ്‌ത അതിശയകരമായ സാരി ധരിച്ചായിരുന്നു ഐശ്വര്യ എത്തിയത്.
ALSO READ: അഭിമാനമായി 'വടക്കൻ'; കാനിൽ മാർഷെ ദു ഫിലിമിൻ്റെ ഫെന്‍റാസ്റ്റിക് പവലിയനിൽ തെരഞ്ഞെടുക്കപ്പെട്ടു